x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ന് ശ്രീ​നി​വാ​സ​ന് ദി​നേ​ശ് ബീ​ഡി എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന പ​ണി​യാ​യി​രു​ന്നു എ​നി​ക്ക്: ജോ​യ് മാ​ത്യു


Published: December 20, 2025 04:47 PM IST | Updated: December 20, 2025 04:47 PM IST

ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ൽ വേ​ദ​നി​ക്കു​ന്ന കു​റി​പ്പു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു.

ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യെ​ത്തി​യ ബ​ക്ക​ർ സം​വി​ധാ​നം ചെ​യ്ത സം​ഘ​ഗാ​നം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ നാ​യ​ക​നാ​യ ശ്രീ​നി​വാ​സ​ന് ദി​നേ​ശ് ബീ​ഡി എ​ത്തി​ക്ക​ലാ​യി​രു​ന്നു ത​ന്‍റെ പ​ണി​യെ​ന്ന് ജോ​യ് മാ​ത്യു ഓ​ർ​ത്തെ​ടു​ത്തു.

ജോ​യ് മാ​ത്യു​വി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ ഷ​ട്ട​ർ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്ന ശ്രീ​നി​യേ​ട്ട​നോ​ട് ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഒ​രി​ട​വേ​ള​യി​ൽ ഞാ​ൻ പ​റ​ഞ്ഞു ഞാ​നാ​ദ്യം മു​ഖം കാ​ണി​ച്ച സി​നി​മ​യി​ലെ നാ​യ​ക​ൻ താ​ങ്ക​ളാ​യി​രു​ന്നു, അ​തേ​ത് സി​നി​മ എ​ന്നാ​യി ശ്രീ​നി​യേ​ട്ട​ൻ.

സം​ഘ​ഗാ​നം ഞാ​ൻ മ​റു​പ​ടി പ​റ​ഞ്ഞു .സ​ത്യ​ത്തി​ൽ ബ​ക്ക​ർ സം​വി​ധാ​നം ചെ​യ്ത ആ ​സി​നി​മ​യി​ൽ ഞാ​നൊ​രു അ​ഭി​നേ​താ​വാ​യി​ട്ട​ല്ല എ​ത്തി​യ​ത്. എ​ന്‍റെ നാ​ട​ക​ഗു​രു മ​ധു മാ​ഷ് ഗൗ​ത​മ​ൻ എ​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വേ​ഷം ആ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

സം​ഘ​ഗാ​നം എ​ന്ന സി​നി​മ അ​ക്കാ​ല​ത്തെ മ​ല​യാ​ള​ത്തി​ലെ ന്യൂ ​വേ​വ് അ​ഥാ​വാ ആ​ർ​ട്ട് സി​നി​മ എ​ന്ന ഗ​ണ​ത്തി​ലാ​ണ് പെ​ടു​ക.

ദാ​രി​ദ്ര്യം അ​ത്ത​രം സി​നി​മ​ക​ളു​ടെ കൂ​ടെ​പ്പി​റ​പ്പു​മാ​ണ​ല്ലോ! മു​ത്ത​പ്പ​ൻ കാ​വി​നു സ​മീ​പ​ത്തു​ള്ള നാ​ട​ക​ക​ലാ​കാ​ര​നാ​യ രാ​ഘ​വ​ൻ മേ​സ്ത്രി​യു​ടെ ത​യ്യ​ൽ​ക്ക​ട​യാ​യി​രു​ന്നു.

സി​നി​മ​യു​ടെ ഓ​ഫീ​സ് -അ​തി​ന്‍റെ വ​രാ​ന്ത​യി​ലെ ക​സേ​ര​യി​ലോ ച​വി​ട്ടു പ​ടി​യി​ലോ ആ​യി​രി​ക്കും ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ ശ്രീ​നി​വാ​സ​ൻ വി​ശ്ര​മി​ക്കു​ക. ദി​നേ​ശ് ബീ​ഡി​യാ​ണ് പു​ള്ളി​യു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം.

അ​ത് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന പ​ണി​യാ​യി​രു​ന്നു എ​നി​ക്ക്(​പി.​എ. ബ​ക്ക​റി​ന്‍റെ ത​ന്നെ മ​ണി​മു​ഴ​ക്കം എ​ന്ന സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ചെ​റി​യ വേ​ഷ​ത്തി​ലൂ​ടെ എ​ന്നെ​പ്പോ​ലു​ള്ള​വ​രെ അ​ന്നു​ത​ന്നെ ശ്രീ​നി​വാ​സ​ൻ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു -അ​തി​നാ​ൽ അ​ല്പം ആ​ദ​ര​വൊ​ക്കെ ഞ​ങ്ങ​ൾ അ​ങ്ങേ​ർ​ക്ക് കൊ​ടു​ത്തി​രു​ന്നു )

ക​രി​മ്പ​ന​പ്പാ​ല​ത്തെ വാ​സു​ദേ​വ​ൻ എ​ന്ന കെ.​വി. ദേ​വും പ​ച്ച​ക്ക​റി ബാ​ബു​വും നാ​മ്പോ​ല​ൻ ര​വി​യും ഉ​ണ്ണി ജൂ​നി​യ​റും ഉ​ണ്ണി സീ​നി​യ​റും നാ​ട​ൻ വാ​റ്റ് ക​ച്ച​വ​ട​ക്കാ​ര​ൻ ​അ​പ്പു​വും തു​ട​ങ്ങി നി​ര​വ​ധി മ​നു​ഷ്യ​രു​ടെ സം​ഘ​മാ​യി​രു​ന്നു സം​ഘ​ഗാ​നം സി​നി​മ​യു​ടെ സം​ഘാ​ട​ന​ത്തി​നു പി​ന്നി​ൽ.

