ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യയെ തകർത്ത് ഇന്ത്യക്ക് കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഗ്യാന്‍ കുണ്ടുവിന്റെ (209) ഇരട്ട സെഞ്ചുറി മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിൽ മലേഷ്യ 32.1 ഓവറില്‍ 93 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ ഇന്ത്യ 315 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. സ്കോര്‍: ഇന്ത്യ: 408/7, മലേഷ്യ 93 (32.1). ഒമ്പതാമനായി ക്രീസിലെത്തിയ 35 റണ്‍സെടുത്ത ഹംസ പാംഗിയാണ് മലേഷ്യയുടെ ടോപ് സ്കോറര്‍.
ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ അഞ്ചും ഉദ്ധവ് മോഹന്‍ രണ്ടു വിക്കറ്റും വീഴ്ത്തി. അഭിഗ്യാന്‍ കുണ്ടുവിനു പുറമെ വേദാന്ത് ത്രിവേദി (90), വൈഭവ് സൂര്യവന്‍ഷി (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് അക്രം മലേഷ്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി.
Tags : India Malaysia U19 Asia Cup Cricket