x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24-ാം വ​യ​സി​ൽ കാ​ൻ​സ​ർ, മാ​തൃ​ത്വ​ത്തെ ബാ​ധി​ക്കു​മെ​ന്ന് അ​റി​ഞ്ഞി​ല്ല; ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ​യെ​ക്കു​റി​ച്ച് മം​മ്ത


Published: February 12, 2026 09:58 AM IST | Updated: February 12, 2026 09:58 AM IST

24-ാം വ​യ​സി​ൽ കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ചെ​ന്നും പി​ന്നീ​ട് അ​തു​മാ​യി നേ​രി​ടേ​ണ്ടി വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി മം​മ്ത മോ​ഹ​ൻ​ദാ​സ്. മാ​ര​ക​മാ​യ രോ​ഗാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ഭാ​വി​യി​ലെ മാ​തൃ​ത്വ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ​ക്ട​ർ​മാ​ർ കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ന്ന് മം​മ്‌​ത പ​റ​യു​ന്നു.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് ന​ട​പ​ടി​ക​ൾ​ക്ക് മു​ൻ​പ് അ​ണ്ഡം ശീ​തീ​ക​രി​ച്ചു വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​രും ത​ന്നോ​ട് സം​സാ​രി​ച്ചി​ല്ലെ​ന്നും ട്രാ​ൻ​സ്പ്ലാ​ന്‍റ് പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷം താ​നാ​ണ് അ​ണ്ഡം ശീ​തി​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഡോ​ക്ട​റോ​ട് ചോ​ദി​ച്ച​തെ​ന്നും മം​മ്‌​ത വെ​ളി​പ്പെ​ടു​ത്തി.

''എ​നി​ക്ക് കാ​ൻ​സ​ർ ആ​ണെ​ന്ന് ക​ണ്ടു​പി​ടി​ച്ച​ത് 24 വ​യ​സി​ലാ​ണ്. 27-28 വ​യ​സി​ലാ​ണ് ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് ചെ​യ്യു​ന്ന​ത്. എ​ന്‍റെ അ​ണ്ഡം ശീ​തീ​ക​രി​ച്ചു വ​യ്ക്ക​ണം എ​ന്ന് ആ​രും എ​ന്നോ​ട് പ​റ​ഞ്ഞി​ല്ല. ഡോ​ക്ട​ർ​മാ​ർ​ക്ക് ഇ​തേ​കു​റി​ച്ച് അ​റി​യാം. പ​ക്ഷേ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് ക​ഴി​ഞ്ഞി​ട്ടാ​ണ് ഞാ​ൻ അ​തി​നെ​പ്പ​റ്റി പോ​യി ചോ​ദി​ക്കു​ന്ന​ത്.

അ​പ്പോ​ൾ അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞ​ത് നി​ങ്ങ​ൾ അ​തേ​പ്പ​റ്റി ചോ​ദി​ച്ചി​ല്ല എ​ന്ന മു​ട​ന്ത​ൻ ന്യാ​യ​മാ​ണ്. ന​മു​ക്ക് ഇ​തേ​പ്പ​റ്റി എ​ങ്ങ​നെ അ​റി​യാ​ൻ ആ​ണ്. അ​ന്നൊ​ക്കെ ന​മു​ക്ക് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വി​ല്ല. ​ഈ ഡോ​ക്ട​ർ​മാ​രൊ​ക്കെ അ​മേ​രി​ക്ക​യി​ലൊ​ക്കെ പോ​യി പ​ഠി​ച്ച​വ​രാ​ണ്. ഞാ​ൻ അ​വ​രെ കു​റ്റം പ​റ​യു​ന്നി​ല്ല, പ​ക്ഷേ ന​മ്മു​ടെ വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല കൃ​ത്യ​മാ​യൊ​രു ഘ​ട​ന​യി​ല്ലാ​തെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

