x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മ​യ്ക്കു പി​ന്നി​ലെ സി​നി​മ!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: February 9, 2026 11:33 AM IST | Updated: February 9, 2026 11:33 AM IST

"ഗ​പ്പി’​ക്കും "അ​മ്പി​ളി’​ക്കും ശേ​ഷം, ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത, ഇ​ന്ദ്ര​ന്‍​സ് സി​നി​മ "ആ​ശാ​ന്‍’ തി​യ​റ്റ​റു​ക​ളി​ല്‍. വി​സ്മ​യി​പ്പി​ക്കു​ന്ന മേ​ക്കോ​വ​റി​ല്‍ ഇ​ന്ദ്ര​ന്‍​സ് നി​റ​ഞ്ഞാ​ടു​ന്ന ചി​ത്ര​ത്തി​ല്‍ ജോ​മോ​ന്‍ ജ്യോ​തി​റും ഷോ​ബി തി​ല​ക​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ഗ​പ്പി സി​നി​മാ​സ് നി​ര്‍​മി​ച്ച്, ജോ​ണ്‍​പോ​ള്‍ ആ​ദ്യ​മാ​യി സം​ഗീ​ത​മൊ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം ദു​ല്‍​ഖ​റി​ന്‍റെ വേ​ഫെ​റ​ര്‍ ഫി​ലിം​സ്.

"എ​ല്ലാ​വ​ര്‍​ക്കും സി​നി​മ ചെ​യ്യാ​ന്‍ പ​റ്റും, എ​ല്ലാ​വ​രി​ലും സി​നി​മ​യു​ണ്ട് എ​ന്നു​പ​റ​യു​ന്ന ഒ​രു സി​നി​മ​യാ​ണി​ത്. ന​മ്മ​ള്‍ എ​ങ്ങ​നെ അ​തി​നെ സ​മീ​പി​ക്കു​ന്നു​വോ, അ​തു ത​ന്നെ​യാ​ണു ന​മ്മു​ടെ സി​നി​മ’-​ജോ​ണ്‍​പോ​ള്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ക​ഥാ​പ​ശ്ചാ​ത്ത​ലം..?

K-Rail Survey

എ​റ​ണാ​കു​ള​ത്തെ ഒ​രു ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ അം​ഗ​വും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​ണ് അ​വി​ടെ ഏ​വ​ര്‍​ക്കും പ്രി​യ​ങ്ക​ര​നാ​യ ആ​ശാ​ന്‍. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ശാ​ന്‍ എ​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് സി​നി​മാ​ക്കാ​രു​ടെ വ​ലി​യ ഒ​രു ക്രൂ ​എ​ത്തി​ച്ചേ​രു​ന്നു. ത​ന്‍റെ റീ​ലു​ക​ള്‍ ക​ണ്ട് ഇ​ഷ്ട​മാ​യി ഏ​തെ​ങ്കി​ലും സി​നി​മാ​ക്കാ​ര്‍ ത​ന്നെ അ​ഭി​ന​യി​പ്പി​ക്കു​മെ​ന്നാ​ണ് ആ​ശാ​ന്‍റെ വി​ചാ​രം.

ആ ​സി​നി​മ​യി​ലെ ഏ​തൊ​രാ​ളെ​ക്കാ​ളും ഇ​യാ​ള്‍ ആ ​സി​നി​മ​യ്ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ ശ​ബ്ദ​നി​യ​ന്ത്ര​ണ​മു​ള്‍​പ്പെ​ടെ എ​ല്ലാം ഏ​റ്റെ​ടു​ക്കു​ന്നു. ആ ​സി​നി​മാ​ക്കാ​ര്‍​ക്കി​ട​യി​ല്‍ ആ​ശാ​നു​ണ്ടാ​ക്കു​ന്ന സ്വാ​ധീ​ന​ത്തി​ന്‍റെ ഫ​ല​മാ​യി അ​വ​സാ​നം, അ​വ​ര്‍​ക്കു​പോ​ലും അ​യാ​ളെ ആ​ശ്ര​യി​ക്കേ​ണ്ട​താ​യി​വ​രു​ന്നു!

ഈ ​സി​നി​മ പ​റ​യു​ന്ന​ത്..‍?

