x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യം എ​റി​ഞ്ഞി​ട്ടു, പി​ന്നീ​ട് അ​ടി​ച്ചെ​ടു​ത്തു; ഓ​സീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം


Published: January 23, 2026 05:33 PM IST | Updated: January 23, 2026 05:33 PM IST

വി​ൻ​ഡ്ഹോ​ക്ക്: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യാ​യ്ക്ക് ഒ​മ്പ​തു വി​ക്ക​റ്റ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക 18.5 ഓ​വ​റി​ൽ വെ​റും 58 റ​ൺ​സി​ന് എ​ല്ലാ​വ​രും കൂ​ടാ​രം ക​യ​റി. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സീ​സ് 12 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

സ്കോ​ർ: ശ്രീ​ല​ങ്ക 58/10 (18.5) ഓ​സ്ട്രേ​ലി​യ 62/1 (12). ഓ​സീ​സി​നാ​യി നി​തേ​ഷ് സാ​മു​വേ​ൽ (19) സ്റ്റീ​വ​ൻ ഹോ​ഗ​ൻ (28) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു. നാ​ലു റ​ൺ​സ് നേ​ടി​യ വി​ൽ മ​ലാ​ജ്ചു​കി​ന്‍റെ വി​ക്ക​റ്റാ​ണ് അ​വ​ർ​ക്ക് ന​ഷ്‌​ട​മാ​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക​യ്ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ ത​ക​ർ​ച്ച നേ​രി​ട്ടു.

മൂ​ന്നു റ​ൺ​സി​ന് മൂ​ന്നു വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണ ല​ങ്ക​യ്ക്ക് ഒ​രു തി​രി​ച്ചു​വ​ര​വു​ണ്ടാ​യി​ല്ല. 14 റ​ൺ​സ് നേ​ടി​യ ചാ​മി​ക ഹീ​ന​തി​ഗ​ലാ​ണ് ടോ​പ് സ്കോ​റ​ർ. ചാ​മി​ക​യ്ക്കു പു​റ​മെ ക​വി​ജ ഗ​മാ​ഗെ​യ്ക്കു (10) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഓ​സീ​സ് താ​രം വി​ൽ ബൈ​റോ​മി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

 

Tags : Un 19 world cup Australia SriLanka Will Byrom

Recent News

Up