x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​​​​ർ റൂ​​​​മു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ർ പ​​​​ണി തു​​​​ട​​​​ങ്ങി

ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
Published: February 21, 2026 12:02 AM IST | Updated: February 21, 2026 12:02 AM IST

വൈ​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ​​​​തി​​​​യെ എ​​​​ഴു​​​​ന്നേ​റ്റു:
“സ​​​​ഖാ​​​​ക്ക​​​​ളെ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കെ-റെ​​​​യി​​​​ൽ പോ​​​​ലെ ഇ​​​​ങ്ങെ​​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞു. വോ​​​​ട്ടു​​​​പി​​​​ടി​​​​ത്തം അ​​​​പ്പം വി​​​​ല്പ​​​​ന​​​​പോ​​​​ലെ അ​​​​ത്ര എ​​​​ളു​​​​പ്പ​​​​മ​​​​ല്ല. സ​​​​ർ​​​​വ​​​​സ​​​​ന്നാ​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​യി ന​​​​മ്മ​​​​ൾ ഇ​​​​റ​​​​ങ്ങ​​​​ണം. അ​​​​തി​​​​നു ന​​​​മു​​​​ക്കൊ​​​​രു വാ​​​​ർ റൂം ​​​ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.”

ഇ​​​​തു കേ​​​​ട്ട​​​​തും മെ​​​​യി​​​​ൻ സ​​​​ഖാ​​​​വ് ഒ​​​​ന്നു മു​​​​ര​​​​ട​​​​ന​​​​ക്കി. ഇ​​​​തോ​​​​ടെ യോ​​​​ഗം ചേ​​​​ർ​​​​ന്ന മു​​​​റി സൈ​​​​ല​​​​ന്‍റ് വാ​​​​ലി​​​​യാ​​​​യി. ഇ​​​​നി​​​​യാ​​​​രെ​​​​ങ്കി​​​​ലും മി​​​​ണ്ടി​​​​യാ​​​​ൽ സൈ​​​​ല​​​​ന്‍റ് വാ​​​​ലി ടൈ​​​​ഗ​​​​ർ റി​​​​സ​​​​ർ​​​​വ് ആ​​​​യി മാ​​​​റു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ എ​​​​ല്ലാ​​​​വ​​​​രും ശ്വാ​​​​സ​​​​മ​​​​ട​​​​ക്കി. മെ​​​​യി​​​​ൻ സ​​​​ഖാ​​​​വി​​​​നു മൈ​​​​ക്ക് കൊ​​​​ടു​​​​ക്കാ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ആം​​​​ഗ്യം കാ​​​​ണി​​​​ച്ചു. മൈ​​​​ക്ക് ഭ​​​​യ​​​​ന്നു​​​​വി​​​​റ​​​​ച്ചു ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റെ ഒ​​​​ന്നു നോ​​​​ക്കി. ഉൗ​​​​രി​​​​പ്പി​​​​ടി​​​​ച്ച വാ​​​​ളു​​​​ക​​​​ൾ​​​​ക്കു ന​​​​ടു​​​​വി​​​​ലൂ​​​​ടെ പോ​​​​കു​​​​ന്ന​​​​തു​​​​പോ​​​​ലെ​​​​യാ​​​​ണ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ മൈ​​​​ക്കു​​​​മാ​​​​യി എ​​​​ത്തി​​​​യ​​​​ത്.

ജീ​​​​വ​​​​ൻ പ​​​​ണ​​​​യം​​​​വ​​​​ച്ചു​​​​ നി​​​​ന്ന മൈ​​​​ക്കി​​​​നെ ഒ​​​​ന്നി​​​​രു​​​​ത്തി നോ​​​​ക്കി​​​​യ ശേ​​​​ഷം സ​​​​ഖാ​​​​വ് പ​​​​റ​​​​ഞ്ഞു​​​​തു​​​​ട​​​​ങ്ങി: “ഈ വാ​​​​ർ റൂം ​​​​എ​​​​ന്ന​​​​തൊ​​​​ക്കെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുകാ​​​​ല​​​​ത്ത് എ​​​​ല്ലാ​​​​വ​​​​രും ചെ​​​​യ്യു​​​​ന്ന ഏ​​​​ർ​​​​പ്പാ​​​​ട​​​​ല്ലേ. ന​​​​മു​​​​ക്കു കു​​​​റ​​​​ച്ചു​​​​കൂ​​​​ടി വെ​​​​റൈ​​​​റ്റി​​​​യാ​​​​യി​​​​ട്ട് എ​​​​ന്തു​​​​ണ്ട് മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കാ​​​​ൻ...”

