മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹിക്കെതിരെ ബംഗളൂരുവിന് 167 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ രണ്ട് ഓവറുകൾക്കുള്ളിൽ തന്നെ നാലു വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു.
ലിസെല്ലെ ലീ (നാല്), ലോറ വോൾവാർഡ് (0), ക്യാപ്റ്റൻ ജമീമ റോഡ്രിഗസ് (നാല്), മാരിസാനെ കാപ്പ് (0) എന്നിവരാണ് വന്നപോലെ മടങ്ങിയത്. ഇതോടെ ഡൽഹി 4ന് 10 എന്ന പരിതാപകരമായ അവസ്ഥയിലെത്തിയിരുന്നു.
അർധസെഞ്ചറി നേടിയ ഓപ്പണർ ഷെഫാലി വർമ (62), വാലറ്റത്ത് പൊരുതിയ ലൂസി ഹാമിൽട്ടൻ (36), സ്നേഹ റാണ (22) എന്നിവരാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ബംഗളൂരുവിനായി ലോറൽ ബെൽ, സയാലി സത്ഘരെ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
Tags : womens premier league delhi capitals royal challengers bengaluru