x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രു​തി ചേ​ർ​ന്ന് ദീ​പ​യും ജാ​ന​കി​യും

ടി.​ജി. ബൈ​ജു​നാ​ഥ്
Published: January 12, 2026 12:31 PM IST | Updated: January 12, 2026 12:33 PM IST

സി​നി​മ​യി​ലെ​ത്തി വ്യാ​ഴ​വ​ട്ടം പി​ന്നി​ടു​മ്പോ​ള്‍ അ​ഭി​ന​യ​ത്തി​ല്‍ സെ​ല​ക്ടീ​വാ​യി മു​ന്നേ​റു​ക​യാ​ണ് ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍. മ​മ്മൂ​ട്ടി​ക്ക​മ്പ​നി​യു​ടെ "ക​ള​ങ്കാ​വ​ലി'​ല്‍ മു​ഖ​ഭാ​വ​ങ്ങ​ളി​ലും വ​ര്‍​ത്ത​മാ​ന​ങ്ങ​ളി​ലു​മൊ​ക്കെ വേ​റി​ട്ട പ്ര​ണ​യം അ​നു​ഭ​വി​പ്പി​ച്ച ദീ​പ എ​ന്ന നാ​യി​ക ക​ഥാ​പാ​ത്രം.

മ​രു​ന്നു മാ​ഫി​യ​യു​ടെ ഞെ​ട്ടി​ക്കു​ന്ന ര​ഹ​സ്യ​ങ്ങ​ള്‍ ചു​രു​ള​ഴി​യു​ന്ന ഹോ​ട്ട്‌​സ്റ്റാ​ര്‍ വെ​ബ്‌​സീ​രീ​സ് "ഫാ​ര്‍​മ'​യി​ല്‍ നി​വി​ന്‍​പോ​ളി​ക്കൊ​പ്പം ഡോ. ​ജാ​ന​കി​യെ​ന്ന ക​രു​ത്താ​ര്‍​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്രം. ഭ​ര്‍​ത്താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫ്രാ​ന്‍​സി​സ് തോ​മ​സി​നൊ​പ്പം തി​ര​ക്ക​ഥ​യെ​ഴു​ത്തി​ലും സ​ജീ​വം. ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

"ക​ള​ങ്കാ​വ​ലി'​ലേ​ക്ക് അ​ടു​പ്പി​ച്ച​ത് മ​മ്മൂ​ട്ടി എ​ന്ന പേ​രു​ത​ന്നെ​യ​ല്ലേ..?

K-Rail Survey

തീ​ര്‍​ച്ച​യാ​യും അ​ത് ഒ​രു ഘ​ട​കം ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷേ, എ​നി​ക്ക് എ​ന്‍റെ ക​ഥാ​പാ​ത്ര​വും പ്ര​ധാ​ന​മാ​ണ്. എ​ല്ലാ ഘ​ട​ക​ങ്ങ​ളും ആ​വേ​ശം പ​ക​രു​മ്പോ​ഴാ​ണ​ല്ലോ ഒ​രു ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ ഒ​രു പ്രോ​ജ​ക്ട് ക​മി​റ്റ് ചെ​യ്യു​ന്ന​ത്. മ​മ്മൂ​ക്ക​പ്പ​ട​മാ​ണ്, മ​മ്മൂ​ട്ടി​ക്ക​മ്പ​നി നി​ര്‍​മി​ക്കു​ന്നു എ​ന്നൊ​ക്കെ കേ​ട്ട​പ്പോ​ള്‍​ത​ന്നെ ആ​വേ​ശം​തോ​ന്നി.

ഒ​പ്പം, ക​ഥാ​പാ​ത്രം എ​ങ്ങ​നെ​യു​ണ്ടാ​വും എ​ന്ന​റി​യാ​നു​ള്ള ആ​കാ​ക്ഷ​യും. സം​വി​ധാ​യ​ക​ന്‍ ജി​തി​നും കോ-​റൈ​റ്റ​ര്‍ ജി​ഷ്ണു​വും ക​ഥ​പ​റ​ഞ്ഞ​പ്പോ​ള്‍ എ​ന്‍റേ​തു പ​ട​ത്തി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണെ​ന്നു മ​ന​സി​ലാ​യി.