അ​ന്ന​ത്തെ കാ​ല​ത്ത് സ്റ്റി​ഗ്മ എ​ന്താ​ണ്. ഇ​തി​നെ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും സം​സാ​രി​ക്കാ​ൻ പ​റ്റു​മോ. സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളോ​ട് പോ​ലും പ​റ​യു​ന്നി​ല്ല. അ​ത് ത​ന്നെ വൈ​കി​യാ​ണ് പ​റ​യു​ന്ന​ത്. എ​ത്ര ബു​ദ്ധി​മു​ട്ടി​യി​ട്ടാ​ണ്. എ​നി​ക്ക് സ​പ്പോ​ർ​ട്ട് ആ​യി ആ ​സ​മ​യ​ത്ത് വ​ന്ന​വ​രു​ണ്ട്, എ​നി​ക്കൊ​പ്പം ഇ​രു​ന്ന് ത​മാ​ശ പ​റ​ഞ്ഞി​ട്ടു​ണ്ട്. സ​പ്പോ​ർ​ട്ട് എ​ന്ന് പ​റ​ഞ്ഞ് വ​രു​ന്ന കു​റേ ആ​ൾ​ക്കാ​ർ​ക്ക് സിം​പ​തി​യാ​ണ്. അ​ത് രോ​ഗി​ക്ക് ടോ​ക്സി​ക്കാ​ണ്.

പ​ല​പ്പോ​ഴും എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും വ​യ്യാ​തെ ഞാ​ൻ ഷൂ​ട്ടിം​ഗി​ന് പോ​യി​ട്ടു​ണ്ട്. എ​ന്‍റെ വ​ർ​ക്കി​ൽ ഞാ​ൻ ബു​ദ്ധി​മു​ട്ട് കാ​ണി​ക്കാ​റി​ല്ല. മ​ന​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​ത് ന​മു​ക്ക് ത​ന്നെ​യേ ചെ​യ്യാ​ൻ പ​റ്റൂ. അ​ത് ആ​രും എ​വി​ടെ നി​ന്നും എ​ടു​ത്ത് ത​രി​ല്ല. അ​ങ്ങ​നെ​യു​ള്ള സ​പ്പോ​ർ​ട്ട് സി​സ്റ്റം ക്രി​യേ​റ്റ് ചെ​യ്യാ​നും ബി​ൽ​ഡ് ചെ​യ്യാ​നും ആ​ക​ണം. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ൾ സ​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വ​രും.

അ​വ​ർ ന​മു​ക്ക് ചു​റ്റു​മി​രു​ന്ന് എ​പ്പോ​ഴും സ​ങ്ക​ട​പ്പെ​ടു​ന്ന​ത് കൊ​ണ്ടും ക​ര​യു​ന്ന​ത് കൊ​ണ്ടും ഫൈ​റ്റ് ചെ​യ്യു​ന്ന പേ​ഷ്യ​ന്‍റി​ന് ഒ​രു ശ​ക്തി​യും ല​ഭി​ക്കി​ല്ല.

ആ ​സ​മ​യ​ത്ത് ശ​രി​ക്കും വേ​ണ്ട​ത് കു​റ​ച്ച് സെ​ൻ​സ് ഓ​ഫ് ഹ്യൂ​മ​റു​ള്ള ആ​ൾ​ക്കാ​രാ​ണ്. ഒ​ന്ന് ചി​രി​ച്ച് ലൈ​റ്റ് ആ​ക്കു​ക. അ​ത് രോ​ഗി​യെ ഒ​രു​പാ​ട് സ​ഹാ​യി​ക്കും. കാ​ൻ​സ​ർ വ​രു​ന്ന​തെ​ങ്കി​ൽ നി​ങ്ങ​ളു​ടെ കാ​ൻ​സ​റി​നെ​ക്കു​റി​ച്ച് അ​റി​യാ​നും സ​മ്മ​ർ​ദ്ദ​മി​ല്ലാ​ത്ത ജീ​വി​തം ജീ​വി​ക്കു​ക​യെ​ങ്ങ​നെ​യെ​ന്ന് അ​റി​യാ​നും നി​ങ്ങ​ളു​ടെ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ക.

ജീ​വി​ത ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്തു​ക. ഇ​തൊ​ക്കെ​യാ​ണ് ന​മ്മ​ൾ​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യം. കാ​ൻ​സ​റി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു ഉ​റ​പ്പും പ​റ​യാ​ൻ പ​റ്റി​ല്ല. ന​ല്ല ജീ​വി​ത ശൈ​ലി​യാ​യി​ര‍ു​ന്നു എ​നി​ക്ക്. വ്യാ​യാ​മ​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​പാ​ന​മോ മ​റ്റ് ദു​ശീ​ല​മോ ഇ​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും എ​നി​ക്ക് കാ​ൻ​സ​ർ വ​ന്നു.’’ മം​മ്‌​ത മോ​ഹ​ൻ​ദാ​സ് പ​റ​യു​ന്നു.     

Tags : mamta mohandas cancer

Recent News

Up