സിഡ്നി: ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്തിന്റെ നായകത്വത്തിലുള്ള 15 അംഗ ടീമിൽ ജെയ്ക് വെതറാള്‍ഡ്, ബ്രണ്ടന്‍ ഡോഗെറ്റ്, സീന്‍ അബോട്ട് എന്നിവരാണ് പുതുമുഖങ്ങള്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പരയില്‍ പരിക്കേറ്റതിനെ തുടർന്നാണ് പാറ്റ് കമ്മിന്‍സിന് ടീമിൽ ഇടംപിടിക്കാനാകാതിരുന്നത്. രണ്ടാം ടെസ്റ്റ് മുതല്‍ കമ്മിന്‍സ് ടീമിലുണ്ടായേക്കും. നവംബര്‍ 21നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
അതേസമയം, മാര്‍നസ് ലബുഷെയ്നെ ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ സാം കോണ്‍സ്റ്റാസിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കി. മാത്യു റെന്‍ഷോ, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോയ മറ്റു പ്രമുഖര്‍.
ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ ആബട്ട്, സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, ബ്രണ്ടന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ഉസ്മാന് ഖവാജ, മാര്‍നസ് ലബുഷെയ്ൻ, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍.
Tags : Ashes Test Series Australia Steve Smith England