പ്ര​ണ​യ​ത്തി​ന്‍റെ വേ​റി​ട്ട ഭം​ഗി അ​നു​ഭ​വി​പ്പി​ക്കു​ക​യാ​ണ് "ക​ള​ങ്കാ​വ​ലി'​ലെ ദീ​പ. "മ​ധു​ര'​ത്തി​ല്‍ അ​തി​നു മ​റ്റൊ​രു ചേ​ലാ​ണ്. പ്ര​ണ​യ​ത്തി​ന്‍റെ വേ​റി​ട്ട ആ​വി​ഷ്‌​കാ​ര​ങ്ങ​ള്‍ സാ​ധ്യ​മാ​കു​ന്ന​ത്..?

എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ഒ​രു ജോ​ണ​ര്‍ ത​ന്നെ​യാ​ണു റൊ​മാ​ന്‍​സ്. "മ​ധു​ര'​ത്തി​നു​ശേ​ഷം "ന​ട​ന്ന സം​ഭ​വം', "മാ​രി​വി​ല്ലി​ന്‍ ഗോ​പു​ര​ങ്ങ​ള്‍' എ​ന്നി​ങ്ങ​നെ റൊ​മാ​ന്‍​സ് വ​രു​ന്ന കു​റ​ച്ചു സി​നി​മ​ക​ള്‍ ഞാ​ന്‍ ചെ​യ്തി​രു​ന്നു. "മ​ധു​ര'​ത്തി​ന്‍റെ അ​തേ​സ​മ​യം ത​ന്നെ​യാ​യി​രു​ന്നു "കാ​ണെ​ക്കാ​ണെ'​യു​ടെ റി​ലീ​സും. അ​വി​ടെ​യും ടൊ​വി​യു​മാ​യു​ള്ള എ​ന്‍റെ സീ​നു​ക​ൾ റൊ​മാ​ന്‍റി​ക് ത​ന്നെ​യാ​യി​രു​ന്നു. ഓ​രോ സി​നി​മ​യി​ലും റൊ​മാ​ന്‍​സ് വെ​വ്വേ​റെ രീ​തി​ക​ളി​ല്‍ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ത് അ​ങ്ങ​നെ​ത​ന്നെ​യാ​ണു ചെ​യ്ത​തെ​ന്നു വി​ശ്വ​സി​ക്കു​ന്നു.

K-Rail Survey

"ക​ള​ങ്കാ​വ​ലി'​ല്‍ ദീ​പ​യു​ടെ ക​ഥ​യൊ​ന്നും അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല. ഒ​രു ഡ​യ​ലോ​ഗി​ലൂ​ടെ​യാ​ണ് ദീ​പ​യു​ടെ ബാ​ക്ക് സ്റ്റോ​റി ന​മ്മ​ള്‍ അ​റി​യു​ന്ന​ത്. പ​ക്ഷേ, എ​നി​ക്ക് ഒ​രു ക​ഥാ​പാ​ത്രം കി​ട്ടു​മ്പോ​ള്‍ അ​തി​നൊ​രു ബാ​ക്ക് സ്‌​റ്റോ​റി​യും മ​റ്റും ഞാ​ന്‍​ത​ന്നെ മ​ന​സി​ല്‍ കാ​ണാ​റു​ണ്ട്. ആ ​രീ​തി​യി​ല്‍ ദീ​പ എ​നി​ക്കു വ​ള​രെ ര​സ​ക​ര​മാ​യി തോ​ന്നി. ദീ​പ​യു​ടെ മാ​ന​റി​സ​ങ്ങ​ള്‍ ചി​ല​പ്പോ​ള്‍ ഇ​ങ്ങ​നെ​യാ​വാം എ​ന്നു വി​ചാ​രി​ച്ചു ത​ന്നെ​യാ​ണു പെ​ര്‍​ഫോം ചെ​യ്ത​ത്.

മ​മ്മൂ​ട്ടി​യി​ല്‍​നി​ന്നു പ​ഠി​ച്ച​ത്..?

