കോട്ടയം: 32-ാമത് ഗിരിദീപം ട്രോഫി ബാസ്കറ്റ്ബോള്‍ ഫൈനല്‍ ഇന്നു നടക്കും. സീനിയര്‍ ആണ്‍കുട്ടികളുടെ സെമിയില്‍ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസ് 75-33ന് തൂത്തുക്കുടി ക്രസന്റ് മെട്രിക്കുലേഷനെ തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു.
ആതിഥേയരായ ഗിരിദീപം ബെഥനിയാണ് ഫൈനലില്‍ സെന്റ് ജോസഫ്സിന്റെ എതിരാളി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സിനെ 25-52നു കീഴടക്കിയാണ് ഗിരിദീപത്തിന്റെ ഫൈനല്‍ പ്രവേശം.
സീനിയര്‍ പെണ്‍കുട്ടികളുടെ ഫൈനലില്‍ കോഴിക്കോട് പ്രോവിഡന്‍സ് കൊരട്ടി ലിറ്റില്‍ ഫ്ളവറുമായി ഏറ്റുമുട്ടും. കൊരട്ടി 50-48ന് ചെന്നൈ വിദ്യോധയയെയും പ്രോവിഡന്‍സ് 56-29ന് കോട്ടയം മൗണ്ട് കാര്‍മലിനെയും സെമിയില്‍ കീഴടക്കി.
Tags : Girideepam Girideepam trophy basketball