x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ​ത്താ റി​ക്കോ​ർ​ഡ്സ്...​പാ​ട്ടു​കാ​രി​യാ​യ അ​മ്മ​യ്ക്ക് ജോ​ൺ​പോ​ൾ ജോ​ർ​ജി​ന്‍റെ സ്നേ​ഹ​സ​മ്മാ​നം..

ജെ.​പി
Published: November 1, 2025 11:52 AM IST | Updated: November 1, 2025 12:36 PM IST

പാ​ട്ടു​കാ​രി​യാ​യി​രു​ന്ന അ​മ്മ​യ്ക്ക് സം​വി​ധാ​യ​ക​നാ​യ മ​ക​ന്‍റെ സ്നേ​ഹോ​പ​കാ​രം, റീ​ത്താ റി​ക്കോ​ർ​ഡ്സ്. സം​വി​ധാ​യ​ക​ൻ ജോ​ൺ​പോ​ൾ ജോ​ർ​ജ് ആ​ണ് അ​മ്മ റീ​ത്താ​മ്മ​യു​ടെ പേ​രി​ൽ മ്യൂ​സി​ക് ലേ​ബ​ൽ തു​ട​ങ്ങി​യ​ത്.

നാ​ട്ടി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യി​ക​യാ​യി​രു​ന്നു കോ​ട്ട​യം മൂ​ലേ​ടം ക​ള​ത്തി​ൽ പ​റ​ന്പി​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ റീ​ത്താ​മ്മ. പ​ള്ളി ക്വ​യ​റു​ക​ളി​ലെ​യും മ​റ്റു സം​ഗീ​ത​സ​ദ​സു​ക​ളി​ലെ​യും ജ​ന​പ്രി​യ ഗാ​യി​ക. നൂ​റു​ക​ണ​ക്കി​നു ക​ല്യാ​ണ​ക്വ​യ​റു​ക​ളി​ൽ റീ​ത്താ​മ്മ​യു​ടെ സ്വ​രം മാ​ധു​ര്യം പ​ക​ർ​ന്നി​ട്ടു​ണ്ട്.

ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ ഗാ​യി​ക​യാ​യി​രു​ന്നു റീ​ത്താ​മ്മ. മ​ക​നെ സം​ഗീ​ത​ലോ​ക​ത്തേ​ക്ക് ആ​ന​യി​ക്കാ​നും അ​മ്മ ശ്ര​ദ്ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത​കോ​ള​ജി​ലെ പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് മ​ക​ൻ ജോ​ൺ​പോ​ൾ ജോ​ർ​ജ് സി​നി​മാ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്.

ആ​ദ്യം ചി​ത്രം ഗ​പ്പി ത​ന്നെ ഏ​റെ പ്ര​ശം​സ​നേ​ടി. ജോ​ൺ​പോ​ളി​ന്‍റെ ആ​ദ്യ​ചി​ത്ര​ത്തി​ൽ അ​മ്മ ഒ​രു ഭ​ക്തി​ഗാ​നം ആ​ല​പി​ച്ചി​രു​ന്നു. സ​ജീ​വ​മാ​യ സം​ഗീ​ത​പ​രി​പാ​ടി​ക​ളി​ൽ​നി​ന്നു വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന അ​മ്മ​യ്ക്ക് ജോ​ൺ​പോ​ളി​ന്‍റെ സ​മ്മാ​ന​മാ​ണ് റീ​ത്താ റി​ക്കോ​ർ​ഡ്സ്.

ജോ​ൺ​പോ​ളി​ന്‍റെ സി​നി​മ​ക​ളി​ലെ​ല്ലാം സം​ഗീ​ത​ത്തി​നു പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്നു. ഗ​പ്പി​യി​ലെ​യും അ​മ്പി​ളി​യി​ലെ​യും പാ​ട്ടു​ക​ളെ​ല്ലാം ത​ന്നെ ഹി​റ്റ് ആ​യി​രു​ന്നു. നി​ർ​മാ​ണം നി​ർ​വ​ഹി​ച്ച രോ​മാ​ഞ്ച​ത്തി​ലെ പാ​ട്ടു​ക​ളും ജ​ന​ശ്ര​ദ്ധ നേ​ടി.

K-Rail Survey

ആ​ശാ​ൻ ആ​ണ് ജോ​ൺ​പോ​ൾ പു​തു​താ​യി തി​ര​ക്ക​ഥ‍​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം. ഇ​തി​ന്‍റെ പോ​സ്റ്റ​റു​ക​ൾ ഇ​തി​ന​കം ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​ചി​ത്ര​ത്തി​ൽ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​തും ജോ​ൺ​പോ​ൾ ത​ന്നെ​യാ​ണ്. വി​ന​യ​ക് ശ​ശി​കു​മാ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്കാ​ണ് ജോ​ൺ​പോ​ൾ സം​ഗീ​തം ന​ൽ​കു​ന്ന​ത്.

റി​ത്താ റി​ക്കോ​ർ​ഡ്സി​ന്‍റെ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട്ട പോ​സ്റ്റി​ൽ സം​ഗീ​തം പ​ഠി​പ്പി​ച്ച അ​മ്മ​യെ​യും അ​ന്ത​രി​ച്ച ദാ​മു ആ​ശാ​നെ​യും ഒ​പ്പം നി​ന്ന കു​ടും​ബ​ത്തെ​യും സം​ഗീ​ത​ജ്ഞ​രെ​യു​മെ​ല്ലാം ഓ​ർ​മി​ക്കു​ന്നു​ണ്ട്. ആ​ശാ​ൻ ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്യും. റീ​ത്താ റി​ക്കാ​ർ​ഡ്സി​ലൂ​ടെ ഒ​രു​പി​ടി ന​ല്ല ഗാ​ന​ങ്ങ​ൾ സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കു സ​മ്മാ​നി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Tags : John Paul George Music Production Ashaan movie Guppy Romancham Music News Movie News Songs Recording Kottayam

Recent News

Up