K-Rail Survey

മ​മ്മൂ​ക്ക ഒ​രു മെ​ഗാ​സ്റ്റാ​റാ​ണ്, ഇ​തി​ഹാ​സ​മാ​ണ് എ​ന്നൊ​ക്കെ​യ​റി​യാ​മാ​യി​രു​ന്നു. ഒ​പ്പം, ആ​ളു​ക​ള്‍ പ​റ​ഞ്ഞു​ത​ന്ന കു​റേ കാ​ര്യ​ങ്ങ​ളും. അ​തൊ​ക്കെ മാ​റ്റി​വ​ച്ചി​ട്ടാ​ണ് ഷൂ​ട്ടിം​ഗി​നു പോ​യ​ത്. മ​മ്മൂ​ക്ക​യ്ക്കു നേ​രേ നി​ന്ന് അ​ഭി​ന​യി​ക്കു​മ്പോ​ള്‍ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന ഭാ​രം അ​ദ്ദേ​ഹ​ത്തി​നി​ല്ല. ആ ​ഭാ​രം ന​മ്മ​ള്‍ എ​ടു​ത്തു​വ​യ്‌​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല.

ആ ​ഭാ​രം ഞാ​നെ​ടു​ത്തു വ​ച്ചി​രു​ന്നെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തി​ല്‍​നി​ന്നു പ​ഠി​ക്കാ​നോ ചോ​ദി​ക്കാ​നോ പ​റ്റി​യെ​ന്നു​വ​രി​ല്ലാ​യി​രു​ന്നു. പ​ക്ഷേ, ഒ​പ്പോ​സി​റ്റാ​യി ഒ​ര​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ മ​മ്മൂ​ക്ക​യു​ടെ​കൂ​ടെ വ​ര്‍​ക്ക് ചെ​യ്ത​പ്പോ​ള്‍ എ​നി​ക്ക് ഏ​റ്റ​വു​മ​ധി​കം ഫീ​ല്‍ ചെ​യ്ത​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്യൂ​രി​യോ​സി​റ്റി​യാ​ണ്. അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ഒ​രാ​ക്ട​റു​മാ​യി വ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ ഉ​റ​പ്പാ​യും എ​നി​ക്കു കു​റേ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​മ​ല്ലോ. പ​ക്ഷേ, ഞാ​ന്‍ ചോ​ദി​ച്ച​തി​ലും കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ള്‍ മ​മ്മൂ​ക്ക എ​ന്നോ​ടാ​ണു ചോ​ദി​ച്ച​ത്.

മ​മ്മൂ​ക്ക​യു​ടെ ജി​ജ്ഞാ​സ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഈ ​ഒ​രു ലെ​വ​ലി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. അ​ത്ര​മേ​ല്‍ അ​നു​ഭ​വ​പ​രി​ച​യ​മു​ണ്ടാ​യി​ട്ടും എ​ല്ലാ​ത്തി​ലും ജി​ജ്ഞാ​സ, കു​ട്ടി​ക​ളു​ടേ​തു​പോ​ലെ അ​തി​ശ​യം ക​ണ്ടെ​ത്ത​ല്‍... അ​തൊ​ക്കെ ഇ​പ്പോ​ഴും അ​ദ്ദേ​ഹം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ത്ര​യും അ​നു​ഭ​വ​സ​മ്പ​ത്തി​ല്‍ നി​ല്‍​ക്കു​മ്പൊ​ഴും ഇ​നി​യു​മി​നി​യും പ​ഠി​ക്ക​ണ​മെ​ന്ന കൊ​തി മാ​റാ​ത്ത ആ​ളാ​ണു മ​മ്മൂ​ക്ക.

സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലു​മു​ള്ള പു​തി​യ കാ​ര്യ​ങ്ങ​ളി​ല്‍ അ​പ്-​റ്റു -ഡേ​റ്റ് എ​ന്നാ​ണ​ല്ലോ പൊ​തു​വേ ആ​ളു​ക​ള്‍ മ​മ്മൂ​ക്ക​യെ​ക്കു​റി​ച്ചു പ​റ​യാ​റു​ള്ള​ത്. ഒ​രാ​ള്‍ ക്യൂ​രി​യ​സ് ആ​ണെ​ങ്കി​ല്‍ മാ​ത്ര​മേ അ​പ്-​റ്റു-​ഡേ​റ്റ് ആ​യി​രി​ക്കാ​ന്‍ പ​റ്റു​ക​യു​ള​ളൂ. അ​ദ്ദേ​ഹ​ത്തി​നു നേ​രേ നി​ല്‍​ക്കു​മ്പോ​ള്‍ ഒ​ര​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചു കു​റേ പ​ഠി​ച്ചു​വെ​ന്നു വ​രും. അ​ന്തം​വി​ട്ടു നി​ന്നു​വെ​ന്നു വ​രും. അ​തൊ​ക്കെ മാ​റ്റി​വ​ച്ച്, മ​മ്മൂ​ക്ക​യെ​ന്ന വ്യ​ക്തി, അ​ദ്ദേ​ഹ​ത്തി​ന്‍റെ ജി​ജ്ഞാ​സ... അ​താ​ണ് ക​ള​ങ്കാ​വ​ല്‍ അ​നു​ഭ​വ​ങ്ങ​ളി​ല്‍​നി​ന്ന് ഞാ​ന്‍ ഏ​റ്റ​വു​മ​ധി​കം എ​ടു​ത്തി​രി​ക്കു​ന്ന​ത്.

