x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ർ​മ​ൻ​പ്രീ​തി​ന് അ​ർ​ധ​സെ​ഞ്ചു​റി; ശ്രീ​ല​ങ്ക​യ്ക്ക് 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം


Published: December 30, 2025 09:03 PM IST | Updated: December 30, 2025 10:42 PM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ അ​ഞ്ചാം ടി20​യി​ൽ ശ്രീ​ല​ങ്ക​യ്ക്ക് 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 175 റ​ൺ​സെ​ടു​ത്തു.

41-3 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി​യ​ത് അ​ർ​ധ സെ​ഞ്ച​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ (68) പ്ര​ക​ട​ന​മാ​ണ്. 43 പ​ന്തി​ൽ നി​ന്ന് ഒ​മ്പ​തു ഫോ​റു​ക​ളും ഒ​രു സി​ക്‌​സ​റും ഉ​ൾ​പ്പ​ടെ​യാ​ണ് താ​രം 68 റ​ൺ​സ് നേ​ടി​യ​ത്.

18-ാം ഓ​വ​റി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ പു​റ​ത്താ​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ അ​രു​ന്ധ​തി റെ​ഡ്ഡി ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടു​കൂ​ടി​യാ​യ​തോ​ടെ സ്കോ​ർ 175ലെ​ത്തി. അ​രു​ന്ധ​തി 11 പ​ന്തി​ൽ നി​ന്ന് 27 റ​ൺ​സെ​ടു​ത്തു.

പ​ര​മ്പ​ര​യി​ലെ നാ​ലു​മ​ത്സ​ര​ങ്ങ​ളും ഇ​ന്ത്യ​ ജ​യി​ച്ചി​രു​ന്നു. അ​വ​സാ​ന​മ​ത്സ​ര​വും ജ​യി​ച്ച് പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Tags : t20 india srilanka harmanpreet kaur

Recent News

Up