x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊന്ന്, മീറാ, കുന്തിരിക്കം: നൂറ്റാണ്ടുകൾക്ക് ശേഷം കൂട്ടിച്ചേർക്കേണ്ടത്

പുല്‍ക്കൂട്ടിലേക്ക്‌ - 22/ ഫാ. ​ജി​സ​ൺ പോ​ൾ വേ​ങ്ങ​ശേ​രി
Published: December 22, 2025 02:54 AM IST | Updated: December 22, 2025 02:54 AM IST

ജ്ഞാ​​​നി​​​ക​​​ൾ മി​​​ശി​​​ഹാ​​​യെ കാ​​​ണാ​​​ൻ ചെ​​​ന്ന​​​പ്പോ​​​ൾ ന​​​ൽ​​​കി​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ പൊ​​​ന്ന്, മീ​​​റാ, കു​​​ന്തി​​​രി​​​ക്കം എ​​​ന്നി​​​വ​​​യാ​​​ണ​​ല്ലോ. നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പി​​​ന്നി​​​ടു​​​മ്പോ​​​ൾ ക്രി​​​സ്മ​​​സി​​​നോ​​​ട് ചേ​​​ർ​​​ന്ന് നി​​​ൽ​​​ക്കു​​​ന്ന ഈ ​​​സ​​​മ്മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഭാ​​​വ​​​മാ​​​റ്റം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​പ്പ​​​റ്റി എ​​​പ്പോ​​​ഴെ​​​ങ്കി​​​ലും ചി​​​ന്തി​​​ച്ചി​​​ട്ടു​​​ണ്ടോ? എ​​​ന്നാ​​​ൽ തി​​​രു​​​പ്പി​​​റ​​​വി​​​യു​​​ടെ അ​​​ന്ത​​​സ​​​ത്ത​​​യോ​​​ട് ചേ​​​ർ​​​ന്നു​​നി​​​ന്നു​​​കൊ​​​ണ്ട് ന​​​മു​​​ക്ക് മി​​​ശി​​​ഹാ​​​യ്ക്ക് ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന, ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​ത്തോ​​​ട് ചേ​​​ർ​​​ത്തു​​​വ​​​യ്ക്കാ​​​വു​​​ന്ന മൂ​​​ന്ന് സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് ദ​​​യ, ആ​​​തി​​​ഥ്യം, അ​​​നു​​​ക​​​മ്പ എ​​​ന്നീ ഗു​​​ണ​​​ങ്ങ​​​ൾ.

സ​​​മൂ​​​ഹ ജീ​​​വി​​​യാ​​​യി​​​രു​​​ന്ന മ​​​നു​​​ഷ്യ​​​ൻ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​ത്ര​​​മാ​​​യി ഒ​​​തു​​​ങ്ങി​​പ്പോ​​​യ ഒ​​​രു കാ​​​ലം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ അ​​​തി​​​നും അ​​​പ്പു​​​റ​​​ത്താ​​​യി വ്യ​​​ക്തി​​​യി​​​ലേ​​​ക്ക് മാ​​​ത്രം കേ​​​ന്ദ്രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. ന​​​മ്മു​​​ടെ ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ർ​​പോ​​​ലും ന​​​മു​​​ക്കി​​​ന്ന് അ​​​പ​​​രി​​​ചി​​​ത​​​രാ​​​ണ്. അ​​​വി​​​ടെ​​​യാ​​​ണ് ജ്ഞാ​​​നി​​​ക​​​ൾ ന​​​ൽ​​​കി​​​യ പൊ​​​ന്നി​​​ന്‍റെ​​യും മീ​​​റ​​​യു​​​ടെ​​​യും കു​​​ന്തി​​​രി​​​ക്ക​​​ത്തി​​​ന്‍റെ​​​യും പ്ര​​​സ​​​ക്തി. മി​​​ശി​​​ഹാ​​​യു​​​ടെ രാ​​​ജ​​​ത്വ- ദൈ​​​വ​​​ത്വ/ പ്ര​​​വാ​​​ച​​​ക- മ​​​നു​​​ഷ്യാ​​​വ​​​താ​​​ര​​​ങ്ങ​​​ളെ ഇ​​​വ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ഈ ​​​മൂ​​​ന്നു സൂ​​​ച​​​ക​​​ങ്ങ​​​ളോ​​​ട് ചേ​​​ർ​​​ത്തു വ​​​യ്ക്ക​​​പ്പെ​​​ടേ​​​ണ്ട ഗു​​​ണ​​​ങ്ങ​​​ളാ​​​ണ് ദ​​​യ, ആ​​​തി​​​ഥ്യം, അ​​​നു​​​ക​​​മ്പ എ​​​ന്ന​​​ത്.

രാ​​​ജാ​​​വി​​​ന് ദ​​​യ, ആ​​​രെ​​​യും സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വ് ദൈ​​​വ​​​ത്തി​​​ന്, മ​​​റ്റു​​​ള്ള​​​വ​​​രോ​​​ടു​​​ള്ള അ​​​നു​​​ക​​​മ്പ മ​​​നു​​​ഷ്യ​​​ന്- ഈ ​​​മൂ​​​ന്നു കാ​​​ര്യ​​​ങ്ങ​​​ളെ​​​യും ന​​​മു​​​ക്ക് ഇ​​​ങ്ങ​​​നെ​​​യും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാം. മി​​​ശി​​​ഹാ​​​യി​​​ൽ നാം ​​​ഒ​​​ന്നാ​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​മൂ​​​ന്നു കാ​​​ര്യ​​​ങ്ങ​​​ളും ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലും ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തു​​​ണ്ട്.

ദ​​​യ​​​യും ആ​​​രെ​​​യും സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള മ​​​ന​​​സും അ​​​നു​​​ക​​​മ്പ​​​യും ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ത്തോ​​​ട് ചേ​​​ർ​​​ത്തു​​വ​​യ്ക്കു​​​മ്പോ​​​ഴാ​​​ണ് ക്രി​​​സ്മ​​​സ് അ​​​തി​​ന്‍റെ എ​​​ല്ലാ അ​​​ർ​​​ഥ​​​ത്തി​​​ലും പൂ​​​ർ​​​ണ​​​മാ​​​കു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ട് നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കി​​​പ്പു​​​റം ഈ ​​​മൂ​​​ന്നു ഗു​​​ണ​​​ങ്ങ​​​ളും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​പ്പെ​​​ടു​​​മ്പോ​​​ൾ മി​​​ശി​​​ഹാ​​​യു​​​ടെ ജ​​​ന​​​ന​​​ത്തി​​​ന്‍റെ മാ​​​റ്റ് ഇ​​​ര​​​ട്ടി​​​യാ​​​കു​​​ന്നു.

Tags : Pulkoode

Recent News

Up