x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​​ഗ്ല​​ണ്ടി​​നു ജ​​യം


Published: November 17, 2025 11:52 PM IST | Updated: November 17, 2025 11:52 PM IST

ടി​​റാ​​ന (അ​​ല്‍​ബേ​​നി​​യ): 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ പെ​​ര്‍​ഫെ​​ക്ട് ഓ​​ക്കെ​​യു​​മാ​​യി ഇം​​ഗ്ല​​ണ്ട്. ഗ്രൂ​​പ്പ് കെ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ഇം​​ഗ്ല​​ണ്ട് 2-0ന് ​​അ​​ല്‍​ബേ​​നി​​യ​​യെ കീ​​ഴ​​ട​​ക്കി. ഹാ​​രി കെ​​യ്ന്‍ (74, 82) നേ​​ടി​​യ ഇ​​ര​​ട്ട​​ഗോ​​ളി​​ലാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ടി​​ന്‍റെ ജ​​യം.

യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ എ​​ട്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഗോ​​ള്‍ വ​​ഴ​​ങ്ങാ​​തെ​​യാ​​ണ് ഇം​​ഗ്ല​​ണ്ട് ജ​​യം നേ​​ടി​​യ​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. 22 ഗോ​​ള്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഇം​​ഗ്ല​​ണ്ട് ടീം ​​സ്വ​​ന്ത​​മാ​​ക്കി. നേ​​ര​​ത്തേ​​ത​​ന്നെ യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ ഇം​​ഗ്ല​​ണ്ട് ടീ​​മി​​ല്‍ ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ളു​​മാ​​യാ​​ണ് അ​​ല്‍​ബാ​​നി​​യ​​യ്‌​​ക്കെ​​തി​​രേ ഇ​​റ​​ങ്ങി​​യ​​ത്.

ഫ്രഞ്ച് ജയം

ഗ്രൂ​​പ്പ് ഡി ​​ചാ​​മ്പ്യ​​ന്മാ​​രാ​​യ ഫ്രാ​​ന്‍​സ്, അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ റി​​സ​​ര്‍​വ് ടീ​​മു​​മാ​​യി ക​​ള​​ത്തി​​ലെ​​ത്തി ജ​​യം സ്വ​​ന്ത​​മാ​​ക്കി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ അ​​സ​​ര്‍​ബൈ​​ജാ​​നെ 1-3ന് ​​ഫ്രാ​​ന്‍​സ് തോ​​ല്‍​പ്പി​​ച്ചു. ഗ്രൂ​​പ്പി​​ല്‍ യു​​ക്രെ​​യ്‌​​നെ​​തി​​രാ​​യ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ലെ ജ​​യ​​ത്തോ​​ടെ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ ഫ്രാ​​ന്‍​സ്, സ്റ്റാ​​ര്‍​ട്ടിം​​ഗ് ലൈ​​ന​​പ്പി​​ല്‍ പൂ​​ര്‍​ണ​​മാ​​റ്റം​​വ​​രു​​ത്തി​​യാ​​ണ് അ​​സ​​ര്‍​ബൈ​​ജാ​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ​​ത്. നാ​​ലാം മി​​നി​​റ്റി​​ല്‍ ഗോ​​ള്‍ വ​​ഴ​​ങ്ങി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഫ്രാ​​ന്‍​സി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ് ജ​​യം.

Tags : England win Fifa Wold cup

Recent News

Up