x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യ്ക്ക് 30 റ​ണ്‍​സ് ലീ​ഡ്; സൈ​മ​ണ്‍ ഹാ​ർ​മ​റി​ന് നാ​ല് വി​ക്ക​റ്റ്


Published: November 15, 2025 02:29 PM IST | Updated: November 15, 2025 05:04 PM IST

കോ​ൽ​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 30 റ​ണ്‍​സ് ലീ​ഡ്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 62.2 ഓ​വ​റി​ൽ 189 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി.

119 പ​ന്തി​ൽ 39 റ​ണ്‍​സ് നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ 29 റ​ണ്‍​സും നേ​ടി. ഋ​ഷ​ഭ് പ​ന്തും ര​വീ​ന്ദ്ര ജ​ഡേ​ജ​യും 27 റ​ണ്‍​സ് വീ​ത​വും നേ​ടി.

യ​ശ്വ​സി ജ​സ് വാ​ൾ (12), ധ്രു​വ് ജു​റ​ൽ (14), അ​ക്സ​ർ പ​ട്ടേ​ൽ (14) എ​ന്നി​വ​ർ​ക്കാ​ർ​ക്കും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി​ല്ല. ശു​ഭ്മാ​ൻ ഗി​ൽ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തും ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി.

സൈ​മ​ണ്‍ ഹാ​ർ​മ​റി​ന്‍റെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ഹാ​ർ​മ​ർ 15.2 ഓ​വ​റി​ൽ 30 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ൾ നേ​ടി. മാ​ർ​കോ ജാ​ൻ​സെ​ൻ മൂ​ന്ന് വി​ക്ക​റ്റും വീ​ഴ്ത്തി.

ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 159 റൺസാണ് നേടിയത്. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

 

 

Tags : India vs South Africa Cricket

Recent News

Up