x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​ബി​സി മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; വി.​ജെ. ജ​യിം​സി​നും ടോം ​ജേ​ക്ക​ബി​നും പു​ര​സ്കാ​രം


Published: December 9, 2025 10:19 AM IST | Updated: December 9, 2025 10:19 AM IST

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ 2025-ലെ ​അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മാ​ധ്യ​മ അ​വാ​ർ​ഡി​ന് ടോം ​ജേ​ക്ക​ബ് അ​ർ​ഹ​നാ​യി. 40 വ​ർ​ഷ​ത്തോ​ള​മാ​യി മാ​ധ്യ​മ​രം​ഗ​ത്തു​ള്ള ഇ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​മാ​യ ‘പ​കി​ട പ​കി​ട’ പ​ര​മ്പ​ര​യു​ടെ നി​ർ​മാ​താ​വും 15 ൽ​പ്പ​രം സി​നി​മ​ക​ളി​ൽ അ​ഭി​നേ​താ​വു​മാ​ണ്. പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യ ‘ക​ലാം എ​സ്ടി​ഡി​ബി’ യാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

സാ​ഹി​ത്യ അ​വാ​ർ​ഡ് വി.​ജെ.​ജ​യിം​സി​നാ​ണ്. സാ​ഹി​ത്യ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന മു​ൻ​നി​ർ​ത്തി​യാ​ണു പു​ര​സ്കാ​രം. കെ​സി​ബി​സി ദാ​ർ​ശ​നി​ക വൈ​ജ്ഞാ​നി​ക അ​വാ​ർ​ഡ് റ​വ.​ഡോ. തോ​മ​സ് വ​ള്ളി​യാ​നി​പ്പു​റ​ത്തി​നാ​ണ്. യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷ​ത്തി​ലും ജെ​റ​മി​യ പ്ര​വാ​ച​ക​ന്‍റെ പു ​സ്ത​ക​ത്തി​ലും റോ​മാ​ക്കാ​ർ​ക്കു​ള്ള ലേ​ഖ​ന​ത്തി​ലും ഡോ​ക്ട​റേ​റ്റു​ള്ള ഇ​ദ്ദേ​ഹം പ​തി​നെ​ട്ടു പു​സ്ത‌​ക​ളു​ടെ ര​ച​യി​താ​വു​കൂ​ടി​യാ​ണ്.

മ​ല​യാ​ള​സി​നി​മ​യി​ൽ കോ​സ്റ്റ്യൂം രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച സ്റ്റെ​ഫി സേ​വ്യ​റി​നാ​ണ് യു​വ​പ്ര​തി​ഭാ പു​ര​സ്കാ​രം. ‘ഗ​പ്പി’ എ​ന്ന സി​നി​മ​യ്ക്കു കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ബെ​സ്റ്റ് കോ​സ്റ്റ്യൂം ഡി​സൈ​ന​ർ അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഗു​രു​പൂ​ജ പു​ര​സ്ക്‌​കാ​ര​ത്തി​ന് ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ, (ക​ലാ-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ) ഡോ. ​ജോ​ർ​ജ് മ​ര​ങ്ങോ​ലി, (എ​ഴു​ത്തു​കാ​ര​ൻ), ഫാ. ​ജോ​ൺ വി​ജ​യ​ൻ ചോ​ഴം​പ​റ​മ്പി​ൽ (ക്രൈ​സ്ത​വ സം​ഗീ​തം ) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യാ​ണ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖാ​പി​ച്ച​ത്. 16ന് ​പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​മെ​ന്ന് മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മി​ൽ​ട്ട​ൺ അ​റി​യി​ച്ചു.

Tags : KCBC Media Awards Tom Jacob Awards

Recent News

Up