x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ x ഓ​​സ്‌​​ട്രേ​​ലി​​യ നാ​​ലാം ട്വ​​ന്‍റി-20​​യി​ൽ സ​​ഞ്ജു സാം​​സ​​ണ്‍ പു​​റ​​ത്തോ?


Published: November 5, 2025 01:26 AM IST | Updated: November 5, 2025 01:26 AM IST

ഗോ​​ള്‍​ഡ് കോ​​സ്റ്റ്: ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ടം നാ​​ളെ ഗോ​​ള്‍​ഡ് കോ​​സ്റ്റി​​ല്‍ അ​​ര​​ങ്ങേ​​റു​​മ്പോ​​ള്‍ ഏ​​വ​​രു​​ടെ​​യും സു​​പ്ര​​ധാ​​ന ചോ​​ദ്യം മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ സ​​ഞ്ജു സാം​​സ​​ണ്‍ പ്ലെ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​താ​​ണ്.

കാ​​ര​​ണം, ഹോ​​ബ​​ര്‍​ട്ടി​​ല്‍ ഈ ​​മാ​​സം ര​​ണ്ടി​​നു ന​​ട​​ന്ന മൂ​​ന്നാം ട്വ​​ന്‍റി-20​​ല്‍ ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍​നി​​ന്ന് സ​​ഞ്ജു​​വി​​നെ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. മെ​​ല്‍​ബ​​ണി​​ലെ ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ല്‍ മൂ​​ന്നാം ന​​മ്പ​​റി​​ല്‍ ക്രീ​​സി​​ലെ​​ത്തി ര​​ണ്ടു റ​​ണ്‍​സു​​മാ​​യി മ​​ട​​ങ്ങി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സ​​ഞ്ജു​​വി​​നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍​നി​​ന്നു​​ത​​ന്നെ ഒ​​ഴി​​വാ​​ക്കി പ​​ക​​രം ജി​​തേ​​ഷ് ശ​​ര്‍​മ​​യെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​ത്.

അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ല്‍ നി​​ല​​വി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 1-1 സ​​മ​​നി​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യും. സ​​ഞ്ജു​​വി​​നെ പു​​റ​​ത്തി​​രു​​ത്തി ഇ​​റ​​ങ്ങി​​യ മൂ​​ന്നാം ട്വ​​ന്‍റി-20​​യി​​ല്‍ ഇ​​ന്ത്യ അ​​ഞ്ച് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യി​​രു​​ന്നു.

സ​​ഞ്ജു​​വി​​നു സ്ഥാ​​ന​​മി​​ല്ല ‍?

ഒ​​രു വ​​ര്‍​ഷം മു​​മ്പ് ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി-20 പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ സ്ഥാ​​നം ഉ​​റ​​പ്പു​​ള്ള ക​​ളി​​ക്കാ​​രി​​ല്‍ ഒ​​രാ​​ളാ​​യി​​രു​​ന്നു സ​​ഞ്ജു സാം​​സ​​ണ്‍. അ​​ഞ്ച് ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ മൂ​​ന്നു സെ​​ഞ്ചു​​റി നേ​​ടി ഓ​​പ്പ​​ണ​​ര്‍ സ്ഥാ​​ന​​ത്ത് സ​​ഞ്ജു​​വി​​നു വെ​​ല്ലു​​വി​​ളി ഇ​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ ട്വ​​ന്‍റി-20​​യി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​വ​​ര​​വോ​​ടെ സ​​ഞ്ജു പു​​റ​​ത്തേ​​ക്കു​​ള്ള വ​​ഴി​​യി​​ലാ​​യി. ടോ​​പ് ഓ​​ര്‍​ഡ​​റി​​ല്‍​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട സ​​ഞ്ജു​​വി​​നെ മ​​ധ്യ​​നി​​ര​​യി​​ലേ​​ക്കി​​റ​​ക്കി.

