ഹൈദരാബാദ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയില്‍ തിരിച്ചുവരവിന് ഇന്ധനം പകര്‍ന്ന് ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മിന്നും പ്രകടനം.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ പഞ്ചാബിന് എതിരേ ബറോഡയ്ക്കായി ഇറങ്ങിയ ഹാര്‍ദിക് പാണ്ഡ്യ 42 പന്തില്‍ 77 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും 52 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.
പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സ് ലക്ഷ്യം മറികടക്കാന്‍ ബറോഡയെ സഹായിച്ച ഹാര്‍ദിക്കാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. മത്സരത്തില്‍ അഞ്ച് പന്ത് ബാക്കിവച്ച് ബറോഡ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി.
സ്കോര്‍: പഞ്ചാബ് 20 ഓവറില്‍ 222/8. ബറോഡ 19.1 ഓവറില്‍ 224/3. പഞ്ചാബിനായി അഭിഷേക് ശര്‍മ (19 പന്തില്‍ 50), അന്മോല്പ്രീത് സിംഗ് (32 പന്തില്‍ 69) എന്നിവര്‍ തിളങ്ങി.
Tags : Hardik Indian pace all rounder Hardik Pandya