x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോം ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​53 വ​​ര്‍​ഷ​​ത്തെ ഏ​​റ്റ​​വും മോ​​ശം അ​​വ​​സ്ഥ​​യി​​ല്‍


Published: November 19, 2025 01:33 AM IST | Updated: November 19, 2025 01:33 AM IST

ര​​ണ്ടു​​ദി​​ന​​ത്തി​​ന​​പ്പു​​റം ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ഗോ​​ഹ​​ട്ടി​​യി​​ല്‍ അ​​ര​​ങ്ങേ​​റും. ഹോം ​​ടെ​​സ്റ്റു​​ക​​ളി​​ല്‍ ക​​ഴി​​ഞ്ഞ 53 വ​​ര്‍​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ദ​​യ​​നീ​​യ അ​​വ​​സ്ഥ​​യി​​ലൂ​​ടെ​​യാ​​ണ് ടീം ​​ഇ​​ന്ത്യ ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്; അ​​വ​​സാ​​നം ക​​ളി​​ച്ച ആ​​റ് ടെ​​സ്റ്റി​​ല്‍ നാ​​ലി​​ലും തോ​​ല്‍​വി.

ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ മൂ​​ന്നും ഇ​​പ്പോ​​ള്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ ഒ​​ന്നും. ഇ​​തി​​നി​​ടെ ബ​​ല​​ഹീ​​ന​​രാ​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നെ 2-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​തു​​മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ മേ​​ന്മ. ഇ​​ന്ത്യ പി​​ച്ചി​​ല്‍ ഒ​​രു​​ക്കു​​ന്ന സ്പി​​ന്‍ കെ​​ണി ഫ​​ല​​പ്ര​​ദ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന ബൗ​​ള​​ര്‍​മാ​​രു​​മാ​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍ എ​​ത്തു​​ന്ന​​ത്. എ​​തി​​രാ​​ളി​​ക​​ളു​​ടെ സ്പി​​ന്നി​​ന് ഇ​​ന്ത്യ​​ന്‍ ബാ​​റ്റ​​ര്‍​മാ​​ര്‍​ക്ക് മ​​റു​​പ​​ടി​​യി​​ല്ലാ​​താ​​യി​​രി​​ക്കു​​ന്ന​​താ​​ണ് നി​​ല​​വി​​ലെ തോ​​ല്‍​വി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​നം.

2017-2024 കാ​​ല​​ഘ​​ട്ടം

ഇ​​തി​​നു മു​​മ്പ് ഇ​​ന്ത്യ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍ നാ​​ലു ടെ​​സ്റ്റി​​ല്‍ പൊ​​ട്ടി​​യ​​ത് 2017 ഫെ​​ബ്രു​​വ​​രി​​ക്കും 2024 ജ​​നു​​വ​​രി​​ക്കും ഇ​​ട​​യി​​ലാ​​യി​​രു​​ന്നു. അ​​താ​​യ​​ത് 2017 മു​​ത​​ല്‍ 2024വ​​രെ​​യു​​ള്ള ഏ​​ഴ് വ​​ര്‍​ഷ​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ നാ​​ല് ഹോം ​​ടെ​​സ്റ്റ് തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​ത്. എ​​ന്നാ​​ല്‍, ക​​ഴി​​ഞ്ഞ 13 മാ​​സ​​ത്തി​​നി​​ടെ നാ​​ല് തോ​​ല്‍​വി​​യു​​മാ​​യി ഗൗ​​തം ഗം​​ഭീ​​ര്‍ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ടീം ​​ഇ​​ന്ത്യ ത​​ല​​താ​​ഴ്ത്തി നി​​ല്‍​ക്കു​​ന്നു. നി​​ല​​വി​​ലൈ ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി​​യാ​​ണെ​​ങ്കി​​ല്‍ 29.28. ബൗ​​ളിം​​ഗ് ശ​​രാ​​ശ​​രി 24.04ഉം.

2017 ​​ഫെ​​ബ്രു​​വ​​രി 23നും 2024 ​​സെ​​പ്റ്റം​​ബ​​റി​​നും ഇ​​ട​​യി​​ല്‍ ഇ​​ന്ത്യ സ്വ​​ന്തം ത​​ട്ട​​ക​​ത്ത് ക​​ളി​​ച്ച​​ത് 34 ടെ​​സ്റ്റ്. അ​​തി​​ല്‍ 25 എ​​ണ്ണ​​ത്തി​​ലും ജ​​യി​​ച്ചു. പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് വെ​​റും നാ​​ല് എ​​ണ്ണ​​ത്തി​​ല്‍ മാ​​ത്രം. 2024 ഒ​​ക്ടോ​​ബ​​ര്‍ മു​​ത​​ല്‍ ആ​​റ് ടെ​​സ്റ്റ് ക​​ളി​​ച്ച​​തി​​ല്‍ നാ​​ലി​​ലും പ​​രാ​​ജ​​യം, ര​​ണ്ട് ജ​​യം. ഒ​​രു മ​​ത്സ​​രം​​പോ​​ലും ഫ​​ല​​മി​​ല്ലാ​​തി​​രു​​ന്നി​​ല്ല എ​​ന്നു​​മാ​​ത്രം.