എം.​എ​ൻ. കാ​ര​ശേ​രി മാ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ലാം കാ​ര​ശേ​രി​യാ​യി​രു​ന്നു നി​ർ​മാ​താ​വ്. സി​നി​മ​യു​ടെ അ​വ​സാ​ന രം​ഗ​ത്ത് ഗൗ​ത​മ​ൻ എ​ന്ന വി​പ്ല​വ​കാ​രി​യാ​യ ക​ഥാ​പാ​ത്രം പോ​ലീ​സ് മ​ർ​ദ്ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ടു​ന്നു.

അ​യാ​ളു​ടെ മൃ​ത​ശ​രീ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര ന​യി​ക്കു​ന്ന​ത് ശ്രീ​നി​വാ​സ​ന്‍റെ ക​ഥാ​പാ​ത്ര​മാ​ണ്. അ​പ്പോ​ൾ ഘോ​ഷ​യാ​ത്ര​യി​ൽ ജ​ന​ക്കൂ​ട്ടം വേ​ണം .ഇ​ന്ന​ത്തെ​പ്പോ​ലെ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളാ​യി പ്രൊ​ഫ​ഷ​ണ​ൽ​സ് ഇ​ല്ലാ​ത്ത കാ​ലം. സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രു​മൊ​ക്കെ​യാ​ണ് ആ​ൾ​ക്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ഏ​റ്റ​തെ​ങ്കി​ലും വി​ചാ​രി​ച്ച​ത്ര ആ​ൾ​ബ​ലം ഇ​ല്ലാ​താ​യ​പ്പോ​ൾ സം​വി​ധാ​യ​ക​ൻ സം​ഘാ​ട​ക​രാ​യ ഞ​ങ്ങ​ളോ​ട് ആ​ൾ​കൂ​ട്ട​ത്തി​ൽ നി​ൽ​ക്കാ​ൻ പ​റ​ഞ്ഞു.

ഭാ​ഗ്യ​ത്തി​ന് ശ്രീ​നി​വാ​സ​ന്‍റെ തൊ​ട്ടു​പി​ന്നി​ൽ എ​നി​ക്ക് സ്ഥാ​നം കി​ട്ടി. ഭൂ​ത​ക്ക​ണ്ണാ​ടി വെ​ച്ചു​നോ​ക്കി​യാ​ൽ ഒ​രു പൊ​ട്ടു​പോ​ലെ എ​ന്നെ​യും അ​തി​ൽ കാ​ണാം എ​ന്ന് മാ​ത്രം. അ​ങ്ങി​നെ ഞാ​ൻ താ​ങ്ക​ളോ​ടൊ​പ്പ​മാ​ണ് ആ​ദ്യ​മാ​യി സി​നി​മ​യി​ൽ മു​ഖം കാ​ണി​ച്ച​ത് 
 
ഷ​ട്ട​ർ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് ആ ​പ​ഴ​യ​കാ​ല​വും ക​ഥാ​പാ​ത്ര​ങ്ങ​ളും ഞ​ങ്ങ​ളി​രു​വ​രും ഓ​ർ​മ്മി​ച്ചെ​ടു​ത്തു ;ചി​രി​ച്ചും ചി​രി​പ്പി​ച്ചും പ​ണ്ടാ​ര​മ​ട​ങ്ങി. പി​ന്നെ എ​ത്ര​യെ​ത്ര സി​നി​മ​ക​ളി​ലും അ​ല്ലാ​തെ​യും ക​ണ്ടു കേ​ട്ടു ചി​രി​ച്ചു​മ​റി​ഞ്ഞു.

സ്വ​യം പ​രി​ഹ​സി​ക്കാ​ൻ ക​ഴി​വു​ണ്ടാ​വു​ക​യാ​ണ് ഒ​രു ക​ലാ​കാ​ര​ന് അ​ത്യാ​വ​ശ്യം വേ​ണ്ട​തെ​ന്ന തി​രി​ച്ച​റി​വാ​ണ് ശ്രീ​നി​യേ​ട്ട​ന്‍റെ തൂ​ലി​ക​യു​ടെ യൗ​വ്വ​നം എ​ന്നെ​നി​ക്ക് തോ​ന്നു​ന്നു. പ​രി​ഹാ​സ​ത്തി​ന്‍റെ വ​ജ്ര​സൂ​ചി​ക​ൾ കു​ഞ്ച​ൻ ന​മ്പ്യാ​രി​ൽ തു​ട​ങ്ങി വി.​കെ. എ​ന്നി​ലൂ​ടെ പ​ട​ർ​ന്ന് ശ്രീ​നി​വാ​സ​നി​ൽ എ​ത്തി​നി​ൽ​ക്കു​ന്നു. 

കാ​ലം മാ​യ്ക്കാ​ത്ത പ​രി​ഹാ​സ​ത്തി​ന്‍റെ ജീ​വ​നു​ള്ള മു​റി​വു​ക​ളാ​യി അ​വ മ​ല​യാ​ളി​യു​ടെ ജീ​വി​ത​ത്തി​ൽ എ​ക്കാ​ല​വും ചി​രി​ച്ചും ചി​രി​പ്പി​ച്ചും നീ​റി​ക്കൊ​ണ്ടി​രി​ക്കും.

Tags : sreenivasan joy mathew death

Recent News

Up