x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​​​​ശി​​​​ഹാ: ദൈ​​​​വം ന​​​​ൽ​​​​കി​​​​യ ‘ല​​​​വ് ലെ​​​​റ്റ​​​​റി’ ന്‍റെ പൂ​​​​ർ​​​​ത്തീ​​​​ക​​​​ര​​​​ണം

പുല്‍ക്കൂട്ടിലേക്ക്‌ - 21 / ഫാ. ​ജി​സ​ൺ പോ​ൾ വേ​ങ്ങ​ശേ​രി
Published: December 21, 2025 12:53 AM IST | Updated: December 21, 2025 12:53 AM IST

ഏ​​​​റ്റ​​​​വും ഇ​​​​രു​​​​ണ്ട കാ​​​​ല​​​​ത്താ​​​​യി​​​​രു​​​​ന്നു ബെ​​​​ത്‌​​​​ല​​​​ഹേ​​​​മി​​​​ൽ ഒ​​​​രു കു​​​​ഞ്ഞ് ജ​​​​നി​​​​ച്ച​​​​ത് - ലോ​​​​ക​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​ച്ച​​​​മാ​​​​യ മി​​​​ശി​​​​ഹാ. ഈ ​​​​തി​​​​രു​​​​പ്പി​​​​റ​​​​വി ഒ​​​​രു ശു​​​​ഭാ​​​​പ്തി​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ക​​​​ഥ​​​​യ​​​​ല്ല ന​​​​മു​​​​ക്ക് ത​​​​രേ​​​​ണ്ട​​​​ത്. മ​​​​റി​​​​ച്ച്, എ​​​​ത്ര വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലും പ്ര​​​​ത്യാ​​​​ശ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല എ​​​​ന്ന​​​​തി​​​​ന്‍റെ ഒ​​​​രു പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണി​​​​ത്. സ്നേ​​​​ഹ​​​​വും സ​​​​മാ​​​​ധാ​​​​ന​​​​വും മ​​​​നു​​​​ഷ്യ​​​​നാ​​​​യി പി​​​​റ​​​​ന്നു​​​​കൊ​​​​ണ്ട് ലോ​​​​ക​​​​ത്തി​​​​ന്‍റെ ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ലേ​​​​ക്ക് കാ​​​​ലെ​​​​ടു​​​​ത്തു​​​​വ​​​​യ്ക്കു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ മി​​​​ശി​​​​ഹാ​​​​യു​​​​ടെ ജ​​​​ന​​​​നം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഏ​​​​തു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തേ​​​​ക്കാ​​​​ളും വ​​​​ലു​​​​താ​​​​ണ് ദൈ​​​​വ​​​​ത്തി​​​​ന്‍റെ സ്നേ​​​​ഹം എ​​​​ന്ന​​​​താ​​​​ണ്.

സ​​​​ർ​​​​വ​​​​ശ​​​​ക്ത​​​​ൻ ന​​​​മ്മെ സ്നേ​​​​ഹി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് ക്രി​​​​സ്മ​​​​സ് ന​​​​മു​​​​ക്ക് ന​​​​ൽ​​​​കേ​​​​ണ്ട ബോ​​​​ധ്യം. സം​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ശ​​​​ബ്‌​​​​ദ​​​​ത​​​​യി​​​​ൽ അ​​​​വി​​​​ടു​​​​ന്നു സ്നേ​​​​ഹം സം​​​​സാ​​​​രി​​​​ക്കു​​​​ന്നു. പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ൽ അ​​​​വി​​​​ടു​​​​ന്ന് സൗ​​​​ന്ദ​​​​ര്യം കാ​​​​ണു​​​​ന്നു. ന​​​​മ്മു​​​​ടെ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വി​​​​ടു​​​​ന്ന് മൂ​​​​ല്യം കാ​​​​ണു​​​​ന്നു. ക്രി​​​​സ്മ​​​​സി​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​മി​​​​ടി​​​​പ്പ് ഇ​​​​താ​​​​ണ്; ദൈ​​​​വം ത​​​​ന്‍റെ ക​​​​ര​​​​ങ്ങ​​​​ൾ വി​​​​ശാ​​​​ല​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ട് അ​​​​വി​​​​ടു​​​​ന്ന് ന​​​​മ്മെ പി​​​​ന്തു​​​​ട​​​​രു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ്.

