x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ണ്ട്സി​ലെ ശ്രീ​നി​യെ​പ്പോ​ലെ ചി​രി വി​ന​യാ​യി; മ​മ്മൂ​ട്ടി ക്ലാ​സി​ൽ​നി​ന്നു പു​റ​ത്ത്!


Published: December 18, 2025 03:49 PM IST | Updated: December 18, 2025 03:49 PM IST

നീ​ണ്ട ചി​രി വി​ന​യാ​യി... മ​മ്മൂ​ട്ടി‍​യെ ക്ലാ​സി​ൽ​നി​ന്ന് ക്ലാ​സെ​ടു​ത്തി​രു​ന്ന അ​ച്ച​ൻ ഗെ​റ്റ്ഔ​ട്ട് അ​ടി​ച്ചു... മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ കോ​ള​ജ് ജീ​വി​തം ര​സ​ക​ര​മാ​യ പ​ല അ​നു​ഭ​വ​ങ്ങ​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്ത് ഒ​രു പ്ര​സം​ഗ​ത്തി​ലാ​ണ് ഈ ​കോ​ള​ജ് അ​നു​ഭ​വം മ​മ്മൂ​ട്ടി പ​ങ്കു​വ​ച്ച​ത്.

തേ​വ​ര​യി​ലും മ​ഹാ​രാ​ജാ​സി​ലും ലോ ​കോ​ള​ജി​ലും മു​ഹ​മ്മ​ദു​കു​ട്ടി എ​ന്ന മ​മ്മൂ​ട്ടി ഒ​പ്പി​ച്ച വി​കൃ​തി​ക​ൾ ഇ​ന്നും ചി​രി​ക്കു വ​ക ന​ൽ​കു​ന്ന​വ​യാ​ണ്. തേ​വ​ര കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് ചി​രി വി​ന​യാ​യി ക്ലാ​സി​നു പു​റ​ത്താ​യ​ത്.

ഒ​രി​ക്ക​ൽ ക്ലാ​സി​ല്‍​നി​ന്നു മ​മ്മൂ​ട്ടി​യെ പു​റ​ത്താ​ക്കി. മ​ല​യാ​ളം ക്ലാ​സി​ലാ​ണു സം​ഭ​വം. ഫാ. ​ഡൊ​മീ​ഷ്യ​ന്‍ ആ​ണു മ​ല​യാ​ളം പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. ഒ​രു ദി​വ​സം അ​ദ്ദേ​ഹം ക്ലാ​സി​ല്‍ എ​ന്തോ ത​മാ​ശ പ​റ​ഞ്ഞു. അ​തു​കേ​ട്ട് മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ചി​രി​ച്ചു.

നി​ർ​ത്താ​ൻ പ​റ്റാ​ത്ത ചി​രി

മ​മ്മൂ​ട്ടി​യു​ടെ ‌ചി​രി അ​ൽ​പ്പം ഉ​റ​ക്കെ​യാ​യി​രു​ന്നു. ഫ്ര​ണ്ട്സ് സി​നി​മ​യി​ലെ ശ്രീ​നി​വാ​സി​ന്‍റെ ചി​രി പോ​ലെ മ​റ്റു​ള്ള​വ​രു​ടെ ചി​രി നി​ല​ച്ചി​ട്ടും മ​മ്മൂ​ട്ടി​യു​ടെ ചി​രി നീ​ണ്ടു​പോ​യി. ത​ന്നെ മ​മ്മൂ​ട്ടി പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ച്ച​നു തോ​ന്നി​യ​ത്.

കോ​പം​കൊ​ണ്ട് അ​ച്ച​ന്‍റെ മു​ഖം ചു​വ​ന്നു. മ​മ്മൂ​ട്ടി​യു​ടെ നേ​രേ വി​ര​ല്‍ ചൂ​ണ്ടി അ​ദ്ദേ​ഹം ഗ​ര്‍​ജി​ച്ചു- യൂ... ​ന​മ്പ​ര്‍ ഫി​ഫ്റ്റി സ്റ്റാ​ന്‍​ഡ​പ് ആ​ന്‍​ഡ് ഗ​റ്റൗ​ട്ട്. അ​തു​കേ​ട്ട് മ​മ്മൂ​ട്ടി ഞെ​ട്ടി​പ്പോ​യി. കോ​ള​ജി​ല്‍ ചേ​ര്‍​ന്നു മൂ​ന്നോ നാ​ലോ മാ​സ​ത്തി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം. ക്ലാ​സി​ല്‍​നി​ന്നി​റ​ങ്ങി​യ മ​മ്മൂ​ട്ടി നേ​രെ കു​മ്പ​ള​ത്തെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണു പോ​യ​ത്.