"ഫാ​ര്‍​മ' ചെ​യ്യാ​ന്‍ പ്രേ​ര​ണ​യാ​യ​ത്..‍?

ഇ​തി​ന്‍റെ സാ​മൂ​ഹി​ക പ്ര​സ​ക്തി കാ​ര​ണം ഇ​തു പ​റ​യേ​ണ്ട ഒ​രു ക​ഥ​യാ​ണെ​ന്നു തോ​ന്നി. വ​ലി​യ ബാ​ക്ക് സ്റ്റോ​റി​യു​ള്ള ഒ​രു പ്ര​മേ​യം. ഒ​പ്പം, എ​നി​ക്കു കി​ട്ടി​യ ഡോ. ​ജാ​ന​കി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം... ഇ​തൊ​ക്കെ​യാ​ണ് ആ ​വെ​ബ്‌​സീ​രീ​സി​ലേ​ക്ക് എ​ത്തി​ച്ച​ത്. "ഫാ​ര്‍​മ' പ​റ​യു​ന്ന വി​ഷ​യം ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന കാ​ര്യം​ത​ന്നെ​യാ​ണ്. പ​ക്ഷേ, അ​തി​നെ​ക്കു​റി​ച്ച് അ​ധി​കം വി​വ​ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​വാം അ​തൊ​ക്കെ അം​ഗീ​ക​രി​ക്കാ​ന്‍ ന​മു​ക്കു ബു​ദ്ധി​മു​ട്ടു​ള്ള​ത്. ന​മ്മ​ള്‍ വി​ശ്വ​സി​ച്ച് ആ​ശ്ര​യി​ക്കു​ന്ന ഒ​രി​ട​മാ​ണ​ല്ലോ ആ​ശു​പ​ത്രി​ക​ള്‍.

അ​ത്ര​മേ​ല്‍ സെ​ന്‍​സി​റ്റീ​വാ​യ ഒ​രു പ്ര​മേ​യം, ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി വി​ശ​ദാം​ശ​ങ്ങ​ളോ​ടെ കൈ​കാ​ര്യം ചെ​യ്യാ​നാ​യ​ത്, സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​തി​നാ​ലാ​ണ്. ആ ​വി​ഷ​യം അ​രു​ണി​ന് ആ​ധി​കാ​രി​ക​മാ​യി സം​സാ​രി​ക്കാ​നു​ള്ള എ​ല്ലാ അ​റി​വും അ​ധി​കാ​ര​വു​മു​ണ്ടെ​ന്ന് എ​നി​ക്കു​തോ​ന്നി.

ഫാ​ര്‍​മ​യി​ല്‍ കാ​ണി​ച്ച​തി​ലും എ​ത്ര​യോ വ​ലു​താ​ണ് അ​തു പ​റ​യു​ന്ന പ്ര​ശ്‌​നം. ഈ ​സീ​രീ​സ് ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ണ് അ​തി​ന്‍റെ ആ​ഘാ​തം ന​മ്മ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​ത്. "ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ഇ​തു കാ​ണു​ന്നു, അ​തു​കൊ​ണ്ട് ഞാ​ന്‍ പ​റ​യു​ന്നു' എ​ന്ന​തി​ന​പ്പു​റം അ​ങ്ങ​നെ പ​റ​യാ​ന്‍ ക​ഴി​വു​ള്ള സം​വി​ധാ​യ​ക​ന്‍ ത​ന്നെ​യാ​ണ് പി. ​ആ​ര്‍. അ​രു​ണ്‍.

"ഫാ​ര്‍​മ'​യി​ല്‍ നി​വി​നൊ​പ്പം കോം​ബി​നേ​ഷ​ന്‍. നി​വി​നെ അ​ടു​ത്ത​റി​യു​മ്പോ​ള്‍..?