എ​ന്‍റെ സി​നി​മ​ക​ളി​ല്‍ ഇ​മോ​ഷ​നു​ക​ള്‍ കൂ​ടു​ത​ലു​ണ്ടെ​ന്നു പ​റ​യാ​റു​ണ്ട്. പ​ക്ഷേ, ഈ ​സി​നി​മ​യി​ലെ 90 ശ​ത​മാ​ന​വും ന​ര്‍​മ​ത്തി​ലൂ​ടെ​യും സ​ന്തോ​ഷ​ത്തി​ലൂ​ടെ​യു​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഏ​റെ​യും സി​റ്റ്വേ​ഷ​ണ​ല്‍ ഹ്യൂ​മ​റാ​ണ്. ഇ​പ്പോ​ഴ​ത്തെ സി​നി​മ​യ്ക്കു​ള്ളി​ലെ പൊ​ളി​റ്റി​ക്സ്, ഫി​ലിം മേ​ക്കിം​ഗ് രീ​തി​ക​ള്‍, അ​തി​ലെ ത​മാ​ശ​ക​ള്‍, വേ​റി​ട്ട അ​ഭി​ന​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍, എ​ങ്ങ​നെ പെ​ര്‍​ഫോം ചെ​യ്യ​ണം, എ​ങ്ങ​നെ സി​നി​മ​യെ സ​മീ​പി​ക്ക​ണം എ​ന്ന​തു​വ​രെ ഫ​ണ്‍, ഫാ​ന്‍റ​സി സ്വ​ഭാ​വ​ത്തി​ല്‍ പ​റ​യു​ക​യാ​ണ്.

പു​തി​യ ഷൂ​ട്ടിം​ഗ് പാ​റ്റേ​ണു​ക​ളും ക​ള​റി​ങ്ങും വി​ഷ്വ​ല്‍ ഇ​ഫ​ക്ട്സി​ന്‍റെ അ​ഡ്വാ​ന്‍​സ്ഡ് ഉ​പ​യോ​ഗ​വു​മൊ​ക്കെ ഇ​തി​ല്‍ ഉ​ള്‍​ച്ചേ​ര്‍​ത്തി​രി​ക്കു​ന്നു. സി​നി​മാ ഷൂ​ട്ടിം​ഗ് വീ​ഡി​യോ​ക​ള്‍ കാ​ണു​ന്ന​ത് ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍​ക്കു വ​ലി​യ ഇ​ഷ്ട​മു​ള്ള കാ​ര്യ​മാ​ണ​ല്ലോ. അ​ത്ത​രം ഒ​ര​നു​ഭ​വ​മാ​കും ഈ ​സി​നി​മ. പു​തി​യ ഒ​രു ആ​വി​ഷ്കാ​ര ശൈ​ലി​യാ​ണ്. പ​ക്ഷേ, പ​രീ​ക്ഷ​ണ​മെ​ന്നു പ​റ​യാ​നാ​വി​ല്ല.

ഈ ​സി​നി​മ​യെ സ​മീ​പി​ച്ച​ത്..?

ട്രെ​ന്‍​ഡി​ന്‍റെ പു​റ​കേ പോ​കാ​തെ പു​ത്ത​ന്‍ ഭാ​വ​ന​ക​ളും ആ​ശ​യ​ങ്ങ​ളും എ​ങ്ങ​നെ സി​നി​മ​യാ​ക്കാം എ​ന്നാ​ണു ഞാ​ന്‍ ചി​ന്തി​ച്ച​ത്. ന​മു​ക്കു​ശേ​ഷ​വും സി​നി​മ എ​ന്ന സം​സ്കാ​രം ഇ​വി​ടെ​യു​ണ്ടാ​വ​ണം. അ​ത്ര​യും പോ​സി​റ്റീ​വാ​യി, ഏ​റെ ഇ​മോ​ഷ​ണ​ലി, സ്നേ​ഹ​ത്തോ​ടെ​യാ​ണ് ഈ ​സി​നി​മ​യെ സ​മീ​പി​ച്ച​ത്. എ​നി​ക്കി​ഷ്ട​മു​ള്ള സി​നി​മ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ത്തി​നു​വേ​ണ്ടി​യാ​ണ് സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രും അ​ഭി​നേ​താ​ക്ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള പു​തി​യ ആ​ളു​ക​ളെ സി​നി​മ​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

