ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തുന്ന ടൂര്‍ണമെന്റിലേക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കിന്റെ പിടിയിലാണെങ്കിലും സൂപ്പർ പേസർ ജോഫ്ര ആർച്ചറും ടീമിൽ ഇടംപിടിച്ചു.
അഡലെയ്ഡില്‍ നടന്ന മൂന്നാം ആഷസ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ ടീമിനൊപ്പം വിശ്രമത്തിലാണ് ആര്‍ച്ചര്‍. ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്ലര്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചർ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ സ്ക്വാഡ്.
ലോകകപ്പിന് മുന്നോടിയായി ജനുവരി 22 മുതൽ ശ്രീലങ്കയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പര ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ജനുവരി 22, 24, 27 തീയതികളില്‍ കൊളംബോയിലെ ആര്. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഏകദിന മത്സരങ്ങള്‍. 30, ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിലാണ് ടി20 മത്സരങ്ങള്‍.
ടി20 ലോകകപ്പിനുള്ള ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന് അഹമ്മദ്, ജേക്കബ് ബേഥല്‍, ജോസ് ബട്ട്ലര്‍, ബെന്‍ ഡെക്കറ്റ്, വില്‍ ജാക്സ്, ഫില്‍ സാള്‍ട്ട്, ടോം ബാന്റണ്, ബ്രൈഡന്‍ കാഴ്സ്, സാം കരണ്‍, ലിയാം ഡൗസണ്‍, ജാമി ഓവര്ട്ടണ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടംഗ്, ലൂക്ക് വുഡ്.
Tags : t20 world cup england squad harry brook