x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി സ്ഫോ​ട​നം: അ​റ​സ്റ്റി​ലാ​യ കാ​റു​ട​മ​യെ വി​ട്ട​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ


Published: November 11, 2025 12:25 AM IST | Updated: November 11, 2025 12:25 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​ത്ത് ന​ട​ന്ന സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ കാ​റി​ന്‍റെ മു​ൻ ഉ​ട​മ​യെ വി​ട്ട​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പൊ​ട്ടി​ത്തെ​റി​ച്ച ഐ20 ​കാ​റി​ന്‍റെ ഉ​ട​മ​യെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്.

ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് സ​ൽ​മാ​നെ ആ​യി​രു​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ ദേ​വേ​ന്ദ്ര എ​ന്ന വ്യ​ക്തി​ക്ക് വാ​ഹ​നം വി​റ്റി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ രേ​ഖ​ക​ൾ സ​ൽ​മാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി.

ഓ​ഖ​ല സ്വ​ദേ​ശി​യാ​യ ദേ​വേ​ന്ദ്ര​ക്കാ​ണ് കാ​ർ വി​റ്റ​ത്. ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും 30ലേ​റെ പേ​ർ‌​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

Tags : delhi delhipolice delhiblast newdelhi redfort

Recent News

Up