എ​​ന്നാ​​ല്‍, മ​​ധ്യ​​നി​​ര​​യി​​ല്‍ ഇ​​പ്പോ​​ള്‍ സ​​ഞ്ജു​​വി​​നു പ​​ക​​രം ജി​​തേ​​ഷ് ശ​​ര്‍​മ​​യെ ക​​ളി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​ണ് ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റ് ന​​ട​​ത്തു​​ന്ന​​ത്. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ല്‍ 13 പ​​ന്തി​​ല്‍ 22 നോ​​ട്ടൗ​​ട്ടു​​മാ​​യി ജി​​തേ​​ഷ് ശ​​ര്‍​മ ഇ​​ന്ത്യ​​ന്‍ ജ​​യ​​ത്തി​​ല്‍ തി​​ള​​ങ്ങു​​ക​​യും ചെ​​യ്തു. സ​​ഞ്ജു ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​റും ജി​​തേ​​ഷ് ലോ​​വ​​ര്‍ ഓ​​ര്‍​ഡ​​റു​​മാ​​ണെ​​ന്ന​​തും വാ​​സ്ത​​വം. 2025 ഐ​​പി​​എ​​ല്ലി​​ല്‍ ആ​​ര്‍​സി​​ബി​​ക്കു​​വേ​​ണ്ടി ജി​​തേ​​ഷ് ലോ​​വ​​ര്‍ ഓ​​ര്‍​ഡ​​റി​​ല്‍ മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചി​​രു​​ന്നു.

വി​​ജ​​യ ഫോ​​ര്‍​മു​​ല

മൂ​​ന്നാം ട്വ​​ന്‍റി-20​​യി​​ല്‍ മൂ​​ന്നു മാ​​റ്റ​​ങ്ങ​​ളു​​മാ​​യാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങി​​യ​​ത്. ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ല്‍ ക​​ളി​​ച്ച സ​​ഞ്ജു, കു​​ല്‍​ദീ​​പ് യാ​​ദ​​വ്, ഹ​​ര്‍​ഷി​​ത് റാ​​ണ എ​​ന്നി​​വ​​ര്‍​ക്കു പ​​ക​​രം യ​​ഥാ​​ക്ര​​മം ജി​​തേ​​ഷ് ശ​​ര്‍​മ, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍, അ​​ര്‍​ഷ​​ദീ​​പ് സിം​​ഗ് എ​​ന്നി​​വ​​രെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി. ജി​​തേഷ് ശർമയും (13 പ​​ന്തി​​ല്‍ 22 നോ​​ട്ടൗ​​ട്ട്), വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റും (23 പ​​ന്തി​​ല്‍ 49 നോ​​ട്ടൗ​​ട്ട്), അ​​ര്‍​ഷ​​ദീ​​പ് സിം​​ഗും (3/35) തി​​ള​​ങ്ങു​​ക​​യും ചെ​​യ്തു. ഇ​​തി​​ല്‍ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ - ജി​​തേ​​ഷ് ശ​​ര്‍​മ ആ​​റാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് പു​​റ​​ത്താ​​കാ​​തെ 43 റ​​ണ്‍​സ് നേ​​ടി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

മൂ​​ന്നാം മ​​ത്സ​​രം ജ​​യി​​ച്ച ടീ​​മി​​നെ നി​​ല​​നി​​ര്‍​ത്താ​​നാ​​യി​​രി​​ക്കും മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​റി​​നും ചീ​​ഫ് സെ​​ല​​ക്ട​​ര്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​റി​​നും ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നും താ​​ത്പ​​ര്യം. അ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ നാ​​ളെ ഗോ​​ള്‍​ഡ് കോ​​സ്റ്റി​​ലും സ​​ഞ്ജു പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ണ്ടാ​​യേ​​ക്കി​​ല്ല...

Tags : Sanju Samson 4th T20 Sanju samson

Recent News

Up