x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ നാ​ട്ടി​ൽ മു​റ​ജ​പ​ത്തി​ന്‍റെ പു​ണ്യം

എ​സ്. മ​ഞ്ജു​ളാ​ദേ​വി
Published: December 30, 2025 01:14 PM IST | Updated: December 30, 2025 01:15 PM IST

നാ​ടി​ന്‍റെ ഐ​ശ്വ​ര്യ​ത്തി​നും സ​മൃ​ദ്ധി​ക്കും വേ​ണ്ടി തി​രു​വി​താം​കൂ​ർ ഭ​രി​ച്ച മ​ഹാ​രാ​ജാ​ക്ക​ന്മാ​ർ ന​ട​ത്തി​യി​രു​ന്ന മു​റ​ജ​പ​ത്തി​ന്‍റെ പു​ണ്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ന​ന്ത​പു​രി.

തി​രു​വി​താം​കൂ​റി​ന്‍റെ രാ​ജ​ഭ​ര​ണ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ, ച​രി​ത്ര​ത്തി​ന്‍റെ തു​ട​ർ​ച്ച എ​ന്ന പോ​ലെ ആ​റു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു വ​രു​ന്ന മു​റ​ജ​പ - ല​ക്ഷ​ദീ​പ ച​ട​ങ്ങി​ന് ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 20 നാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. 56 ദി​വ​സം നീ​ണ്ട് നി​ല്ക്കു​ന്ന മു​റ​ജ​പ​ത്തി​നു ശേ​ഷം 2026 ജ​നു​വ​രി 14 നു ​ല​ക്ഷം ദീ​പ​ങ്ങ​ളി​ൽ ശ്രീ ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം ജ്വ​ലി​ച്ചു നി​ൽ​ക്കു​ന്ന ല​ക്ഷ​ദീ​പം ന​ട​ക്കും.

നൂ​റു​ക​ണ​ക്കി​ന് ഓ​തി​ക്ക​ന്മാ​ർ ( വേ​ദ​പ​ണ്ഡി​ത​രാ​യ ന​മ്പൂ​തി​രി​മാ​ർ ) ഋ​ഗ്വേ​ദം, യ​ജു​ർ​വേ​ദം, സാ​മ​വേ​ദം എ​ന്നീ മൂ​ന്ന് വേ​ദ​ങ്ങ​ൾ മു​റ​പ്ര​കാ​രം പാ​രാ​യ​ണം ചെ​യ്യു​ന്ന​താ​ണ് മു​റ​ജ​പം. എ​ട്ട് ദി​വ​സ​ങ്ങ​ൾ വീ​തം നീ​ളു​ന്ന ഏ​ഴു മു​റ​ക​ൾ ആ​യി​ട്ടാ​ണ് മു​റ​ജ​പം ന​ട​ക്കു​ന്ന​ത്. ഓ​രോ എ​ട്ടാം ദി​വ​സ​വും മു​റ​ശി​വേ​ലി​യും ന​ട​ക്കും. വേ​ദ​പാ​രാ​യ​ണ​ത്തോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന വി​ഷ്ണു സ​ഹ​സ്ര​നാ​മ ജ​പ​വും ഏ​റെ പ്ര​ധാ​ന​മാ​ണ്.

