x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത് കൊ​ള്ളാ​ലോ...​ബെ​വ്കോ​യു​ടെ പു​തി​യ മ​ദ്യ​ത്തി​ന് പേ​ര് നി​ർ​ദേ​ശി​ച്ച് മീ​നാ​ക്ഷി


Published: January 3, 2026 03:01 PM IST | Updated: January 3, 2026 03:07 PM IST

ബെ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ൻ പു​തി​യ​താ​യി നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ബ്രാ​ൻ​ഡി​ക്ക് പേ​ര് നി​ർ​ദേ​ശി​ച്ച് ന​ടി മീ​നാ​ക്ഷി അ​നൂ​പ്.

പാ​ല​ക്കാ​ട്ടെ മ​ല​ബാ​ർ ഡി​സ്റ്റി​ല​റീ​സി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ബ്രാ‍​ൻ​ഡി​ക്കു പേ​രും ലോ​ഗോ​യും ക​ണ്ടു​പി​ടി​ക്കാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​ളു​ക​ളോ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് വ്യ​ത്യ​സ്ത​മാ​യ പേ​രു​ക​ളു​മാ​യി മീ​നാ​ക്ഷി എ​ത്തി​യ​ത്.

ഒ​രു ആ​രാ​ധ​ക​ന്‍റെ അ​പേ​ക്ഷ​യ്ക്കു മ​റു​പ​ടി​യാ​യാ​ണ് മീ​നാ​ക്ഷി​യു​ടെ പേ​രി​ട​ൽ. മീ​നൂ​ട്ടി പു​തി​യ ബ​വ്കോ മ​ദ്യ​ത്തി​ന് പേ​രു പ​റ​ഞ്ഞു​കൊ​ടു​ക്കാ​മോ? എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യം.

കി​സാ​ൻ ... ബാ​ർ ഫ​യ​ർ...​മ​ജീ​ഷ്യ​ൻ ... മാ​ഗ്നി​ഫ​യ​ർ .. അ​ല്ലെ​ങ്കി വേ​ണ്ട മ​ൽ​പ്പാ​ൻ.. ( സേ​വി​ച്ചാ വ​ല്യ മ​ല്ലാ പി​ന്നെ)... അ​തു മ​തി, കി​ടു​ക്കും.... (ബ​വ്കോ ഇ​തു ക​ണ്ട് പേ​രി​ഷ്ടാ​യി വ​ല്ലോം ത​ന്നാ ചേ​ട്ട​ന് ഒ​രു കു​പ്പി​ക്കൊ​ള്ള​ത​യ​യ്ക്കു​ന്ന​താ​യി​രി​ക്കും)​എ​ന്നാ​ണ് മീ​നാ​ക്ഷി​യു​ടെ മ​റു​പ​ടി.

പേ​രു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ 10,000 രൂ​പ​യാ​ണ് ബ​വ്കോ​യു​ടെ സ​മ്മാ​നം. പു​തി​യ ബ്രാ​ൻ​ഡി​ന്റെ ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ സ​മ്മാ​നം ന​ൽ​കും.

[email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ലേ​ക്കു ജ​നു​വ​രി ഏ​ഴി​നു മു​ൻ​പ് അ​യ​യ്ക്ക​ണം. തി​രു​വ​ല്ല​യി​ലെ പ്ലാ​ന്‍റി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ജ​വാ​ൻ റം ​ആ​ണു നി​ല​വി​ൽ ബ​വ്കോ സ്വ​ന്തം നി​ല​യ്ക്കു വി​പ​ണി​യി​ലി​റ​ക്കു​ന്ന മ​ദ്യം. ബ്രാ​ൻ​ഡി നി​ർ​മാ​ണം ആ​ദ്യ​മാ​ണ്. ഫെ​ബ്രു​വ​രി​യോ​ടെ പ്ലാ​ന്‍റ് പൂ​ർ​ത്തി​യാ​കും. മാ​ർ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യേ​ക്കും.

Tags : Meenakshi anoop Bevco name suggestion

Recent News

Up