ഇ​​​​തു​​​​കേ​​​​ട്ട​​​​തും എ​​​​ക്സ​​​​ർ​​​​സൈ​​​​സ് മ​​​​ന്ത്രി ചാ​​​​ടി​​​​യെ​​​​ണീ​​​​റ്റു. “സ​​​​ഖാ​​​​വേ, ഈ ​​​​വാ​​​​ർ റൂം ​​​​എ​​​​ന്ന​​​​തൊ​​​​ക്കെ സ്മോ​​​​ൾ ഇ​​​​ട​​​​പാ​​​​ടാ​​​​ണ്. ന​​​​മു​​​​ക്കൊ​​​​രു ലാ​​​​ർ​​​​ജ് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണു വേ​​​​ണ്ട​​​​ത്.” എ​​​​ല്ലാ​​​​വ​​​​രും ആ​​​​കാം​​​​ക്ഷ​​​​യോ​​​​ടെ എ​​​​ക്സ​​​​ർ​​​​സൈ​​​​സി​​​​നെ നോ​​​​ക്കി. “ന​​​​മു​​​​ക്ക് ഇ​​​​ത്ത​​​​വ​​​​ണ വാ​​​​ർ റൂം ​​​​വേ​​​​ണ്ട, പ​​​​ക​​​​രം ‘ബാ​​​​ർ റൂം’​​​തു​​​​റ​​​​ക്കാം. അ​​​​താ​​​​കു​​​​ന്പോ​​​​ൾ അ​​​​ണി​​​​ക​​​​ൾ​​​​ക്കും ന​​​​ല്ല ആ​​​​വേ​​​​ശ​​​​മാ​​​​യി​​​​രി​​​​ക്കും. രാ​​​​വി​​​​ലെ പ​​​​ത്തു മു​​​​ത​​​​ൽ രാ​​​​ത്രി മൂ​​​​ന്നു വ​​​​രെ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഒ​​​​രു ഫൈ​​​​വ് സ്റ്റാ​​​​ർ ബാ​​​​ർ റൂം ​​​​ആ​​​​യി​​​​രി​​​​ക്കും ഇ​​​​ത്ത​​​​വ​​​​ണ ന​​​​മ്മു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​ത്.”

“ഇ​​​​ല​​​​ക‌്ഷ​​​​ൻ ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ ക​​​​ര​​​​ൾ മി​​​​ച്ചം കാ​​​​ണു​​​​മോ?” -ഒ​​​​രാ​​​​ൾ​​​​ക്കു സം​​​​ശ​​​​യം.

“ക​​​​ര​​​​ളും കി​​​​ഡ്നി​​​​യും മാ​​​​റ്റാ​​​​നു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി ന​​​​മ്മ​​​​ൾ കോ​​​​ഴി​​​​ക്കോ​​​​ട്ട് പ​​​​ണി​​​​ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട് സ​​​​ഖാ​​​​വേ.” -മെ​​​​യി​​​​ൻ സ​​​​ഖാ​​​​വ് ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

“അ​​​​തി​​​​പ്പം എ​​​​ല്ലാ​​​​വ​​​​രോ​​​​ടും​​​​കൂ​​​​ടി ഒ​​​​ന്ന് ആ​​​​ലോ​​​​ചി​​​​ക്കാ​​​​തെ എ​​​​ങ്ങ​​​​നെ​​​​യാ പെ​​​​ട്ടെ​​​​ന്നു ബാ​​​​ർ റൂം ​​​​തു​​​​റ​​​​ക്കു​​​​ന്ന​​​​ത്?” -ചോ​​​​ദ്യം സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ വ​​​​ക.

“ന​​​​മ്മു​​​​ടെ ഭ​​​​ര​​​​ണം ഒ​​​​രു ക​​​​ല്യാ​​​​ണം പോ​​​​ലെ​​​​യാ​​​​ണ്. ആ​​​​ദ്യം ക​​​​ല്യാ​​​​ണം ക​​​​ഴി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ​​​​ല്ലോ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. ആ​​​​ലോ​​​​ച​​​​ന അ​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ്.” -മെ​​​​യി​​​​ൻ സ​​​​ഖാ​​​​വ് ഇ​​​​ത്ര​​​​യും പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും കാ​​​​ര്യം മ​​​​ന​​​​സി​​​​ലാ​​​​യി.

