x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര; ഇ​ന്ത്യ​ൻ ടീ​മി​നെ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും


Published: December 2, 2025 08:18 PM IST | Updated: December 2, 2025 08:19 PM IST

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. പ​രി​ക്കേ​റ്റ ശു​ഭ്മാ​ന്‍ ഗി​ൽ പ​ര​മ്പ​ര​യി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ത്യ - ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന് വേ​ദി​യാ​കു​ന്ന റാ​യ്പൂ​രി​ല്‍ വെ​ച്ചാ​യി​രി​ക്കും സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി യോ​ഗം ചേ​രു​ക.

ഏ​ഷ്യാ ക​പ്പി​നി​ടെ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ഹാ​ര്‍​ദ്ദി​ക് പാ​ണ്ഡ്യ ടി20 ​ടീ​മി​ല്‍ തി​രി​ച്ചെ​ത്തും. മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ ക​ളി​ച്ച് ഹാ​ര്‍​ദ്ദി​ക് ഫി​റ്റ്നെ​സ് തെ​ളി​യി​ച്ചി​രു​ന്നു. പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ നാ​ലോ​വ​ര്‍ പ​ന്തെ​റി​ഞ്ഞ ഹാ​ർ​ദ്ദി​ക് 52 റ​ണ്‍​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ബാ​റ്റിം​ഗി​നി​റ​ങ്ങി 77 റ​ണ്‍​സ​ടി​ച്ച് തി​ള​ങ്ങി.

മ​ധ്യ​നി​ര​യി​ലേ​ക്ക് റി​യാ​ന്‍ പ​രാ​ഗി​നെ​യും പ​രി​ഗ​ണി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. 2024ല്‍ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യാ​ണ് പ​രാ​ഗ് അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്.

 

Tags : India south africa t20 series surya kumar yadav

Recent News

Up