K-Rail Survey

നി​വി​ന്‍ ചി​ല്‍ ആ​ണ്. "ഫാ​ര്‍​മ' വ​ള​രെ ഗൗ​ര​വ​മു​ള്ള ഒ​രു പ്ര​മേ​യ​മാ​ണു പ​റ​യു​ന്ന​ത്. ചി​ത്രീ​ക​ര​ണ‌​സ​മ​യം മു​ഴു​വ​ന്‍ ഗൗ​ര​വ​ത്തോ​ടെ ഇ​രു​ന്നാ​ല്‍ അ​തു ബു​ദ്ധി​മു​ട്ടാ​വും, അ​തു ന​മ്മു​ടെ ത​ല​യി​ല്‍ ക​യ​റും! നി​വി​ന്‍ എ​ന്ന ന​ട​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ ആ​ക്ഷ​നും ക​ട്ടി​നു​മി​ട​യി​ലെ ഗൗ​ര​വം മാ​ത്ര​മേ​യു​ള്ളൂ. അ​ല്ലാ​തെ​യു​ള്ള സ​മ​യം നി​വി​ന്‍ ടെ​ന്‍​ഷ​ന്‍ ഫ്രീ ​ആ​ണ്.

ന​ര്‍​മ​ബോ​ധ​മു​ള്ള ഒ​രാ​ളാ​ണ്. ജീ​വി​ത​ത്തി​ലെ എ​ല്ലാ​റ്റി​നെ​യും ലൈ​റ്റ് ആ​യി കാ​ണാ​ന്‍ പ​റ്റു​ന്ന​യാ​ളാ​ണ്. ആ ​ഒ​രു ലൈ​റ്റ്‌​നെ​സ് ത​ന്നെ​യാ​ണ് നി​വി​ന്‍റെ അ​ഭി​ന​യ​ത്തി​ലും വ​രു​ന്ന​ത്. നി​വി​ന്‍റെ സി​നി​മ​ക​ള്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കാ​ന്‍ ഒ​രു സു​ഖ​മു​ണ്ട്, ഒ​രു ഫ്ര​ഷ്‌​നെ​സു​ണ്ട് എ​ന്നൊ​ക്കെ ആ​ളു​ക​ള്‍ പൊ​തു​വേ പ​റ​യി​ല്ലേ. നി​വി​ന്‍ എ​ന്ന വ്യ​ക്തി അ​ങ്ങ​നെ​യാ​ണ്. നി​വി​ന്‍ ആ​ളു​ക​ളെ​യും സെ​റ്റും അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​തു കാ​ണാ​ന്‍ ന​ല്ല ര​സ​മാ​ണ്.

K-Rail Survey

എ​ഴു​ത്ത്, അ​ഭി​ന​യം-​വി​ശേ​ഷ​ങ്ങ​ള്‍..‍?

K-Rail Survey

ആ​മ​സോ​ണ്‍ പ്രൈ​മി​ന്‍റെ "പു​ത്തം‍ പു​തു കാ​ലൈ' ആ​ന്തോ​ള​ജി​യി​ലെ "ഇ​ള​മൈ ഇ​തോ ഇ​തോ', ഹോ​ട്ട് സ്റ്റാ​റി​ന്‍റെ തെ​ലു​ങ്ക് വെ​ബ്സീ​രീ​സ് "മി​സ് പേ​ര്‍​ഫ​ക്ട്' എ​ന്നി​വ​യി​ൽ ഭ​ര്‍​ത്താ​വ് ഫ്രാ​ന്‍​സി​സ് തോ​മ​സി​നൊ​പ്പം തി​ര​ക്ക​ഥ​യെ​ഴു​തി. ഇ​പ്പോ​ള്‍ ഞ​ങ്ങ​ള്‍ ഒ​രു സി​നി​മ എ​ഴു​തു​ന്നു​ണ്ട്. ഉ​യ​രെ, കാ​ണെ​ക്കാ​ണെ സി​നി​മ​ക​ളൊ​രു​ക്കി​യ മ​നു അ​ശോ​ക​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ച "ഐ​സ്'​എ​ന്ന വെ​ബ് സീ​രീ​സ് റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

Tags : sruthy ramachandran actress malayalam kalamkaval

Recent News

Up