വ​ലി​യ ന​ട​ന്മാ​രി​ലേ​ക്ക് എ​ന്‍റെ സി​നി​മ​യെ കൊ​ണ്ടു​പോ​കാ​ത്ത​തി​ന്‍റെ കാ​ര​ണ​വും അ​തു​ത​ന്നെ​യാ​ണ്. ഇ​തി​ന്‍റെ കാ​മ​റാ​മാ​ന്‍, ബാ​ക്ക് ഗ്രൗ​ണ്ട് സ്കോ​റ​ര്‍, ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍, അ​സി. ഡ​യ​റ​ക്ടേ​ഴ്സ്, കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍ എ​ന്നി​വ​രൊ​ക്കെ പു​തി​യ ആ​ളു​ക​ളാ​ണ്. സീ​നി​യേ​ഴ്സാ​യ മേ​ക്ക​പ്പ്മാ​ന്‍ റോ​ണ​ക്സ്, സൗ​ണ്ട് ഡി​സൈ​ന​ര്‍ രാ​ജാ​കൃ​ഷ്ണ​ന്‍, എ​ഡി​റ്റ​ര്‍ കി​ര​ണ്‍​ദാ​സ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ട്. ഇ​തി​ലെ പാ​ട്ടു​ക​ളൊ​ക്കെ വ​ലി​യ ഹി​റ്റു​ക​ളാ​യ​തും ഈ ​സി​നി​മ​യെ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു.

ക​ഥ​യ്ക്കു പി​ന്നി​ല്‍..?

ഏ​റെ നാ​ളു​ക​ള്‍​ക്കു മു​മ്പ് ഇ​തി​ന്‍റെ ആ​ശ​യം രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്നു. "രോ​മാ​ഞ്ചം’ നി​ര്‍​മി​ച്ച സ​മ​യ​ത്ത് ഞാ​ന്‍ അ​നു​ഭ​വി​ച്ച ഒ​രു​പാ​ടു പ​രീ​ക്ഷ​ണ​ഘ​ട്ട​ങ്ങ​ളു​ണ്ട്. മാ​റി​നി​ന്ന് സി​നി​മ ഇ​ഷ്ട​പ്പെ​ടു​ക​യും സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്ത ഞാ​ന്‍ അ​തി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ടി​വ​ന്ന​പ്പോ​ഴാ​ണ് അ​തി​ന്‍റെ കു​റ​വു​ക​ളും ഗു​ണ​ങ്ങ​ളു​മൊ​ക്കെ നേ​രി​ട്ട​റി​ഞ്ഞ​ത്. അ​വി​ടെ എ​നി​ക്ക് ഏ​റെ വേ​ദ​ന​ക​ളും സ​ങ്ക​ട​ങ്ങ​ളും, ഒ​പ്പം സ​ന്തോ​ഷ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഏ​റെ ആ​ളു​ക​ളെ മ​ന​സി​ലാ​ക്കാ​നു​മാ​യി. "ഇ​ങ്ങ​നെ​യാ​ണോ​ടാ സി​നി​മ’ എ​ന്ന് ആ​ശാ​ന്‍റെ ഒ​രു ചോ​ദ്യ​മു​ണ്ട് ഈ ​സി​നി​മ​യി​ല്‍. അ​തു ഞാ​ന്‍ മ​ന​സി​ലാ​ക്കി​യ​തു "രോ​മാ​ഞ്ചം’ നി​ര്‍​മി​ച്ച​പ്പോ​ഴാ​ണ്. "സി​നി​മ​യി​ല്‍ പ​ണം​മു​ട​ക്കി അ​പ​മാ​നി​ത​രാ​യ എ​ല്ലാ നി​ര്‍​മാ​താ​ക്ക​ള്‍​ക്കും ഈ ​സി​നി​മ സ​മ​ര്‍​പ്പി​ക്കു​ന്നു’ എ​ന്നാ​ണ് "ആ​ശാ​ന്‍റെ’ തു​ട​ക്ക​ത്തി​ല്‍ ഞാ​ന്‍ എ​ഴു​തി​യ​ത്. പ​ണം മു​ട​ക്കി​യ​പ്പോ​ള്‍ ഒ​രു​പാ​ടു വേ​ദ​ന​ക​ളാ​ണു തി​രി​ച്ചു​കി​ട്ടി​യ​ത്. എ​ന്തി​നാ​യി​രു​ന്നു​വെ​ന്നു​പോ​ലും തോ​ന്നി​പ്പോ​യ ഒ​ര​വ​സ്ഥ​യു​ണ്ട്. സി​നി​മ എ​ത്ര​ത്തോ​ളം വി​ജ​യി​ച്ചാ​ലും ന​മു​ക്ക് അ​ങ്ങ​നെ​യൊ​രു തോ​ന്ന​ല്‍ വ​രു​ന്നു​ണ്ടെ​ങ്കി​ല്‍...​മ​റ​ക്കാ​നാ​വാ​ത്ത ആ ​ഓ​ര്‍​മ​ക​ളി​ല്‍ നി​ന്നാ​ണ് ഞാ​ന്‍ ഈ ​സി​നി​മ എ​ഴു​തി​യ​ത്.

