x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​യോ​ഗ​വാ​ർ​ത്ത​യ​റി​ഞ്ഞ​ത് ലൊ​ക്കേ​ഷ​നി​ൽ വ​ച്ച്, പൊ​ട്ടി​ക്ക​ര​ഞ്ഞ് ധ്യാ​ൻ, ചേ​ർ​ത്തു​പി​ടി​ച്ച് അ​മ്മ


Published: December 20, 2025 11:39 AM IST | Updated: December 20, 2025 12:42 PM IST

അ​ച്ഛ​ന്‍റെ ചേ​ത​ന​യ​റ്റ മൃ​ത​ദേ​ഹം ക​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞ് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ. അ​ന്ത്യ​സ​മ​യ​ത്ത് അ​ടു​ത്തി​ല്ലാ​തി​രു​ന്ന ധ്യാ​ൻ 11.30ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ടാ​യി​രു​ന്നു ധ്യാ​ൻ.
‌അ​ച്ഛ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട് ക​ര​ച്ചി​ല​ട​ക്കാ​നാ​കാ​തെ ധ്യാ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു. ശേ​ഷം അ​മ്മ​യെ ചേ​ർ​ത്തു​പി​ടി​ച്ച് വി​ങ്ങി​ക്ക​ര​യു​ക​യാ​യി​രു​ന്നു. 

രാ​വി​ലെ ധ്യാ​ൻ വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. അ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ശ്രീ​നി​വാ​സ​നൊ​പ്പം ഭാ​ര്യ വി​മ​ല​യും ഡ്രൈ​വ​റു​മാ​ണ് പോ​യ​ത്. ചെ​ന്നൈ​യി​ലേ​യ്ക്ക് പോ​കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ത്ത മ​ക​ൻ വി​നീ​ത് അ​ച്ഛ​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത അ​റി​ഞ്ഞ​ത്. ഉ​ട​നെ താ​രം ആ​ശു​പ​ത്രി​യി​ലെ​ത്തി.

ധ്യാ​നി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഡി​സം​ബ​ർ 20-നാ​ണ് ശ്രീ​നി​വാ​സ​ൻ വി​ട​പ​റ​ഞ്ഞ​തെ​ന്ന​തും വേ​ദ​നാ​ജ​ന​ക​മാ​ണ്. 

ഡ​യാ​ലി​സി​സി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ശ്രീ​നി​വാ​സ​ന്‍റെ അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഇ​ന്നു രാ​വി​ലെ 8,30-ടെ ​ആ​യി​രു​ന്നു അ​ന്ത്യം.

 

 

Tags : sreenivasan death dhyan sreenivasan

Recent News

Up