x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ ; കാർലോസ് അല്‍​കാ​​ര​​സ്, അരീന സ​​ബ​​ലെ​​ങ്ക പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍


Published: January 24, 2026 01:20 AM IST | Updated: January 24, 2026 01:20 AM IST

മെ​​ല്‍​ബ​​ണ്‍: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ടി​​ല്‍ അ​​ട്ടി​​മ​​റി​​യും മു​​ന്നേ​​റ്റ​​വും. പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഒ​​ന്നാം ന​​മ്പ​​റാ​​യ സ്‌​​പെ​​യി​​നി​​ന്‍റെ കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​ര​​സും വ​​നി​​താ ന​​മ്പ​​ര്‍ വ​​ണ്‍ ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

അ​​തേ​​സ​​മ​​യം, വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ഏ​​ഴാം സീ​​ഡാ​​യ ഇ​​റ്റ​​ലി​​യു​​ടെ ജാ​​സ്മി​​ന്‍ പൗ​​ളി​​നി, പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ 13-ാം ന​​മ്പ​​റാ​​യ റ​​ഷ്യ​​യു​​ടെ ആ​​ന്ദ്രെ റു​​ബ്‌​ലെ​​വ് തു​​ട​​ങ്ങി​​യ​​വ​​ര്‍ മൂ​​ന്നാം റൗ​​ണ്ടി​​ല്‍ പു​​റ​​ത്താ​​യി. മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍​സി​​ല്‍ സാ​​റ ഇ​​റാ​​നി - ആ​​ന്‍​ഡ്രി​​യ വാ​​വ​​സോ​​റി​​യും ഇ​​ന്ന​​ലെ പു​​റ​​ത്താ​​യി.

സൂ​​പ്പ​​ര്‍ അ​​ല്‍​കാ​​ര​​സ്

പു​​രു​​ഷ സിം​​ഗി​​ള്‍​സ് മൂ​​ന്നാം റൗ​​ണ്ടി​​ല്‍ ഫ്രാ​​ന്‍​സി​​ന്‍റെ കൊ​​റെ​​ന്‍റീ​​ന്‍ മ്യൂ​​ടെ​​റ്റി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ല്‍​കാ​​ര​​സ് പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ഉ​​റ​​പ്പി​​ച്ച​​ത്. സ്‌​​കോ​​ര്‍: 6-2, 6-4, 6-1. അ​​ല്‍​ക​​രാ​​സി​​ന്‍റെ 87-ാമ​​ത് ഗ്രാ​​ന്‍​സ്‌​ലാം ​മ​​ത്സ​​ര ജ​​യ​​മാ​​ണ്. ഓ​​പ്പ​​ണ്‍ കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ആ​​ദ്യ 100 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗ്രാ​​ന്‍​സ്‌​ലാം ​ജ​​യ​​മെ​​ന്ന​​തി​​ല്‍ ബ്യോ​​ണ്‍ ബോ​​ര്‍​ഗി​​നു (88) പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തും അ​​ല്‍​കാ​​ര​​സ് എ​​ത്തി.

11-ാം സീ​​ഡാ​​യ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വ് അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ ഹം​​ഗ​​റി​​യു​​ടെ ഫാ​​ബി​​യ​​ന്‍ മ​​രോ​​സാ​​നെ കീ​​ഴ​​ട​​ക്കി പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇ​​ടം​​നേ​​ടി. ആ​​ദ്യ ര​​ണ്ട് സെ​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷം 6-7 (5-7), 4-6, 7-5, 6-0, 6-3നാ​​യി​​രു​​ന്നു മെ​​ദ്‌​വ​​ദേ​​വി​​ന്‍റെ ജ​​യം.

മൂ​​ന്നാം സീ​​ഡാ​​യ ജ​​ര്‍​മ​​നി​​യു​​ടെ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സ്വ​​രേ​​വ് 26-ാം സീ​​ഡാ​​യ ബ്രി​​ട്ട​​ന്‍റെ കാ​​മ​​റോ​​ണ്‍ നോ​​റി​​യെ കീ​​ഴ​​ട​​ക്കി അ​​വ​​സാ​​ന 16ല്‍ ​​എ​​ത്തി. സ്‌​​കോ​​ര്‍: 7-5, 4-6, 6-3, 6-1. ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ അ​​ല​​ക്‌​​സ് ഡി ​​മി​​നൗ​​ര്‍, ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ ബ​​ബ്ലി​​ക് തു​​ട​​ങ്ങി​​യ​​വ​​രും പു​​രു​​ഷ സിം​​ഗി​​ള്‍​സ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

അ​​ര്‍​ജ​​ന്‍റൈ​​ന്‍ താ​​രം ഫ്രാ​​ന്‍​സി​​സ്‌​​കൊ സെ​​റു​​ണ്ടോ​​ളോ​​യാ​​ണ് 6-3, 7-6 (7-4), 6-3ന് ​​റു​​ബ്‌​ലെ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ച​​ത്.

സ​​ബ​​ലെ​​ങ്ക, ഗൗ​​ഫ്

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ഒ​​ന്നാം ന​​മ്പ​​റാ​​യ അ​​രീ​​ന സ​​ബ​​ലെ​​ങ്ക ഓ​​സ്ട്രി​​യ​​യു​​ടെ അ​​ന​​സ്താ​​സി​​യ പൊ​​ട്ട​​പോ​​വ​​യെ​​യാ​​ണ് മൂ​​ന്നാം റൗ​​ണ്ടി​​ല്‍ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 7-6 (7-4), 7-6 (9-7). മൂ​​ന്നാം സീ​​ഡാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ കൊ​​ക്കൊ ഗൗ​​ഫ് സ്വ​​ന്തം​​നാ​​ട്ടു​​കാ​​രി​​യാ​​യ ഹെ​​യ്‌​​ലി ബാ​​പ്റ്റി​​സ്റ്റി​​നെ 3-6, 6-0, 6-3നു ​​കീ​​ഴ​​ട​​ക്കി പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇ​​ടം​​നേ​​ടി. എ​​ട്ടാം സീ​​ഡ് റ​​ഷ്യ​​യു​​ടെ മി​​റ ആ​​ന്‍​ഡ്രീ​​വ, 12-ാം സീ​​ഡാ​​യ യു​​ക്രെ​​യ്‌​​നി​​ന്‍റെ എ​​ലി​​ന സ്വി​​റ്റോ​​ളി​​ന തു​​ട​​ങ്ങി​​യ​​വ​​രും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

അ​​മേ​​രി​​ക്ക​​യു​​ടെ 29-ാം സീ​​ഡാ​​യ ഇ​​വ ജോ​​വി​​ക്കാ​​ണ് ഏ​​ഴാം സീ​​ഡാ​​യ ജാ​​സ്മി​​ന്‍ പൗ​​ളി​​നി​​യെ അ​​ട്ടി​​മ​​റി​​ച്ച​​ത്. സ്‌​​കോ​​ര്‍: 6-2, 7-6 (7-3).

Tags : Australian Open Carlos Alcaraz Arena Sabalenka Tennis prequarters

Recent News

Up