x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ്; സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ൾക്ക് വിജയ തുടക്കം


Published: January 20, 2026 03:08 AM IST | Updated: January 20, 2026 03:08 AM IST

​​അ​​രീ​​ന: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച്, ഡാ​​നി​​ൽ മെദ്‌വദേവ്‌ അ​​ട​​ക്ക​​മു​​ള്ള താ​​ര​​ങ്ങ​​ൾ​​ക്ക് വി​​ജ​​യത്തുടക്കം. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടാം സീ​​ഡ് ഇ​​ഗ ഷാ​​ങ്ടെ​​ക്, മൂ​​ന്നാം സീ​​ഡ് കൊ​​ക്കോ ഗൗ​​ഫ് അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ താ​​ര​​ങ്ങ​​ളും ജ​​യം നേ​​ടി.

പു​​രു​​ഷ സിം​​ഗി​​ൾ​​സ്

ആ​​ദ്യ റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ പെട്രാ മാ​​ർ​​ട്ടി​​ൻ​​സി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് അ​​നാ​​യാ​​സം ജോ​​ക്കോ​​വി​​ച്ച് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. സ്കോ​​ർ: 6-3, 6-2, 6-2. പ​​തി​​നൊ​​ന്നം സീ​​ഡ് മെദ്‌വദേവ്‌ ജാ​​സ്പ​​ർ ഡി ​​ജോം​​ഗി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. 7-5, 6-2, 7-6 സ്കോ​​റി​​നാ​​യി​​രു​​ന്നു മെദ്‌വദേവി​​ന്‍റെ ജ​​യം.

ആ​​റാം സീ​​ഡ് അ​​ല​​ക്സ് ഡി ​​മു​​നാ​​ർ- മാ​​റ്റോ ബെ​​റേ​​റ്റി​​നി മ​​ത്സ​​രം ന​​ട​​ന്നി​​ല്ല. അ​​തേ​​സ​​മ​​യം ഏ​​ഴാം സീ​​ഡ് നു​​നോ ബോ​​ർ​​ഗ​​സി​​നെ അ​​ട്ടി​​മ​​റി​​ച്ച് ഫെ​​ലി​​ക്സ് ഓ​​ഗ​​ർ അ​​ലി​​യാ​​സ്മി​​ൻ ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. നാ​​ല് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ വാ​​ക്കോ​​റ​​വ​​റി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഫെ​​ലി​​ക്സ് ഓ​​ഗ​​റി​​ന്‍റെ മു​​ന്നേ​​റ്റം.

ആ​​ദ്യ സെ​​റ്റ് 6-3ന് ​​സ്വ​​ന്ത​​മാ​​ക്കി​​യ നു​​നോ ബോ​​ർ​​ഗ​​സി​​ന് തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ട് സെ​​റ്റു​​ക​​ൾ ന​​ഷ്ട​​മാ​​യി. 6-4, 6-4 സ്കോ​​റി​​ന് സെ​​റ്റു​​ക​​ൾ ഫെ​​ലി​​ക്സ്‌​​ സ്വ​​ന്ത​​മാ​​ക്കി. നാ​​ലാം സെ​​റ്റി​​ലേ​​ക്ക് നീ​​ങ്ങ​​വേ നു​​നോ ബോ​​ർ​​ഗ​​സ് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നും പി​​ൻ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.

വ​​നി​​താ സിം​​ഗി​​ൾ​​സ്

വ​​നി​​താ സിം​​ഗി​​ൾ​​സ് ആ​​ദ്യ റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ ഇ​​ഗ ഷാ​​ങ്ടെ​​ക് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് യൂ ​​യു​​ഹാ​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ആ​​ദ്യ സെ​​റ്റി​​ൽ തു​​ല്യ പോ​​രാ​​ട്ടം ന​​ട​​ന്ന​​പ്പോ​​ൾ ഇ​​ഗ 7-6ന് ​​സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം സെ​​റ്റ് 6-3ന് ​​അ​​നാ​​യാ​​സം ഇ​​ഗ സ്വ​​ന്ത​​മാ​​ക്കി മ​​ത്സ​​ര​​ത്തി​​ൽ ജ​​യം നേ​​ടി.

മൂ​​ന്നാം സീ​​ഡ് കൊ​​ക്കോ ഗൗ​​ഫ് ക​​മി​​ലാ രാ​​ഖി​​മോ​​വ​​യെ അ​​നാ​​യാ​​സം കീ​​ഴ​​ട​​

 

 

 

ക്കി ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. 6-2, 6-3നാ​​യി​​രു​​ന്നു ഗൗ​​ഫി​​ന്‍റെ ജ​​യം. നാ​​ലാം സീ​​ഡ് അ​​മാ​​ന്‍ഡ അ​​നി​​സി​​മോ​​വ 6-3, 6-2 സ്കോ​​റി​​ന് സി​​മോ​​ണ വാ​​ൽ​​ടെ​​ർ​​റ്റി​​നെ​​യും ആ​​റാം സീ​​ഡ് ജ​​സീ​​ക്ക പെ​​ഗു​​ല 6-2, 6-1 സ്കോ​​റി​​ന് അ​​ന​​സ്തീസിയ സാ​​ഖ​​രോ​​വ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. എ​​ട്ടാം സീ​​ഡ് മി​​റ ആ​​ൻ​​ഡ്രീ​​വ മൂ​​ന്ന സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 4-6, 6-3, 6-0 സ്കോ​​റി​​ന് ഡോ​​ണ വേ​​കി​​ക്കി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

Tags : Australian Open Tennis superstars

Recent News

Up