x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴു​ക്ക ചെ​റു​ക്ക​ൻ, ത​ന്ത​യേ​ക്കാ​ൾ മോ​ശം; പൊ​ട്ടി​ച്ചി​രി​പ്പി​ച്ച് മാ​ജി​ക് മ​ഷ്റൂം​സ് ടീ​സ​ർ


Published: December 27, 2025 03:49 PM IST | Updated: December 27, 2025 03:49 PM IST

ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന് ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​ക്കി നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ജി​ക് മ​ഷ്റൂം​സി​ന്‍റെ ടീ​സ​ർ പു​റ​ത്ത്.

ചി​ത്രം ജ​നു​വ​രി 23ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. അ​ക്ഷ​യ ഉ​ദ​യ​കു​മാ​റാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. മ​ഞ്ചാ​ടി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഷ്ര​ഫ് പി​ലാ​ക്ക​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ ആ​കാ​ശ് ദേ​വാ​ണ്. ഭാ​വ​ന റി​ലീ​സാ​ണ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ.

ക​ല്യാ​ണം ക​ഴി​ക്കാ​ൻ പെ​ണ്ണ് കി​ട്ടാ​ത്ത നാ​യ​ക​ന്‍റെ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഉ​ള്ള​ട​ക്ക​മെ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. അ​ഴു​ക്ക ചെ​റു​ക്ക​ൻ, ത​ന്ത​യെ​ക്കാ​ൾ മോ​ശം എ​ന്ന ശാ​ന്തി​വി​ള ദി​നേ​ശി​ന്‍റെ ടീ​സ​റി​ലെ ഡ​യ​ലോ​ഗാ​ണ് കൈ​യ​ടി നേ​ടു​ന്ന​ത്.

ഹ​രി​ശ്രീ അ​ശോ​ക​ൻ, അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, ജാ​ഫ​ർ ഇ​ടു​ക്കി, ബോ​ബി കു​ര്യ​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, അ​ബി​ൻ ബി​നോ, അ​രു​ൺ പു​ന​ലൂ​ർ, ശാ​ന്തി​വി​ള ദി​നേ​ശ്, മീ​നാ​ക്ഷി ദി​നേ​ശ്, പൂ​ജ മോ​ഹ​ൻ​രാ​ജ്, മ​നീ​ഷ കെ.​എ​സ്, ആ​ലീ​സ് പോ​ൾ, മാ​സ്റ്റ​ർ സൂ​ഫി​യാ​ൻ​സാ​ലി, മാ​സ്റ്റ​ർ ദ്രു​പ​ദ്, മാ​സ്റ്റ​ർ വൈ​ഷ്ണ​വ്, ബേ​ബി വൈ​ദേ​ഹി നാ​യ​ർ തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, കെ.​എ​സ്. ചി​ത്ര, ശ്രേ​യാ ഘോ​ഷാ​ൽ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ജാ​സി ഗി​ഫ്റ്റ്, ഹ​നാ​ൻ ഷാ, ​റി​മി ടോ​മി, ര​ഞ്ജി​നി ജോ​സ്, ഖ​ദീ​ജ നാ​ദി​ർ​ഷ തു​ട​ങ്ങി​യ​വ​രാ​ണ് ഗാ​യ​ക​ർ. തൊ​ടു​പു​ഴ, ഈ​രാ​റ്റു​പേ​ട്ട, ഒ​റ്റ​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: സു​ജി​ത്ത് വാ​സു​ദേ​വ്, എ​ഡി​റ്റ​ർ: ജോ​ൺ​കു​ട്ടി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: എം. ​ബാ​വാ, ഷി​ജി പ​ട്ട​ണം, സം​ഗീ​തം: നാ​ദി​ർ​ഷ, പ​ശ്ചാ​ത്ത​ല സം​ഗീ​തം: മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ, ഗാ​ന​ര​ച​ന ബി.​കെ ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, രാ​ജീ​വ് ഗോ​വി​ന്ദ​ൻ, യ​ദു കൃ​ഷ്ണ​ൻ ആ​ർ, റീ ​റി​ക്കാ​ർ​ഡിം​ഗ് മി​ക്സ​ർ ഫ​സ​ൽ എ. ​ബ​ക്ക​ർ, സൗ​ണ്ട് ഡി​സൈ​ൻ സ​ച്ചി​ൻ സു​ധാ​ക​ര​ൻ, കോ​റി​യോ​ഗ്ര​ഫി ബ്രി​ന്ദ, ദി​നേ​ഷ്, ശ്രീ​ജി​ത്ത് ഡാ​ൻ​സ് സി​റ്റി, മേ​ക്ക​പ്പ് പി.​വി ശ​ങ്ക​ർ, കോ​സ്റ്റ്യൂം ദീ​പ്തി അ​നു​രാ​ഗ്, ക്യാ​ര​ക്ട​ർ സൈ​ലി​സ്റ്റ് ന​ര​സിം​ഹ സ്വാ​മി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഷൈ​നു ച​ന്ദ്ര​ഹാ​സ്, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ ര​ജീ​ഷ് പ​ത്തം​കു​ളം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ജി​നു പി.​കെ.

Tags : Magic Mushrooms teaser

Recent News

Up