സംഗീത ചക്രവർത്തി ഇളയരാജയെ പൊന്നാടയണിയിച്ച് റാപ്പർ വേടൻ. ഇളയരാജയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെയാണ് വേടൻ പങ്കുവച്ചത്.
സംഗീത രാക്ഷസൻ എന്ന് അർഥം വരുന്ന ഇസൈ അറക്കൻ എന്നാണ് ചിത്രങ്ങൾക്ക് വേടൻ നൽകിയിരിക്കുന്ന തലക്കെട്ട്. എവിടെവച്ചാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമല്ല.
ഇളയരാജയ്ക്കെപ്പം പ്രവർത്തിക്കാൻ ഒരു അവസരം വന്നിട്ടുണ്ടെന്ന് വേടൻ മുന്പ് പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ഭാഗമായാണോ ഈ കൂടിക്കാഴ്ച എന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്.