x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നബിയുടെ മാന്ത്രിക ബൗളിംഗുലും സദ്രാന്‍റെ ബാറ്റിംഗ് മികവിലും അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം


Published: February 19, 2026 11:32 PM IST | Updated: February 19, 2026 11:32 PM IST

ട്വ​ന്‍റി20 ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഡി ​പോ​രാ​ട്ട​ത്തി​ൽ കാ​ന​ഡ​യെ നി​ഷ്പ്ര​ഭ​രാ​ക്കി അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ക​ർ​പ്പ​ൻ വി​ജ​യം സ്വ​ന്ത​മാ​ക്കി. ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് നേ​ര​ത്തെ ത​ന്നെ ഇ​രു ടീ​മു​ക​ളും പു​റ​ത്താ​യ​തി​നാ​ൽ ഈ ​മ​ത്സ​ര​ത്തി​ന് സാ​ങ്കേ​തി​ക​മാ​യി പ്രാ​ധാ​ന്യം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും, ആ​ധി​കാ​രി​ക​മാ​യ ഒ​രു ജ​യ​ത്തോ​ടെ മ​ട​ങ്ങാ​നാ​ണ് അ​ഫ്ഗാ​ൻ സം​ഘം ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ അ​ഫ്ഗാ​നി​സ്ഥാ​ൻ, ഓ​പ്പ​ണ​ർ ഇ​ബ്രാ​ഹിം സ​ദ്രാ​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗ് മി​ക​വി​ൽ നി​ശ്ചി​ത ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 200 റ​ൺ​സെ​ന്ന മി​ക​ച്ച സ്കോ​റാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച സ​ദ്രാ​ൻ 56 പ​ന്തു​ക​ളി​ൽ നി​ന്ന് 95 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. അ​ഞ്ച് സി​ക്സ​റു​ക​ളും ഏ​ഴ് ഫോ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ദ്രാ​ന്‍റെ വെ​ടി​ക്കെ​ട്ട് ഇ​ന്നിം​ഗ്സ്.

മൂ​ന്നാം വി​ക്ക​റ്റി​ൽ സെ​ദി​ഖു​ല്ല അ​ട​ലു​മാ​യി ചേ​ർ​ന്ന് ഇ​ബ്രാ​ഹിം സ​ദ്രാ​ൻ പ​ടു​ത്തു​യ​ർ​ത്തി​യ 95 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് അ​ഫ്ഗാ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ ന​ട്ടെ​ല്ലാ​യ​ത്. 32 പ​ന്തി​ൽ 44 റ​ൺ​സെ​ടു​ത്ത അ​ട​ൽ സ​ദ്രാ​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ കാ​ന​ഡ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ച അ​ഫ്ഗാ​ൻ താ​ര​ങ്ങ​ൾ സ്കോ​ർ​ബോ​ർ​ഡ് അ​തി​വേ​ഗം ഉ​യ​ർ​ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ കാ​ന​ഡ​യ്ക്ക് അ​ഫ്ഗാ​ൻ ബൗ​ള​ർ​മാ​രു​ടെ പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.

മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ തു​ട​ക്ക​ത്തി​ലേ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കാ​ന​ഡ പ്ര​തി​രോ​ധ​ത്തി​ലാ​യി. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ഓ​ഫ് സ്പി​ൻ കാ​ന​ഡ​യു​ടെ പ​ത​നം പൂ​ർ​ത്തി​യാ​ക്കി. വെ​റും ഏ​ഴ് റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ളാ​ണ് ന​ബി നേ​ടി​യ​ത്.

സ്പി​ൻ മാ​ന്ത്രി​ക​ൻ റാ​ഷി​ദ് ഖാ​ൻ 19 റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി​യ​തോ​ടെ കാ​ന​ഡ​യു​ടെ പോ​രാ​ട്ടം 118 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. 82 റ​ൺ​സി​ന്‍റെ മി​ക​ച്ച ജ​യ​ത്തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​ൻ ലോ​ക​ക​പ്പ് വേ​ദി​യി​ൽ നി​ന്ന് ത​ല​യു​യ​ർ​ത്തി മ​ട​ങ്ങി.

 

Tags : T20WorldCup AFGvCAN CricketNews AfghanistanCricket CricketHighlights

Recent News

Up