x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​പി​​എ​​ൽ: സി​​റ്റി​​ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം


Published: December 16, 2025 12:15 AM IST | Updated: December 16, 2025 12:15 AM IST

ല​​ണ്ട​​ൻ: മേ​​ധാ​​വി​​ത്വം വി​​ടാ​​തെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി. എ​​ർ​​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്ക് സി​​റ്റി ത​​ക​​ർ​​ത്തു.

മ​​ത്സ​​ര​​ത്തി​​ന്‍റെ 41-ാം മി​​നി​​റ്റി​​ലാ​​ണ് ഹാ​​ലണ്ടി​​ന്‍റെ കാ​​ലി​​ൽ​​നി​​ന്ന് ആ​​ദ്യ ഗോ​​ൾ പി​​റ​​ന്ന​​ത്. 89-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് ഹാ​​ല​​ണ്ട് ത​​ന്‍റെ ര​​ണ്ടാം ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി. 69-ാം മി​​നി​​റ്റി​​ൽ ഫി​​ൽ ഫോ​​ഡെ​​ൻ ആ​​ണ് സി​​റ്റി​​ക്കാ​​യി സ്കോ​​ർ ചെ​​യ്ത ര​​ണ്ടാ​​മ​​ൻ.

ജ​​യ​​ത്തോ​​ടെ 16 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 11 ജ​​യം, ഒ​​രു സ​​മ​​നി​​ല, നാ​​ല് തോ​​ൽ​​വി സ​​ഹി​​തം 34 പോ​​യി​​ന്‍റു​​മാ​​യി പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് കു​​തി​​പ്പ് തു​​ട​​രു​​ക​​യാ​​ണ് മാ​​ഞ്ച​​സ്റ്റ​​ർ. 36 പോ​​യി​​ന്‍റു​​ള്ള ആ​​ഴ്സ​​ണ​​ലാ​​ണ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​നെ 2-3ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ആ​​സ്റ്റ​​ണ്‍ വി​​ല്ല പ​​ട്ട​​ക​​യി​​ൽ മൂ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യേക്കാ​​ൾ ഒ​​രു പോ​​യി​​ന്‍റ് പി​​ന്നി​​ൽ 33 ആ​​ണ് ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യു​​ടെ സ​​ന്പാ​​ദ്യം.

നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റ് 3-0ന് ​​ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്സ്പറിനെ​​യും സുന്‍ഡർ​​ല​​ൻ​​ഡ് 1-0ന് ​​ന്യൂ​​കാ​​സ്റ്റി​​ൽ യു​​ണൈ​​റ്റ​​ഡി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ബ്രെ​​ന്‍റ്ഫോ​​ർ​​ഡ്- ലീ​​ഡ്സ് യു​​ണൈ​​റ്റ​​ഡ് മ​​ത്സ​​രം 1-1 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

Tags : EPL Manchester City win Crystal Palace Erling Haaland

Recent News

Up