“എ​​​​ന്തെ​​​​ന്നാ​​​​ൽ, അ​​​​വ​​​​നി​​​​ൽ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന ഏ​​​​വ​​​​നും ന​​​​ശി​​​​ച്ചു​​​​പോ​​​​കാ​​​​തെ നി​​​​ത്യ​​​​ജീ​​​​വ​​​​ൻ പ്രാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി, ത​​​​ന്‍റെ ഏ​​​​ക​​​​ജാ​​​​ത​​​​നെ ന​​​​ൽ​​​​കാ​​​​ൻ ത​​​​ക്ക​​​​വി​​​​ധം ദൈ​​​​വം ലോ​​​​ക​​​​ത്തെ അ​​​​ത്ര​​​​മാ​​​​ത്രം സ്‌​​​​നേ​​​​ഹി​​​​ച്ചു. ” (യോ​​​​ഹ​​​​ന്നാ​​​​ൻ 3:16). ഇ​​​​ത് വെ​​​​റു​​​​മൊ​​​​രു ബൈ​​​​ബി​​​​ൾ വാ​​​​ക്യ​​​​മാ​​​​യ​​​​ല്ല നാം ​​​​കാ​​​​ണേ​​​​ണ്ട​​​​ത്. ന​​​​മു​​​​ക്കാ​​​​യി ദൈ​​​​വം ന​​​​ൽ​​​​കി​​​​യ ഒ​​​​രു love letter ആ​​​​യി​​​​ട്ടാ​​​​ണ്. അ​​​​വി​​​​ടു​​​​ത്തെ സ്നേ​​​​ഹം വാ​​​​ക്കു​​​​ക​​​​ളു​​​​ടെ രൂ​​​​പ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത് ഇ​​​​പ്ര​​​​കാ​​​​ര​​​​വും പ്ര​​​​വൃ​​​​ത്തി​​​​യു​​​​ടെ രൂ​​​​പ​​​​ത്തി​​​​ൽ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് മി​​​​ശി​​​​ഹാ​​​​യു​​​​ടെ ജ​​​​ന​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ്.

ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ളെ സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന ദൈ​​​​വം ന​​​​മ്മെ പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​ർ എ​​​​ന്ന് വി​​​​ളി​​​​ക്കു​​​​ന്നു. ന​​​​മ്മു​​​​ടെ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ, ന​​​​മ്മു​​​​ടെ ഭ​​​​യ​​​​ങ്ങ​​​​ൾ, സ്വ​​​​പ്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം അ​​​​വി​​​​ടു​​​​ത്തേ​​​​യ്ക്ക​​​​റി​​​​യാം. അ​​​​തു​​​​കൊ​​​​ണ്ട് സ്നേ​​​​ഹം​​​ത​​​​ന്നെ വാ​​​​ക്കും പ്ര​​​​വൃ​​​​ത്തി​​​​യു​​​​മാ​​​​യി മാ​​​​റി​​​​യ ഒ​​​​രേ​​​​യൊ​​​​രു ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ് മി​​​​ശി​​​​ഹാ​​​​യു​​​​ടെ ജ​​​​ന​​​​നം. ഈ ​​​​ക്രി​​​​സ്മ​​​​സി​​​​ൽ നാം ​​​​ന​​​​മ്മു​​​​ടെ പി​​​​താ​​​​വാ​​​​യ ദൈ​​​​വ​​​​ത്താ​​​​ൽ മി​​​​ശി​​​​ഹാ​​​​യി​​​​ലൂ​​​​ടെ ആ​​​​ഴ​​​​ത്തി​​​​ൽ സ്നേ​​​​ഹി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു എ​​​​ന്ന സ​​​​ത്യം ന​​​​മ്മു​​​​ടെ ഉ​​​​ള്ളി​​​​ൽ ആ​​​​ഴ്ന്നി​​​​റ​​​​ങ്ങ​​​​ട്ടെ. അ​​​​ത് ന​​​​മ്മു​​​​ടെ ഭ​​​​യ​​​​ങ്ങ​​​​ളെ ഇ​​​​ല്ലാ​​​​താ​​​​ക്കി ധൈ​​​​ര്യ​​​​ത്തി​​​​ന് ഇ​​​​ന്ധ​​​​ന​​​​മാ​​​​ക്കാ​​​​ൻ ഇ​​​​ട​​​​യാ​​​​ക​​​​ട്ടെ. ദൈ​​​​വ​​​​ത്തി​​​​ന്‍റെ സ്നേ​​​​ഹം അ​​​​വ​​​​നു​​​​ള്ള ഒ​​​​ന്ന​​​​ല്ല, മ​​​​റി​​​​ച്ച് അ​​​​വ​​​​ൻ അ​​​​താ​​​​ണ് എ​​​​ന്ന​​​​താ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ മി​​​​ശി​​​​ഹാ ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത​​​​ത്തെ സ്നേ​​​​ഹ​​​​ത്താ​​​​ൽ നി​​​​റ​​​​യ്ക്ക​​​​ട്ടെ. അ​​​​ത് ലോ​​​​ക​​​​ത്തി​​​​ലെ വേ​​​​ദ​​​​നി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ലേ​​​​യ്ക്കും ഇ​​​​രു​​​​ട്ടി​​​​ൽ സ്വ​​​​യം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ലേ​​​​യ്ക്കും ത​​​​ന്നെ​​​​ത്ത​​​​ന്നെ തി​​​​ര​​​​യു​​​​ന്ന​​​​വ​​​​രി​​​​ലേ​​​​യ്ക്കും വ്യാ​​​​പി​​​​ക്ക​​​​ട്ടെ.

ഇ​​​​ത് സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ മാ​​​​ത്രം സീ​​​​സ​​​​ണ​​​​ല്ല; ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​മ്മാ​​​​നം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ സീ​​​​സ​​​​ൺ കൂ​​​​ടി​​​​യാ​​​​ണ്: ന​​​​മ്മോ​​​​ടു​​​​ള്ള ദൈ​​​​വ​​​​ത്തി​​​​ന്‍റെ സ്നേ​​​​ഹം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ മ​​​​ഹോ​​​​ന്ന​​​​ത​​​​മാ​​​​യ കാ​​​​ലം.

Tags : Pulkoode

Recent News

Up