ഇ​ന്ദ്ര​ന്‍​സി​നെ പ​രി​ഗ​ണി​ച്ച​ത്..‍?

K-Rail Survey

ഈ ​സി​നി​മ എ​ഴു​തു​മ്പോ​ള്‍​ത്ത​ന്നെ ഇ​ന്ദ്ര​ന്‍​സാ​യി​രു​ന്നു മ​ന​സി​ല്‍. അ​ദ്ദേ​ഹ​ത്തി​നു മാ​ത്ര​മേ നി​ര​വ​ധി അ​ഭി​ന​യ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ആ ​വേ​ഷം അ​ത്ര​മേ​ല്‍ ഭം​ഗി​യാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ​റ്റു​ക​യു​ള്ളൂ. എ​ല്ലാ​വ​ര്‍​ക്കു​മി​ഷ്ട​മു​ള്ള, ഹേ​റ്റേ​ഴ്സ് ഇ​ല്ലാ​ത്ത ഒ​രു ന​ട​നാ​ണ് ഈ ​വേ​ഷം ചെ​യ്യേ​ണ്ട​ത്. ഇ​ന്ദ്ര​ന്‍​സ് ഒ​രു അ​സാ​ധ്യ അ​ഭി​നേ​താ​വാ​ണ്. ഇ​തി​ല്‍ അ​ദ്ദേ​ഹം നീ​ട്ടി​വ​ള​ര്‍​ത്തി​യ മു​ടി​യും മീ​ശ​യു​മൊ​ക്കെ​യാ​യി വി​ള​യാ​ടു​ക​യാ​ണ്. ആ ​ക​ഥാ​പാ​ത്ര​ത്തെ വ്യ​ക്ത​മാ​യി നി​ര്‍​വ​ചി​ക്കു​ന്ന ലു​ക്ക്. ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും സി​നി​മ​യു​ടെ​യും യാ​ത്ര​യ​നു​സ​രി​ച്ച് മീ​ശ ഷേ​വ് ചെ​യ്തു ക​ള​യു​ന്ന​തു​ള്‍​പ്പെ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​ത്തി​ല്‍ പ​ല മാ​റ്റ​ങ്ങ​ളും സം​ഭ​വി​ക്കു​ന്നു​ണ്ട്.

ജോ​മോ​ന്‍ ജ്യോ​തി​റും ഷോ​ബി തി​ല​ക​നും..?

K-Rail Survey

ജോ​മോ​ന്‍ ജ്യോ​തി​ര്‍ ഇ​ന്ദ്ര​ന്‍​സി​നൊ​പ്പം പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ​ത്തു വ​ര്‍​ഷ​മാ​യി അ​സി.​ഡ​യ​റ​ക്ട​റാ​കാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ന​ന്ത​ന്‍ എ​ന്ന ക​ഥാ​പാ​ത്രം. അ​യാ​ള്‍ സി​നി​മ​യെ എ​ത്ര​ത്തോ​ളം സ്നേ​ഹി​ക്കു​ന്നു, സി​നി​മ​യി​ല്‍ വ​ര്‍​ക്ക് ചെ​യ്തി​ട്ടി​ല്ലാ​ത്ത അ​യാ​ള്‍ എ​ത്ര​ത്തോ​ളം ടെ​ക്നി​ക്ക​ലി ബ്രി​ല്യ​ന്‍റാ​ണ് - അ​തെ​ല്ലാം സി​നി​മ​യി​ലു​ണ്ട്.

