മുംബൈ: അണ്ടർ19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഡിസംബർ 12നു ദുബായിൽ ആരംഭിക്കുന്ന ടൂർണമെന്റിനുള്ള പതിനഞ്ച് അംഗ ടീമിനെ ആയുഷ് മാത്രെ നയിക്കും. പതിനാലുകാരൻ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്.
വിഹാൻ മൽഹോത്രയാണ് വൈസ് ക്യാപ്റ്റൻ. ഇത്തവണ ഏകദിന ഫോർമാറ്റിലാണ് ഏഷ്യാകപ്പ്. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ഇരു ടീമുകൾക്കും പുറമെ യോഗ്യതാ റൗണ്ടിൽ ജയിച്ചുവരുന്ന രണ്ടു ടീമുകൾ കൂടി ഗ്രൂപ്പ് എയിലുണ്ട്.
അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകൾക്ക് പുറമെ യോഗ്യതാ റൗണ്ടിൽ ജയിച്ചെത്തുന്ന ഒരു ടീം കൂടി ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ബി. 12ന് യോഗ്യതാ റൗണ്ടിൽ ജയിച്ചെത്തുന്ന ടീമുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം.
ഇന്ത്യൻ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുൻഡു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), യുവരാജ് ഗോഹിൽ, കനിഷ്ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, നമൻ പുഷ്പക്, ഡി.ദീപേഷ്, ഹെനിൽ പട്ടേൽ, കിഷൻ കുമാർ സിംഗ്, ഉദ്ധവ് മോഹൻ, ആരോൺ ജോർജ്.
Tags : asiacup u19 mens asia cup ayush mhatre india