x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​ന്‍ വ​​ഴി ത​​നി വ​​ഴി...


Published: January 10, 2026 01:50 AM IST | Updated: January 10, 2026 01:50 AM IST

ത​​മി​​ഴ് ചി​​ത്ര​​മാ​​യ പ​​ട​​യ​​പ്പ​​യി​​ല്‍ സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ ക​​ഥാ​​പാ​​ത്ര​​ത്തി​​ന്‍റെ സി​​ഗ്നേ​​ച്ച​​ര്‍ ഡ​​യ​​ലോ​​ഗാ​​ണ് ‘എ​​ന്‍ വ​​ഴി ത​​നി വ​​ഴി’... ഈ ​​ഡ​​യ​​ലോ​​ഗ് കൈ​​യി​​ല്‍ പ​​ച്ച​​കു​​ത്തി​​യൊ​​രു ന്യൂ​​സി​​ല​​ന്‍​ഡ് ക്രി​​ക്ക​​റ്റ് താ​​ര​​മു​​ണ്ട്; ആ​​ദി​​ത്യ അ​​ശോ​​ക്.

പേ​​രു​​ കേ​​ള്‍​ക്കു​​മ്പോ​​ഴേ അ​​റി​​യാം ഒ​​രു ത​​മി​​ഴ്/​​മ​​ല​​യാ​​ളി ട​​ച്ച്. ത​​ല​​പു​​ക​​യ്‌​​ക്കേ​​ണ്ട, വെ​​ല്ലൂ​​രി​​ല്‍ ജ​​നി​​ച്ച ത​​നി​​ത്ത​​മി​​ഴ​​നാ​​ണ് 23കാ​​ര​​നാ​​യ ആ​​ദി​​ത്യ അ​​ശോ​​ക്. ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ ക​​ടു​​ത്ത ആ​​രാ​​ധ​​ക​​ന്‍. അ​​തു​​കൊ​​ണ്ടാ​​ണ് ര​​ജ​​നി ചി​​ത്ര​​ത്തി​​ലെ ഡ​​യ​​ലോ​​ഗ് കൈയില്‍ പ​​ച്ച​​കു​​ത്തി​​യ​​ത്.

ആ​​ദി​​ത്യ​​യു​​ടെ നാ​​ലാം വ​​യ​​സി​​ല്‍ കു​​ടും​​ബം ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ ഓ​​ക്‌ല​​ന്‍​ഡി​​ലേ​​ക്കു ചേ​​ക്കേ​​റി. എ​​ന്നാ​​ല്‍, ത​​മി​​ഴ്‌​​നാ​​ടു​​മാ​​യു​​ള്ള വ​​ഴി പി​​രി​​യാ​​ന്‍ ആ​​ദി​​ത്യ കൂ​​ട്ടാ​​ക്കി​​യി​​ല്ല. ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന്‍റെ അ​​ക്കാ​​ദ​​മി​​യി​​ല്‍ പ​​രി​​ശീ​​ല​​നം നേ​​ടി. ന്യൂ​​സി​​ല​​ന്‍​ഡി​​നാ​​യി 2023 ഓ​​ഗ​​സ്റ്റി​​ല്‍ ട്വ​​ന്‍റി-20​​യി​​ലും ഡി​​സം​​ബ​​റി​​ല്‍ ഏ​​ക​​ദി​​ന​​ത്തി​​ലും അ​​ര​​ങ്ങേ​​റി.

നാളെ ഇ​​ന്ത്യ​​ക്കെ​​തി​​രേ ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യ്ക്കു​​ള്ള ന്യൂ​​സി​​ല​​ന്‍​ഡ് സം​​ഘ​​ത്തി​​ല്‍ ആ​​ദി​​ത്യ അ​​ശോ​​ക് ഉ​​ണ്ട്. ഇ​​ഷ് സോ​​ധി, അ​​ജാ​​സ് പ​​ട്ടേ​​ല്‍ എ​​ന്നി​​വ​​ര്‍​ക്കു​​ശേ​​ഷം ന്യൂ​​സി​​ല​​ന്‍​ഡി​​നാ​​യി ക​​ളി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ വം​​ശ​​ജ​​നാ​​യ സ്പി​​ന്ന​​റാ​​ണ് ലെ​​ഗ്‌​​ബ്രേ​​ക്ക് ഗൂ​​ഗ്ലി ബൗ​​ള​​റാ​​യ ആ​​ദി​​ത്യ.

വെ​​ല്ലൂ​​രി​​ല്‍ മാ​​ത്ര​​മ​​ല്ല, വ​​ഡോ​​ദ​​ര​​യി​​ലും ആ​​ദി​​ത്യ​​യു​​ടെ കു​​ടും​​ബവേ​​രു​​ക​​ളു​​ണ്ട്. നാ​​ളെ വ​​ഡോ​​ദ​​ര​​യി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ഒ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡി​​നാ​​യി ആ​​ദി​​ത്യ ഇ​​റ​​ങ്ങു​​മോ എ​​ന്ന​​താ​​ണ് അ​​റി​​യേ​​ണ്ട​​ത്.

Tags : Aditya Ashok New Zealand cricketer tattoo

Recent News

Up