നാ​ടി​ന്‍റെ ശ്രേ​യ​സി​നും പ്ര​ജ​ക​ളു​ടെ ക്ഷേ​മ​ത്തി​നും വേ​ണ്ടി​യാ​ണ് വേ​ദ​മ​ന്ത്രോ​ച്ചാ​ര ണ​ങ്ങ​ൾ എ​ന്ന് വി​ശ്വാ​സം. ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ പ​ത്മ​തീ​ർ​ഥ കു​ള​ത്തി​ലാ​ണ് ജ​ല​ജ​പം ന​ട​ക്കു​ന്ന​ത്. പ്ര​ള​യം തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നു രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​വാ​ൻ ആ​ണ് ജ​ല​ജ​പം ന​ട​ത്തു​ന്ന​ത് എ​ന്ന വി​ശ്വാ​സ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​നി​ഴം തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ (1706 -1758) മ​ഹാ​രാ​ജാ​വ് തു​ട​ക്കം കു​റി​ച്ച​താ​ണ് മു​റ​ജ​പം എ​ന്ന് ച​രി​ത്ര പ​ണ്ഡി​ത​ന്മാ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു. ആ​ധു​നി​ക തി​രു​വി​താം​കൂ​റി​ന്‍റെ ശി​ല്പി എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന മാ​ർ​ത്താ​ണ്ഡ​വ​ർ​മ വ​ലി​യൊ​രു യു​ദ്ധ ത​ന്ത്ര​ജ്ഞ​നു​മാ​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യും യു​ദ്ധ​ത്തി​ലൂ​ടെ രാ​ജ്യം വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്ത മ​ഹാ​രാ​ജാ​വ് പാ​പ​പ്രാ​യ​ശ്ചി​ത്ത​മാ​യും മു​റ​ജ​പ​ത്തെ ക​ണ്ടി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കൊ​ല​ചെ​യ്യ​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ അ​നാ​ഥ​രാ​വു​ക​യും ചെ​യ്ത യു​ദ്ധ​ങ്ങ​ൾ​ക്കു​ള്ള പാ​പ പ്രാ​യ​ശ്ചി​ത്തം... തി​രു​വി​താം​കൂ​ർ രാ​ജ്യം ശ്രീ​പ​ത്മ​നാ​ഭ​നു തൃ​പ്പ​ടി​ദാ​ന​മാ​യി സ​മ​ർ​പ്പി​ച്ച മാ​ർ​ത്താ​ണ്ഡ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ മ​റ്റൊ​രു സ​മ​ർ​പ്പ​ണം ആ​യും മു​റ​ജ​പ​ത്തെ ക​ണ​ക്കാ​ക്കാം.

വ​ൻ ഒ​രു​ക്ക​ങ്ങ​ളോ​ടെ​യും ആ​ഡം​ബ​ര​ത്തോ​ടെ​യും ആ​ണ് രാ​ജ​ഭ​ര​ണ​കാ​ല​ത്ത് മു​റ​ജ​പം ന​ട​ന്നി​രു​ന്ന​ത്. മു​റ​ജ​പം തു​ട​ങ്ങു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ പൂ​ജ​യ്ക്കും ഭ​ക്ഷ​ണ​ത്തി​നും ആ​വ​ശ്യ​മു​ള്ള പൂ​ക്ക​ളും അ​രി​യും പ​ഴ​ക്കു​ല​ക​ളും മ​റ്റും വി​ള​യി​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​യി​രു​ന്നു.

ആ​യി​ര​ക്ക​ണ​ക്കി​ന് ന​മ്പൂ​തി​രി​മാ​രും പ​രി​ക​ർ​മി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് ആ​യി​രു​ന്ന​തി​നാ​ൽ ത​ന്നെ വ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് അ​വ​രു​ടെ താ​മ​സം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യ്ക്കാ​യി നാ​ട്ടി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​രം മു​ഴു​വ​ൻ മു​റ​ജ​പ​ക്കാ​രാ​യ ന​മ്പൂ​തി​രി​മാ​രെ കൊ​ണ്ടും മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും നി​റ​ഞ്ഞി​രു​ന്നു​വ​ത്രേ!

മു​റ​ജ​പ​ത്തി​ന് മു​ൻ​പ് പ​ത്മ​തീ​ർ​ഥം ഉ​ൾ​പ്പെ​ടെ നാ​ടെ​ങ്ങും ഉ​ള്ള കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കും. ക്ഷേ​ത്ര​ത്തി​നു​ള്ളി​ലും പു​റ​ത്തും പൂ​ജാ​മ​ണ്ഡ​പ​ങ്ങ​ളും പ​ന്ത​ലു​ക​ളും കെ​ട്ടി​യു​യ​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​രം ത​യാ​റെ​ടു​പ്പു​ക​ൾ​ക്കു​ള്ള ചു​മ​ത​ല നി​ർ​വ​ഹി​ച്ചി​രു​ന്ന​ത് അ​ന്ന​ത്തെ പാ​ർ​വ​തീ​യാ​ർ​മാ​ർ ആ​യി​രു​ന്നു. (ഇ​ന്ന​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ)

