x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ല്യം​​സി​​നും ത​​മീ​​ന​​യ്ക്കും പു​​ര​​സ്‌​​കാ​​രം


Published: December 25, 2025 02:27 AM IST | Updated: December 25, 2025 02:27 AM IST

കൊ​​ച്ചി: കേ​​ര​​ളം ആ​​ദ്യ​​മാ​​യി (1973) സ​​ന്തോ​​ഷ് ട്രോ​​ഫി നേ​​ടി​​യ​​പ്പോ​​ഴ​​ത്തെ വൈ​​സ് ക്യാ​​പ്റ്റ​​നും തു​​ട​​ര്‍​ച്ച​​യാ​​യി ര​​ണ്ടു വ​​ട്ടം ചാ​​മ്പ്യ​​ന്മാ​​രാ​​യ​​പ്പോ​​ഴ​​ത്തെ പ​​രി​​ശീ​​ല​​ക​​നു​​മാ​​യ ടി.​​എ. ജാ​​ഫ​​റി​​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യു​​ള്ള ഫു​​ട്‌​​ബോ​​ളേ​​ഴ്‌​​സ് കൊ​​ച്ച് പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ കെ.​​പി. വി​​ല്യം​​സി​​നും ത​​മീ​​ന ഫാ​​ത്തി​​മ​​യ്ക്കും.

പ്രീ​​മി​​യ​​ര്‍ ട​​യേ​​ഴ്‌​​സി​​ന്‍റെ സു​​വ​​ര്‍​ണ​​നി​​ര​​യി​​ലെ താ​​ര​​മാ​​യി​​രു​​ന്ന വി​​ല്യം​​സ് 73ലെ ​​സ​​ന്തോ​​ഷ് ട്രോ​​ഫി വി​​ജ​​യ​​ത്തി​​ല്‍ പ്ര​​ധാ​​ന പ​​ങ്കു​​വ​​ഹി​​ച്ചു.

എ​​റ​​ണാ​​കു​​ളം ക​​ലൂ​​രി​​ലെ ക​​റു​​ക​​പ്പി​​ള്ളി സ്വ​​ദേ​​ശി​​യാ​​യ ത​​മീ​​ന ഫാ​​ത്തി​​മ, ഇ​​ന്ത്യ​​യു​​ടെ ഈ ​​വ​​ര്‍​ഷ​​ത്തെ അ​​ണ്ട​​ര്‍ 17 വ​​നി​​താ ടീം ​​ഗോ​​ള്‍​കീ​​പ്പ​​റാ​​യി ദേ​​ശീ​​യ കു​​പ്പാ​​യ​​മ​​ണി​​ഞ്ഞ​​ താ​​ര​​മാ​​ണ്.

Tags : Award Williams and Tamina

Recent News

Up