അ​വി​ടെ ആ​രോ​ടും ഇ​തേ​ക്കു​റി​ച്ചു പ​റ​ഞ്ഞി​ല്ല. അ​ടു​ത്ത ദി​വ​സം ചെ​മ്പി​ല്‍ സ്വ​ന്തം വീ​ട്ടി​ലെ​ത്തി. മ​ക​നെ ക​ണ്ട​പാ​ടെ ബാ​പ്പ പൊ​ട്ടി​ത്തെ​റി​ച്ചു: നി​ന്നെ​യൊ​ക്കെ എ​തി​നാ​ടാ കോ​ള​ജി​ല്‍ വി​ടു​ന്ന​ത്? പ​ഠി​ക്കാ​നോ അ​തോ അ​ധ്യാ​പ​ക​രെ പ​രി​ഹ​സി​ക്കാ​നോ?
ചെ​മ്പി​ല്‍​നി​ന്നു ദി​വ​സ​വും തേ​വ​ര കോ​ള​ജി​ല്‍​പോ​യി പ​ഠി​ക്കു​ന്ന ചി​ല വി​ല്ല​ന്മാ​ര്‍ ത​ലേ​ദി​വ​സം​ത​ന്നെ വാ​ര്‍​ത്ത ബാ​പ്പ​യു​ടെ ചെ​വി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു.

വീ​ണ്ടും അ​ക​ത്താ​യി

ഡോ​ക്ട​റാ​കാ​ന്‍​വേ​ണ്ടി മ​ക​നെ വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ കോ​ള​ജി​ലേ​ക്ക് അ​യ​ച്ച​താ​ണ്. പ​ക്ഷേ, തു​ട​ക്ക​ത്തി​ല്‍​ത​ന്നെ ചു​വ​ടു പി​ഴ​ച്ചാ​ലോ? ബാ​പ്പ​യു​ടെ ചി​ന്ത ഇ​ങ്ങ​നെ​യാ​യി​രു​ന്നു: എ​ങ്ങ​നെ​യാ​ണ് അ​ഡ്മി​ഷ​ന്‍ വാ​ങ്ങി​യ​തെ​ന്ന് എ​നി​ക്ക​റി​യാം. നീ ​പ​ഠി​ച്ചാ​ലും പ​ഠി​ച്ചി​ല്ലെ​ങ്കി​ലും ഈ ​കാ​ര്യ​ത്തി​നു ഞാ​ന്‍ കോ​ള​ജി​ലേ​ക്കി​ല്ല- ബാ​പ്പ തീ​ര്‍​ത്തു പ​റ​ഞ്ഞു. മ​മ്മൂ​ട്ടി അ​ടു​ത്ത ദി​വ​സം ഒ​റ്റ​യ്ക്കു​ചെ​ന്നു പ്രി​ന്‍​സി​പ്പ​ലി​നെ ക​ണ്ടു. ഫാ. ​ഗാ​യോ​സാ​ണ് അ​ന്നു തേ​വ​ര കോ​ള​ജി​ന്‍റെ പ്രി​ന്‍​സി​പ്പ​ല്‍.

അ​ച്ചോ, ഞാ​ന്‍ ആ ​സം​ഭ​വം മ​നഃ​പൂ​ര്‍​വം ഉ​ണ്ടാ​ക്കി​യ​ത​ല്ല. എ​ല്ലാ​വ​രും ചി​രി​ച്ചു. കൂ​ടെ ഞാ​നും ചി​രി​ച്ചു എ​ന്നു മാ​ത്രം. ചി​രി തു​ട​ങ്ങാ​ന​ല്പം താ​മ​സി​ച്ചു​പോ​യ​തു​കൊ​ണ്ട് എ​ന്‍റെ ചി​രി അ​ല്പം നീ​ണ്ടു​പോ​യി. അ​ല്ലാ​തെ ഞാ​ന്‍ വേ​റൊ​രു കു​ഴ​പ്പ​വും കാ​ണി​ച്ചി​ല്ല- മ​മ്മൂ​ട്ടി പ​റ​ഞ്ഞു. വി​ന​യ​പൂ​ര്‍​വ​മു​ള്ള മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​നം അ​ച്ച​ന് ഇ​ഷ്ട​മാ​യി. അ​ങ്ങ​നെ പു​റ​ത്താ​യ മ​മ്മൂ​ട്ടി വീ​ണ്ടും കോ​ള​ജി​ന്‍റെ അ​ക​ത്താ​യി.

Tags : mammootty college Memories Memories

Recent News

Up