തി​രു​നാ​വാ​യി, തൃ​ശൂ​ർ എ​ന്നീ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​ധ്യാ​ന്മാ​രെ മു​റ​ജ​പ​ത്തി​ന് മേ​ൽ​നോ​ട്ടം ന​ൽ​കു​ന്ന​തി​നാ​യി ക്ഷ​ണി​ക്കാ​ൻ പ്ര​ത്യേ​ക കൊ​ട്ടാ​ര ദൂ​ത​ന്മാ​രെ അ​യ​ച്ചി​രു​ന്ന​താ​യും രേ​ഖ​ക​ളി​ൽ ഉ​ണ്ട്. അ​ഴ്വാ​ഞ്ചേ​രി ത​മ്പ്രാ​ക്ക​ളു​ടെ അ​നു​ഗ്ര​ഹ​വും വാ​ങ്ങി​യി​രു​ന്നു.

K-Rail Survey

തി​രു​വി​താം​കൂ​റി​ൽ പൊ​തു​മ​രാ​മ​ത്ത്, ഗ​താ​ഗ​തം, കൃ​ഷി തു​ട​ങ്ങി പ​ല മേ​ഖ​ല​ക​ളി​ലും വി​ക​സ​ന​ങ്ങ​ൾ ന​ട​ന്ന​ത് മു​റ​ജ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, കൃ​ഷി വി​ഭ​വ​ങ്ങ​ൾ അ​ങ്ങ​നെ പ​ല​തും ല​ഭ്യ​മാ​യി.

വ​ട​ക്കു നി​ന്നും പൂ​ജാ​സാ​ധ​ന​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കാ​ൻ ജ​ല​ഗ​താ​ഗ​തം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. പാ​ർ​വ​തി പു​ത്ത​നാ​ർ തോ​ടു വെ​ട്ടു​ന്ന​ത് ഇ​തി​നു വേ​ണ്ടി​യാ​ണ്. (സ്വാ​തി തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്‍റെ ഇ​ള​യ​മ്മ ഉ​തൃ​ട്ടാ​തി തി​രു​നാ​ൾ ഗൗ​രി പാ​ർ​വ​തി ഭാ​യി​യു​ടെ കാ​ല​ത്താ​യി​രു​ന്നു ഈ ​തോ​ട് നി​ർ​മി​ച്ച​ത്. അ​തി​നാ​ലാ​ണ് ഈ ​തോ​ട് പാ​ർ​വ​തി പു​ത്ത​നാ​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്)

മു​റ​ജ​പ​ത്തി​ന് എ​ത്തു​ന്ന വേ​ദ​പ​ണ്ഡി​ത​ന്മാ​ർ​ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. അ​തി​നാ​യി വ​ലി​യ വാ​ർ​പ്പു​ക​ളും, ചെ​മ്പു​ക​ളും നി​ർ​മി​ച്ചു. നെ​ല്ല് ശേ​ഖ​രി​ച്ചു​വ​യ്ക്കാ​ൻ വ​ലി​യ പ​ത്താ​യ​ങ്ങ​ൾ, അ​ച്ചാ​റു​ക​ൾ സൂ​ക്ഷി​ക്കാ​ൻ മു​റി​യോ​ളം വ​ലു​പ്പ​മു​ള്ള ഭ​ര​ണി​ക​ൾ... അ​ങ്ങ​നെ വ​ൻ സ​ന്നാ​ഹ​ങ്ങ​ളാ​ണ് മു​റ​ജ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഭ​ക്ഷ​ണം ഒ​രു​ക്കാ​ൻ വി​ദ​ഗ്ധ​രാ​യ പാ​ച​ക​ക്കാ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു.

രാ​ജ​ഭ​ര​ണം വ​ഴി​മാ​റി​യെ​ങ്കി​ലും ഇ​ന്നും തി​രു​വി​താം​കൂ​റി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ എ​വി​ടെ​യോ ആ ​സ്പ​ന്ദ​ന​ങ്ങ​ൾ ബാ​ക്കി​യു​ണ്ട്. മു​റ​ജ​പ​വും ല​ക്ഷ​ദീ​പ​വും അ​തു കൊ​ണ്ടു​ത​ന്നെ ഇ​ന്നും വ​ലി​യ ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ട​പ്പെ​ടു​ന്നു.

Tags : Sree Padmanabhaswamy Temple Thiruvananthapuram

Recent News

Up