x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​​ര​​ത്ത​​ണ്‍ ഷൂ​​ട്ടൗ​​ട്ടി​​ല്‍ ഗ​​ണ്ണേ​​ഴ്‌​​സ്


Published: December 25, 2025 02:48 AM IST | Updated: December 25, 2025 02:48 AM IST

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് കാ​​ര​​ബാ​​വൊ ക​​പ്പ് (ലീ​​ഗ് ക​​പ്പ്) ഫു​​ട്‌​​ബോ​​ളി​​ല്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍ മാ​​ര​​ത്ത​​ണ്‍ പെ​​നാ​​ല്‍​റ്റി ഷൗ​​ട്ടൗ​​ട്ടി​​നൊ​​ടു​​വി​​ല്‍ ക്രി​​സ്റ്റ​​ല്‍ പാ​​ല​​സി​​ന് എ​​തി​​രേ ആ​​ഴ്‌​​സ​​ണ​​ലി​​നു 8-7ന്‍റെ ​​ജ​​യം. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഇ​​രു​​ടീ​​മും 1-1 സ​​മ​​നി​​ല​​യി​​ല്‍ മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

തു​​ട​​ര്‍​ന്ന് അ​​ര​​ങ്ങേ​​റി​​യ ഷൗ​​ട്ടൗ​​ട്ടി​​ലെ ആ​​ദ്യ അ​​ഞ്ച് പെ​​നാ​​ല്‍​റ്റി​​യി​​ലും (5-5) സ​​മ​​നി​​ല​​പൂ​​ട്ട് പൊ​​ളി​​ക്കാ​​നാ​​യി​​ല്ല. ഷൂ​​ട്ടൗ​​ട്ട് സ​​ഡ​​ന്‍-​​ഡെ​​ത്തി​​ലേ​​ക്കു ക​​ട​​ന്ന​​പ്പോ​​ള്‍ എ​​ട്ടാം കി​​ക്കി​​ല്‍ ഫ​​ല​​മെ​​ത്തി.

ക്രി​​സ്റ്റ​​ല്‍ പാ​​ല​​സി​​ന്‍റെ എ​​ട്ടാം കി​​ക്കെ​​ടു​​ത്ത മാ​​ക്‌​​സ​​ന്‍​സ് ലാ​​ക്രോ​​യി​​ക്‌​​സി​​ന്‍റെ ഷോ​​ട്ട് ആ​​ഴ്‌​​സ​​ണ​​ല്‍ ഗോ​​ള്‍ കീ​​പ്പ​​ര്‍ കേ​​പ അ​​രി​​സ​​ബ​​ലാ​​ഗ ത​​ട​​ഞ്ഞു; സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റി​​യ ഗ​​ണ്ണേ​​ഴ്‌​​സി​​ന്‍റെ വി​​ജ​​യാ​​ഹ്ലാ​​ദം.
80-ാം മി​​നി​​റ്റി​​ല്‍ സെ​​ല്‍​ഫ് ഗോ​​ളി​​ലൂ​​ടെ ആ​​ഴ്‌​​സ​​ണ​​ല്‍ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+5) ക്രി​​സ്റ്റ​​ല്‍ പാ​​ല​​സ് 1-1ന് ​​ഒ​​പ്പ​​മെ​​ത്തി.

Tags : Gunners marathon shootout

Recent News

Up