x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൂ​ട്ട് ക്ലി​യ​ർ; ഓ​സീ​സ് മി​ക​ച്ച സ്കോ​റി​ലേ​ക്ക്


Published: December 5, 2025 05:46 PM IST | Updated: December 5, 2025 05:50 PM IST

ബ്രി​സ്ബേ​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ലീ​ഡെ​ടു​ത്ത് ഓ​സ്ട്രേ​ലി​യ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് തു​ട​രു​ന്ന ഓ​സീ​സ് ആ​റു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 360 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. നി​ല​വി​ൽ ഓ​സ്ട്രേ​ലി​യാ​യി​ക്ക് 26 റ​ൺ​സി​ന്‍റെ ലീ​ഡാ​ണു​ള്ള​ത്.

അ​ല​ക്സ് കാ​രി (46) മൈ​ക്ക​ൽ നെ​സ​ർ (15) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ജെ​യ്ക്ക് വെ​ത​റാ​ൾ​ഡ് (72), മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (65) സ്റ്റീ​വ​ൻ സ്മി​ത്ത് (61) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഓ​സീ​സി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഇം​ഗ്ല​ണ്ടി​നാ​യി ബ്രെ​യ്ഡ​ൻ കാ​ര്‍​സ് മൂ​ന്നും ബെ​ൻ സ്റ്റോ​ക്സ് ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.

ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 325 റ​ൺ​സെ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന് ഒ​മ്പ​തു റ​ൺ​സ് മാ​ത്ര​മേ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളൂ. 334 റ​ൺ​സി​ന് ടീം ​പു​റ​ത്താ​യി. 138 റ​ൺ​സെ​ടു​ത്ത ജോ ​റൂ​ട്ട് പു​റ​ത്താ​വാ​തെ നി​ന്നു. ജൊ​ഫ്ര ആ​ർ​ച്ച​റാ​ണ് (38) ര​ണ്ടാം ദി​നം പു​റ​ത്താ​യ​ത്. ഓ​സീ​സി​നാ​യി സ്റ്റാ​ർ​ക്ക് ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി.

 

Tags : ashes test australia england marnus labuschagne

Recent News

Up