x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

45 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കാ​ൻ ര​ജ​നീ​കാ​ന്തും ക​മ​ൽ​ഹാ​സ​നും  


Published: November 6, 2025 09:43 AM IST | Updated: November 6, 2025 09:50 AM IST

ര​ജ​നീ​കാ​ന്തും ക​മ​ൽ​ഹാ​സ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. സി​നി​മ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. സി​നി​മ​യെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ലെ​റ്റ​ർ താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു.

ത​ലൈ​വ​ർ 173 എ​ന്ന് താ​ൽ​കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ക​മ​ൽ​ഹാ​സ​ന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും റെ​ഡ് ജ​യ​ന്‍റും ചേ​ർ​ന്നാ​ണ്.

ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ സു​ന്ദ​ർ സി. ​ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 2027 പൊ​ങ്ക​ലി​നാ​യി​രി​ക്കും സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

ഈ ​നാ​ഴി​ക​ക്ക​ല്ലാ​യ സ​ഹ​ക​ര​ണം ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ര​ണ്ട് ഉ​ന്ന​ത ശ​ക്തി​ക​ളെ ഒ​ന്നി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്തും ക​മ​ൽ​ഹാ​സ​നും ത​മ്മി​ലു​ള്ള അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ളു​ടെ സൗ​ഹൃ​ദ​ത്തെ​യും സാ​ഹോ​ദ​ര്യ​ത്തെ​യും ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു ത​ല​മു​റ​ക​ളാ​യി ക​ലാ​കാ​ര​ന്മാ​ർ​ക്കും പ്രേ​ക്ഷ​ക​ർ​ക്കും ഒ​രു​പോ​ലെ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന ഒ​രു ബ​ന്ധം’, എ​ന്നാ​ണ് പോ​സ്റ്റ് പ​ങ്കി​ട്ടു​കൊ​ണ്ട് ക​മ​ൽ കു​റി​ച്ച​ത്.

‘കാ​റ്റു​പോ​ലെ മ​ഴ​പോ​ലെ ന​ദി​പോ​ലെ... ന​മു​ക്ക് ന​ന​യാം, ആ​സ്വ​ദി​ക്കാം, ജീ​വി​ക്കാം!’ എ​ന്ന അ​ടി​ക്കു​റി​പ്പും താ​രം പോ​സ്റ്റി​നൊ​പ്പം പ​ങ്കു​വ​ച്ചു. നേ​ര​ത്തെ സൈ​മ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ, താ​ൻ ര​ജ​നി​കാ​ന്തു​മാ​യി ഒ​രു സി​നി​മ ചെ​യ്യു​ന്നു​ണ്ടെ​ന്ന് ക​മ​ൽ ഹാ​സ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തൊ​രു ഗം​ഭീ​ര സം​ഭ​വം ആ​കു​മോ എ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യി​ല്ല, പ​ക്ഷേ പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടാ​ൽ ന​ല്ല​താ​ണ്. അ​വ​ർ സ​ന്തോ​ഷി​ച്ചാ​ൽ ഞ​ങ്ങ​ൾ​ക്കും ഇ​ഷ്ട​പ്പെ​ടും. അ​ല്ലെ​ങ്കി​ൽ, ഞ​ങ്ങ​ൾ ശ്ര​മി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും, എ​ന്നാ​യി​രു​ന്നു ക​മ​ൽ ഹാ​സ​ൻ പ​റ​ഞ്ഞ​ത്.

45 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ക​മ​ൽ​ഹാ​സ​നും ര​ജ​നീ​കാ​ന്തും ഒ​ന്നി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​യി​രി​ക്കും ത​ലൈ​വ​ർ 173.

Tags : Rajinikanth Kamal Haasan Sundar C

Recent News

Up