ബ്രിസ്ബേന്‍: കനത്ത മഴയെ തുടർന്ന് ഇന്ത്യ ഓസ്ട്രേലിയ അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു. ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ഓറോവറില് വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്ക്കുമ്പോൾ മഴ പെയ്യുകയായിരുന്നു.
പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം ഓസ്ട്രേലിയായും മൂന്നും നാലും മത്സരങ്ങൾ ഇന്ത്യയും വിജയിച്ചിരുന്നു.
പരമ്പരയിലുടെ നീളം മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്. 2022ലും 2023 - 24ലും ഓസ്ട്രേലിയായെ തകർത്ത് ഇന്ത്യ പരമ്പര നേടിയിരുന്നു.
അതേസമയം ടി20 ഫോർമാറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ (528) 1000 റൺസ് നേടുന്ന ബാറ്റ്സ്മാന്റെ റിക്കാർഡ് അഭിഷേക് ശർമ സ്വന്തംപേരിൽ കുറിച്ചു. സൂര്യകുമാർ യാദവിന്റെ (573) റിക്കാർഡാണ് അഭിഷേക് തകർത്തത്.
Tags : t20 india australia indiawin suryakumar yadav shubman gill