x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ ടീം ​​ഇ​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത്


Published: December 24, 2025 12:56 AM IST | Updated: December 24, 2025 12:56 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: 2025 ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ​​ന്‍ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീം ​​നാ​​ളെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തും. ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര​​യി​​ലെ അ​​വ​​സാ​​ന മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കാ​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ടീം ​​ത​​ല​​സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​ത്. ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു വി​​ശാ​​ഖ​​പ​​ട്ട​​ണ​​മാ​​ണ് വേ​​ദി​​യാ​​യ​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ര്യ​​വ​​ട്ട​​ത്ത് 26, 28, 30 തീ​​യ​​തി​​ക​​ളി​​ലാ​​യി അ​​വ​​സാ​​ന മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റും. കാ​​ര്യ​​വ​​ട്ടം സ്‌​​പോ​​ര്‍​ട്‌​​സ് ഹ​​ബ് ഗ്രീ​​ന്‍​ഫീ​​ല്‍​ഡ് ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ വ​​ച്ചാ​​കും മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ക്കു​​ക.

അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളു​​ള്ള പ​​ര​​മ്പ​​ര​​യി​​ലെ നി​​ര്‍​ണാ​​യ​​ക​​മാ​​യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കാ​​ണ് കേ​​ര​​ളം സാ​​ക്ഷ്യം വ​​ഹി​​ക്കു​​ന്ന​​ത്. ഇ​​ന്നു വൈ​​കു​​ന്നേ​​രം 5.40ന് ​​പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ല്‍ എ​​ത്തു​​ന്ന ടീം ​​ഹ​​യാ​​ത്ത് റീ​​ജ​​ന്‍​സി​​യി​​ലാ​​ണ് ത​​ങ്ങു​​ക. ക്രി​​സ്മ​​സ് ദി​​ന​​ത്തി​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ല്‍ അ​​ഞ്ച് വ​​രെ ശ്രീ​​ല​​ങ്ക​​ന്‍ ടീ​​മും വൈ​​കു​​ന്നേ​​രം ആ​​റ് മു​​ത​​ല്‍ രാ​​ത്രി എ​​ട്ട് വ​​രെ ഇ​​ന്ത്യ​​ന്‍ ടീ​​മും കാ​​ര്യ​​വ​​ട്ട​​ത്തു പ​​രി​​ശീ​​ല​​നം ന​​ട​​ത്തും.

ടി​​ക്ക​​റ്റ് നി​​ര​​ക്കി​​ല്‍ കുറവ്

വ​​നി​​താ ക്രി​​ക്ക​​റ്റി​​നു കൂ​​ടു​​ത​​ല്‍ പ്രോ​​ത്സാ​​ഹ​​ന​​വും ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​വും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലും പ്ര​​ത്യേ​​ക പാ​​ക്കേ​​ജി​​ലു​​മാ​​ണ് കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ (കെ​​സി​​എ) മ​​ത്സ​​ര​​ത്തി​​നു​​ള്ള ടി​​ക്ക​​റ്റു​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

സ്ത്രീ​​ക​​ള്‍​ക്കും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും 125 രൂ​​പ​​യാ​​ണ് ടി​​ക്ക​​റ്റ് നി​​ര​​ക്ക്. ജ​​ന​​റ​​ല്‍ ടി​​ക്ക​​റ്റി​​ന് 250 രൂ​​പ​​യും ഹോ​​സ്പി​​റ്റാ​​ലി​​റ്റി സീ​​റ്റു​​ക​​ള്‍​ക്ക് 3000 രൂ​​പ​​യാ​​ണ്. ടി​​ക്ക​​റ്റ് ബു​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു. ബു​​ക്കിം​​ഗി​​നെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍​ക്ക് കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ വെ​​ബ്സൈ​​റ്റും സോ​​ഷ്യ​​ല്‍ മീ​​ഡി​​യ പേ​​ജും സ​​ന്ദ​​ര്‍​ശി​​ക്കു​​ക.

Tags : Indian women's cricket team Women's ODI World Cup Thiruvananthapuram India vs Srilanka

Recent News

Up