x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​സി​ക്ക് 59-ാം പി​റ​ന്നാ​ൾ; ആ​ഘോ​ഷ​മാ​ക്കി ശോ​ഭ​ന​യും തൃ​ഷ​യും


Published: January 4, 2026 10:19 AM IST | Updated: January 5, 2026 09:19 PM IST

ന​ടി ലി​സി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി സു​ഹൃ​ത്തു​ക്ക​ൾ. താ​ര​ത്തി​ന്‍റെ 59-ാം പി​റ​ന്നാ​ളാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്ന് ഗം​ഭീ​ര​മാ​ക്കി​യ​ത്. തൃ​ഷ, ശോ​ഭ​ന, രാ​ധി​ക ശ​ര​ത്കു​മാ​ർ, ര​മ്യ കൃ​ഷ്ണ​ൻ, ഗൗ​തം വാ​സു​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​ഭി​ന​യ​ത്തി​ൽ സ​ജീ​വ​മ​ല്ലെ​ങ്കി​ലും ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ താ​രം പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഭ​ർ​ത്താ​വ് പ്രി​യ​ദ​ർ​ശ​നൊ​പ്പം സി​ബി മ​ല​യി​ലി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ ച​ട​ങ്ങി​നെ​ത്തി​യ വീ​ഡി​യോ​ക​ൾ വൈ​റ​ലാ​യി​രു​ന്നു. വേ​ർ​പി​രി​ഞ്ഞു ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ ആ​ദ്യ​മാ​യാ​ണ് പൊ​തു​വേ​ദി​യി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​ന്നി​ച്ചെ​ത്തി​യ​ത്.

 

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ലി​സി ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചു.

ചെ​ന്നൈ​യി​ല്‍ സ്ഥി​ര​ താ​മ​സ​മാ​ക്കി​യി​ക്കു​ന്ന ലി​സി എ​ണ്‍​പ​തു​ക​ളി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ ന​ട​ത്തു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ.

Tags : Lissy birthday priyadarshan

Recent News

Up