ഇൻഡോർ: മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി മധ്യപ്രദേശിന്റെ ഇടം കൈയൻ പേസർ അർഷാദ് ഖാൻ.
ചണ്ഡിഗഡിനെതിരായ മത്സരത്തിൽ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്താണ് ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന 26കാരൻ അർഷാദ് റിക്കാർഡിട്ടത്. മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.
ഐപിഎല്ലൽ മുംബൈ ഇന്ത്യൻസിനായും ലക്നൗ സൂപ്പർ ജയന്റ്സിനായും കളിച്ചിട്ടുള്ള അർഷാദ് നിലവിൽ ഗുജറാത്ത് ടൈറ്റൻസിനായാണ് കളിക്കുന്നത്.
Tags : Arshad Khan record Mushtaq Ali Trophy T20