അ​​​​തേ​​​​സ​​​​മ​​​​യം മ​​​​റ്റൊ​​​​രി​​​​ട​​​​ത്ത്...

“എ​​​​ല്ലാ​​​​വ​​​​രും ഇ​​​​ത്തി​​​​രി ഒ​​​​തു​​​​ങ്ങി​​​​ക്കൊ​​​​ടു​​​​ക്ക്. ഇ​​​​തു​​​​വ​​​​രെ ന​​​​മ്മു​​​​ടെ പ്ര​​​​ധാ​​​​ന നേ​​​​താ​​​​വി​​​​നു യോ​​​​ഗം ന​​​​ട​​​​ക്കു​​​​ന്ന റൂ​​​​മി​​​​ലേ​​​​ക്കു ക​​​​യ​​​​റാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല.” -വി​​​​ടാ​​​​തെ മൈ​​​​ക്കി​​​​ൽ തൂ​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന മ​​​​ണ്ഡ​​​​ലം പ്രസിഡന്‍റ് തൊ​​​​ണ്ട​​​​പൊ​​​​ട്ടു​​​​മാ​​​​റ് അ​​​​ല​​​​റി​​​​വി​​​​ളി​​​​ച്ചു. വേ​​​​ദി​​​​യി​​​​ലെ​​​​യും മു​​​​റി​​​​യി​​​​ലെ​​​​യും തി​​​​ക്കും​​​​തി​​​​ര​​​​ക്കും ക​​​​ണ്ട​​​​പ്പോ​​​​ൾ കി​​​​ട്ടി​​​​യ ക​​​​സേ​​​​ര​​​​യി​​​​ൽ അ​​​​ള്ളി​​​​പ്പി​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വി​​​​ന്‍റെ ക​​​​മ​​​​ന്‍റ്: “ഇ​​​​ത്ര​​​​യും പേ​​​​ർ വ​​​​ർ​​​​ക്ക് ചെ​​​​യ്യാ​​​​നു​​​​ണ്ടെ​​​​ങ്കി​​​​ൽ ന​​​​മ്മു​​​​ടെ ഒ​​​​രു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും തോ​​​​ൽ​​​​ക്കി​​​​ല്ല!”

“ന​​​​മ്മു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ത​​​​ന്ത്ര​​​​ങ്ങ​​​​ളെ​​​​ല്ലാം പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന ഗു​​​​ലു​​​​മാ​​​​ലു​​​​വി​​​​നോ​​​​ടു ചോ​​​​ദി​​​​ച്ചാ​​​​ൽ ഈ ​​​​ഉ​​​​രു​​​​ട്ടി​​​​പ്പി​​​​ടി​​​​ത്തം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള ഐ​​​​ഡി​​​​യ പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ടു​​​​ക്കി​​​​ല്ലേ?” -യൂ​​​​ത്ത​​​​ന്‍റെ സം​​​​ശ​​​​യം ന്യാ​​​​യം.

“അ​​​​തി​​​​ന് ഈ ​​​​ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റ​​​​വും ഉ​​​​രു​​​​ട്ടി​​​​പ്പി​​​​ടി​​​​ത്ത​​​​വും കാ​​​​ര​​​​ണം പു​​​​ള്ളി​​​​ക്കാ​​​​ര​​​​ന് ഇ​​​​ന്നേ​​​​വ​​​​രെ ന​​​​മ്മു​​​​ടെ നേ​​​​താ​​​​ക്ക​​​​ളെ അ​​​​ടു​​​​ത്തൊ​​​​ന്നു കാ​​​​ണാ​​​​ൻ പ​​​​റ്റി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നാ കേ​​​​ട്ട​​​​ത്. വേ​​​​ദി​​​​യി​​​​ൽ ഇ​​​​ങ്ങ​​​​നെ കി​​​​ട​​​​ന്ന് ഉ​​​​രു​​​​ട്ടി​​​​പ്പി​​​​ടി​​​​ച്ചാ​​​​ൽ ശ​​​​രീ​​​​രം കേ​​​​ടാ​​​​വി​​​​ല്ലേ...” -ഒ​​​​രു മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വി​​​​നു രോ​​​​ഷം. ശ​​​​രീ​​​​രം കേ​​​​ടാ​​​​യാ​​​​ലെ​​​​ന്താ പാ​​​​ർ​​​​ട്ടി സെ​​​​മി കേ​​​​ഡ​​​​ർ ആ​​​​യി മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യ​​​​ല്ലേ!

