x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​​പ്പി​​സം; മാ​​നേ​​ജ​​ര്‍ എ​​ന്ന നി​​ല​​യി​​ല്‍ 1000 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി ഗ്വാ​​ര്‍​ഡി​​യോ​​ള


Published: November 10, 2025 03:18 AM IST | Updated: November 10, 2025 03:18 AM IST

മാ​​ഞ്ച​​സ്റ്റ​​ര്‍: ഫു​​ട്‌​​ബോ​​ള്‍ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ഗ്ലാ​​മ​​ര്‍ പ​​രി​​ശീ​​ല​​ക​​നാ​​ണ് പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള. സ്വ​​ത​​സി​​ദ്ധ​​മാ​​യ പ​​രി​​ശീ​​ല​​ന ത​​ന്ത്ര​​ങ്ങ​​ളാ​​ല്‍ ആ​​രാ​​ധ​​ക​​രു​​ടെ​​യും ക​​ളി​​ക്കാ​​രു​​ടെ​​യും ഹൃ​​ദ​​യ​​ങ്ങ​​ള്‍ കീ​​ഴ​​ട​​ക്കി​​യ മാ​​നേ​​ജ​​ര്‍. പെ​​പ്പി​​ന്‍റെ ത​​ന്ത്ര​​ങ്ങ​​ളി​​ല്‍ ല​​യ​​ണ​​ല്‍ മെ​​സി, കെ​​വി​​ന്‍ ഡി ​​ബ്രൂ​​യി​​ന്‍ അ​​ട​​ക്ക​​മു​​ള്ള താ​​ര​​ങ്ങ​​ള്‍ ക​​പ്പു​​ക​​ളു​​യ​​ര്‍​ത്തി. മാ​​നേ​​ജീ​​രി​​യ​​ല്‍ ക​​രി​​യ​​റി​​ല്‍ 1000 മ​​ത്സ​​ര​​ങ്ങ​​ള്‍ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള പൂ​​ര്‍​ത്തി​​യാ​​ക്കി.

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​ത്രി 10ന് ​​കി​​ക്കോ​​ഫ് ന​​ട​​ന്ന മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി x ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി മ​​ത്സ​​ര​​മാ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​ക ക​​രി​​യ​​റി​​ല്‍ പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ 1000-ാമ​​ത് മ​​ത്സ​​രം. സി​​റ്റി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ എ​​ത്തി​​ഹാ​​ദ് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു സി​​റ്റി x ലി​​വ​​ര്‍​പൂ​​ള്‍ പോ​​രാ​​ട്ടം അ​​ര​​ങ്ങേ​​റി​​യ​​ത്. മാ​​നേ​​ജ​​ര്‍ ക​​രി​​യ​​റി​​ല്‍ 40 ട്രോ​​ഫി​​ക​​ളും പെ​​പ് ഇ​​തു​​വ​​രെ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. പ​​രി​​ശീ​​ല​​ക​​ന്‍ എ​​ന്ന നി​​ല​​യി​​ലെ ആ​​ദ്യ 999 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 715 ജ​​യം പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യ്ക്കു സ്വ​​ന്തം. 71.57 ആ​​ണ് മാ​​നേ​​ജി​​രി​​യ​​ല്‍ ക​​രി​​യ​​റി​​ല്‍ ഈ ​​സ്പാ​​നി​​ഷു​​കാ​​ര​​ന്‍റെ വി​​ജ​​യ​​ശ​​ത​​മാ​​നം. 1000 മ​​ത്സ​​രം തി​​ക​​ച്ച​​തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ജ​​യ​​മു​​ള്ള പ​​രി​​ശീ​​ല​​ക​​നു​​മാ​​ണ് പെ​​പ്.


ബാ​​ഴ്‌​​സ ബി​​യി​​ല്‍ തു​​ട​​ങ്ങി


2007ല്‍ ​​സ്പാ​​നി​​ഷ് ക്ല​​ബ് എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ബി ​​ടീ​​മി​​ന്‍റെ ചു​​മ​​ത​​ല​​യേ​​റ്റെ​​ടു​​ത്താ​​ണ് പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള പ​​രി​​ശീ​​ല​​ന ക​​രി​​യ​​ര്‍ ആ​​രം​​ഭി​​ച്ച​​ത്. തു​​ട​​ര്‍​ന്ന് ബാ​​ഴ്‌​​സ​​ലോ​​ണ സീ​​നി​​യ​​ര്‍ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി. ജ​​ര്‍​മ​​ന്‍ ക്ല​​ബ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നു​​ശേ​​ഷം മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യി​​ല്‍ എ​​ത്തി​​നി​​ല്‍​ക്കു​​ന്നു.


ലീ​​ഗ് മാ​​നേ​​ജേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ (എ​​ന്‍​എം​​എ) ഹാ​​ള്‍ ഓ​​ഫ് ഫെ​​യി​​മി​​ല്‍ സ​​ര്‍ അ​​ല​​ക്‌​​സ് ഫെ​​ര്‍​ഗൂ​​സ​​ണ്‍, ആ​​ഴ്‌​​സെ​​ന്‍ വെം​​ഗ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍​ക്കൊ​​പ്പ​​വും ഗ്വാ​​ര്‍​ഡി​​യോ​​ള​​യെ​​ത്തി. 54കാ​​ര​​നാ​​യ ഗ്വാ​​ര്‍​ഡി​​യോ​​ള സ്പാ​​നി​​ഷ് ദേ​​ശീ​​യ ടീ​​മി​​ന്‍റെ​​യും ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ​​യും മു​​ന്‍ മി​​ഡ്ഫീ​​ല്‍​ഡ​​റു​​മാ​​യി​​രു​​ന്നു. ലി​​വ​​ര്‍​പൂ​​ളി​​നെ​​തി​​രാ​​യ​​ത് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ പെ​​പ്പി​​ന്‍റെ 550-ാം മ​​ത്സ​​ര​​മാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മാ​​നേ​​ജ​​രാ​​യ​​തി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള. 592 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സി​​റ്റി​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യ ലെ​​സ് മ​​ക്‌​​ഡോ​​വ​​ല്‍ മാ​​ത്ര​​മേ പെ​​പ്പി​​നു മു​​ന്നി​​ലു​​ള്ളൂ. 2016 ജൂ​​ലൈ​​യി​​ലാ​​ണ് പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ ചു​​മ​​ത​​ല​​യേ​​റ്റെ​​ടു​​ത്ത​​ത്. സി​​റ്റി​​യു​​ടെ മാ​​നേ​​ജ​​ര്‍ സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ കാ​​ലാ​​വ​​ധി പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​തി​​ന്‍റെ റി​​ക്കാ​​ര്‍​ഡും ലെ​​സ് മ​​ക്‌​​ഡോ​​വ​​ലി​​നാ​​ണ്, 13 വ​​ര്‍​ഷം.


പെ​​പ്പി​​ന്‍റെ ക​​പ്പു​​ക​​ള്‍ 40
ബാ​​ഴ്‌​​സ​​ലോ​​ണ ബി (01), ബാ​​ഴ്‌​​സ​​ലോ​​ണ (14)
ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് (07)
മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (18)

Tags : Guardiola manager

Recent News

Up