ഷോ​ബി തി​ല​ക​ന്‍റെ​യും ക​രി​യ​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സി​നി​മ​യാ​യി മാ​റു​ക​യാ​ണ് ആ​ശാ​ന്‍. ഏ​റെ സി​നി​മ​ക​ള്‍ ഹി​റ്റാ​ക്കി​യി​ട്ടു​ള്ള പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ കെ​ആ​ര്‍​എ​സ്- അ​താ​ണു വേ​ഷം. സൂ​പ്പ​ർ​സ്റ്റാ​ർ ക​ര​ണ്‍​ച​ന്ദി​ന്‍റെ വേ​ഷ​ത്തി​ല്‍ ബി​ബി​ന്‍ പെ​രു​മ്പി​ള്ളി. അ​പ്പു​ണ്ണി ശ​ശി, അ​ബി​ന്‍ ബി​നോ, കു​ട​ശ​നാ​ട് ക​ന​കം, ജി​നു ബെ​ന്‍ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലു​ണ്ട്. നൂ​റ്റ​മ്പ​തോ​ളം ആ​ര്‍​ട്ടി​സ്റ്റു​ക​ളെ കാ​സ്റ്റിം​ഗി​ലൂ​ടെ ക​ണ്ടെ​ത്തി.

ഇ​ത്ത​ര​ത്തി​ലൊ​രു സി​നി​മ മ​ല​യാ​ള​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത്..‍?

ഇ​ന്നു കേ​ര​ള​ത്തെ ഏ​റ്റ​വു​മ​ധി​കം പ്ര​ശ്ന​ത്തി​ലാ​ക്കു​ന്ന​തു വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളാ​ണ്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ധാ​ന്യ​മേ​റി​യ ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ സ്റ്റേ​റ്റ്മെ​ന്‍റ് മ​മ്മൂ​ക്ക സി​നി​മ​യു​ടെ ഒ​ടു​വി​ല്‍ പ​റ​യു​ന്നു​ണ്ട്.

അ​തി​നു​വേ​ണ്ടി ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ പോ​യ​പ്പോ​ള്‍ ഇ​തി​ന്‍റെ ക​ഥ പ​റ​യേ​ണ്ടി​വ​ന്നു. തി​ര​ക്ക​ഥ മൊ​ത്തം കേ​ട്ട​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ട്രെ​യി​ല​ര്‍ ലോ​ഞ്ചി​ല്‍ അ​ദ്ദേ​ഹം അ​ത്ത​ര​ത്തി​ല്‍ സം​സാ​രി​ച്ച​ത്. ഈ ​സി​നി​മ​യ്ക്കു​ള്ളി​ല്‍ പ​ല സി​നി​മ​ക​ള്‍ കാ​ണാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​വി​ടെ പ​റ​ഞ്ഞി​രു​ന്നു.

"അ​മ്പി​ളി’​ക്കു​ശേ​ഷം ഏ​ഴു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള..?

"ഗ​പ്പി’​ക്കും "അ​മ്പി​ളി’​ക്കും ശേ​ഷം വ​ലി​യ ഇ​ട​വേ​ള​യു​ണ്ടാ​യെ​ങ്കി​ലും ആ ​സി​നി​മ​ക​ള്‍ ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു, ജീ​വി​ക്കു​ന്നു എ​ന്ന​തു​ത​ന്നെ എ​നി​ക്കു​കി​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണ്. ഈ ​സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​ക​ളി​ല്‍ ആ​ളു​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത് ആ ​സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. അ​തും വ​ലി​യ സ​ന്തോ​ഷ​മാ​ണ്.

Tags : John Paul George interview aashan

Recent News

Up