ലണ്ടന്‍: ഇക്വഡോറിയന്‍ കൗമാര ഇരട്ടകളായ എഡ്വിന് ക്വിന്റെറോയും ഹോള്‍ഗര്‍ ക്വിന്റെറോയും ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയുമായി കരാറിൽ. ഇരുവരുമായി കാരാർ ഒപ്പിട്ടെങ്കിലും 2027 ഓഗസ്റ്റില്‍ 18 വയസ് പൂര്‍ത്തിയാകുന്നതോടെ മാത്രമേ ഇത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുകയുള്ളൂ.
ക്വിന്റെറോ ഇരട്ടകളുമായി ഒപ്പുവച്ച വിവരം ആഴ്സണല്‍ എഫ്സിയാണ് അറിയിച്ചത്.
16 കാരായ ക്വിന്റെറോ സഹോദരന്മാര് കരാര്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായി ഈ ആഴ്ച ലണ്ടില്‍ എത്തിയിരുന്നു.
അതേസമയം, കരാര്‍ തുകയെക്കുറിച്ചുള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നെക്സ്റ്റ് ജനറേഷന് താരങ്ങളെ കണ്ടെത്തുക എന്ന ഗണ്ണേഴ്സിന്റെ നീക്കത്തിന്റെ ഭാഗമായാണ് ക്വിന്റെറോ ഇരട്ടകള്‍ ലണ്ടനില്‍ എത്തിയത്.
Tags : Edwin Quintero Holger Quintero Ecuador Arsenal FC