ഇ​​​​തി​​​​നി​​​​ടെ, മാ​​​​റാ​​​​ത്ത​​​​ത് മാ​​​​റ്റു​​​​ന്ന ആ​​​​പ്പീ​​​​സി​​​​ൽ...

“മാ​​​​റാ​​​​ത്ത​​​​തു മാ​​​​റ​​​​ണ​​​​മെ​​​​ങ്കി​​​​ൽ എ​​​​ഐ ടെ​​​​ക്നോ​​​​ള​​​​ജി പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് ഇ​​​​റ​​​​ക്ക​​​​ണം”- പാ​​​​ർ​​​​ട്ടി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു സം​​​​ശ​​​​യ​​​​മി​​​​ല്ല.

“ന​​​​മ്മു​​​​ടെ യു​​​​പി​​​​യി​​​​ൽ പു​​​​തി​​​​യ എ​​​​ഐ റോ​​​​ബോ​​​​ട്ടു​​​​ക​​​​ളെ വി​​​​ക​​​​സി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട​​​​ല്ലോ. നാ​​​​യ റോ​​​​ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ കു​​​​ര കേ​​​​ട്ട് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ മീ​​​​റ്റിം​​​​ഗി​​​​നു വ​​​​ന്ന സാ​​​​യി​​​​പ്പു​​​​മാ​​​​ർ വ​​​​രെ ക​​​​ണ്ടം​​​​വ​​​​ഴി ഓ​​​​ടി​​​​യ​​​​ത്രേ. വീ​​​​ടു ക​​​​യ​​​​റി വോ​​​​ട്ട് ചോ​​​​ദി​​​​ക്കാ​​​​ൻ റോ​​​​ബോ​​​​ട്ടാ ബെ​​​​സ്റ്റ്. ആ​​​​രെ​​​​ങ്കി​​​​ലും ര​​​​ണ്ടു ചീ​​​​ത്ത വി​​​​ളി​​​​ച്ചാ​​​​ലും ചി​​​​രി​​​​ച്ചോ​​​​ണ്ടു​​​​ നി​​​​ന്നു കേ​​​​ട്ടോ​​​​ളും.” -ശാ​​​​ന്ത​​​​പ്ര​​​​ചാ​​​​ര​​​​ക പു​​​​തി​​​​യ ഐ​​​​ഡി​​​​യ​​​​യെ പി​​​​ന്തു​​​​ണ​​​​ച്ചു.

“പ​​​​ക്ഷേ, റോ​​​​ബോ​​​​ട്ടാ​​​​ണെ​​​​ങ്കി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ൽ നാ​​​​യ​​​​യ്ക്ക് ഒ​​​​രു മ​​​​തി​​​​പ്പി​​​​ല്ല, അ​​​​തു​​​​കൊ​​​​ണ്ടു ന​​​​മു​​​​ക്ക് പ​​​​ശു​​​​വി​​​​നെ ഇ​​​​റ​​​​ക്കാം. അ​​​​വ​​​​യു​​​​ടെ ക​​​​ര​​​​ച്ചി​​​​ൽ എ​​​​ന്തു ര​​​​സ​​​​മാ​​​​യി​​​​രി​​​​ക്കും, വോ​​​​ട്ട് ശ​​​​ർ​​​​ർ​​​​ർ​​​​ന്നു വീ​​​​ഴും. റോ​​​​ബോ​​​​ട്ട് ആ​​​​യ​​​​തി​​​​നാ​​​​ൽ ചാ​​​​ണ​​​​ക​​​​മെ​​​​ന്ന പേ​​​​രു​​​​ദോ​​​​ഷ​​​​വും ഉ​​​​ണ്ടാ​​​​കി​​​​ല്ല!” -ഇ​​​​തു കേ​​​​ട്ട​​​​തോ​​​​ടെ എ​​​​ല്ലാ​​​​വ​​​​രും പ​​​​റ​​​​ഞ്ഞു: ഇ​​​​നി മാ​​​​റാ​​​​ത്ത​​​​ത് അ​​​​മ​​​​റും!

മി​​സ്ഡ് കോ​​ൾ

കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ൽ റോ ​​​​ഗ്രൂ​​​​പ്പി​​​​ല്ലെ​​​​ന്നു റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ.

- വാ​​ർ​​ത്ത.

ബ്രോ ​​ഗ്രൂ​​​​പ്പ് ഉ​​​​ണ്ടാ​​​​ക്ക്!

Tags : Out of range war rooms

Recent News

Up