മി​​ക​​ച്ച ടീ​​മാ​​യി​​രു​​ന്നു

2017-2024 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഹോം ​​ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 25 ജ​​യ​​വും നാ​​ല് തോ​​ല്‍​വി​​യും അ​​ഞ്ച് സ​​മ​​നി​​ല​​യു​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ റി​​സ​​ള്‍​ട്ട്. ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക് 6.250. അ​​ക്കാ​​ല​​ത്ത് ഹോം ​​ടെ​​സ്റ്റ് പ്ര​​ക​​ട​​ന​​ത്തി​​ല്‍ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച റി​​സ​​ള്‍​ട്ടും ടീം ​​ഇ​​ന്ത്യ​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത്. അ​​താ​​യ​​ത് ഇ​​ന്ത്യ​​ന്‍ മ​​ണ്ണി​​ല്‍ ടീം ​​ഇ​​ന്ത്യ​​യെ കീ​​ഴ​​ട​​ക്കു​​ക എ​​തി​​രാ​​ളി​​ക​​ള്‍​ക്ക് വി​​ഷ​​മ​​മേ​​റി​​യ സം​​ഭ​​വ​​മാ​​യി​​രു​​ന്നു.

2017-2024 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ 35 ഹോം ​​ടെ​​സ്റ്റ് ക​​ളി​​ച്ചു. ത​​ട്ട​​ക​​ത്തി​​ലെ ടെ​​സ്റ്റി​​ല്‍ ഓ​​സീ​​സ് പൊ​​ട്ടി​​യ​​ത് അ​​ഞ്ച് എ​​ണ്ണ​​ത്തി​​ല്‍. ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക് 5.000. ഇ​​ന്ത്യ​​ക്കു (6.250) പി​​ന്നി​​ല്‍ ര​​ണ്ടാ​​മ​​ത്.

53 വ​​ര്‍​ഷ​​ത്തി​​നു മു​​മ്പ്

ത​​ട്ട​​ക​​ത്തി​​ലെ ആ​​റ് ടെ​​സ്റ്റി​​നി​​ടെ നാ​​ല് എ​​ണ്ണ​​ത്തി​​ല്‍ ഇ​​തി​​നു മു​​മ്പ് ടീം ​​ഇ​​ന്ത്യ പൊ​​ട്ടി​​യ​​ത് 1969-72 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍. അ​​ന്ന് ഓ​​സ്‌​​ട്രേ​​ലി​​യ, ഇം​​ഗ്ല​​ണ്ട് ടീ​​മു​​ക​​ളോ​​ടാ​​യി​​രു​​ന്നു ആ​​റ് മ​​ത്സ​​ര​​ത്തി​​നി​​ടെ നാ​​ല് തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​ത്. അ​​ന്ന് ഇ​​ന്ത്യ ക്രി​​ക്ക​​റ്റി​​ലെ വ​​ന്‍​ശ​​ക്തി​​യാ​​യി​​ട്ടി​​ല്ലെ​​ന്ന​​തും ച​​രി​​ത്രം. അ​​തി​​നു മു​​മ്പു ന​​ട​​ന്ന 25 ഹോം ​​ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക് 5-4 ആ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ടോ​​സ് ഭാ​​ഗ്യം

നി​​ല​​വി​​ല്‍ ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട അ​​വ​​സാ​​ന നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മൂ​​ന്ന് എ​​ണ്ണ​​ത്തി​​ലും ടോ​​സ് ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട ഇ​​ന്ത്യ, അ​​വ​​സാ​​ന ദി​​ന​​ങ്ങ​​ളി​​ല്‍ ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സ് ക​​ളി​​ക്കേ​​ണ്ടി​​വ​​ന്നു. ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ ബം​​ഗ​​ളൂ​​രു​​വി​​ലെ തോ​​ല്‍​വി മ​​റ്റൊ​​രു പ്ര​​ശ്‌​​ന​​മാ​​യി​​രു​​ന്നു. ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ​​ക്ക് പി​​ച്ചി​​ന്‍റെ സ്വ​​ഭാ​​വം മ​​ന​​സി​​ലാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത് ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 46നു ​​പു​​റ​​ത്താ​​യി.

എ​​ന്നാ​​ല്‍, ടോ​​സ് ഭാ​​ഗ്യം പ്ര​​ശ്‌​​ന​​മാ​​ണോ..? അ​​ല്ലെ​​ന്നു​​ത്ത​​രം. കാ​​ര​​ണം, 2017-2024 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ 16 ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​ക്കു ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബൗ​​ള്‍ ചെ​​യ്യേ​​ണ്ടി​​വ​​ന്നു. എ​​ന്നി​​ട്ടും 11 ജ​​യം ഇ​​ന്ത്യ നേ​​ടി, മൂ​​ന്ന് എ​​ണ്ണ​​ത്തി​​ല്‍ മാ​​ത്ര​​മാ​​യി​​രു​​ന്നു തോ​​റ്റ​​ത്. ഓ​​സ്‌​​ട്രേ​​ലി​​യ-​​ഇം​​ഗ്ല​​ണ്ട് ടീ​​മു​​ക​​ള്‍​ക്കെ​​തി​​രാ​​യ 12 ടെ​​സ്റ്റി​​ല്‍ 7-3 ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക്.

ഗം​​ഭീ​​റി​​നെ പു​​റ​​ത്താ​​ക്കാ​​ന്‍ ആ​​രു​​ണ്ട്..?

പേ​​രി​​ല്‍ ‘ഗം​​ഭീ​​ര​​’മു​​ണ്ടെ​​ങ്കി​​ലും ടെ​​സ്റ്റ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ ട്രാ​​ക്ക് റി​​ക്കാ​​ര്‍​ഡ് ദ​​യ​​നീ​​യം. ഗം​​ഭീ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ ടീം ​​ഇ​​ന്ത്യ ജ​​യി​​ച്ച ടെ​​സ്റ്റു​​ക​​ളു​​ടെ എ​​ണ്ണം വെ​​റും ഏ​​ഴ്. തോ​​റ്റ​​താ​​ക​​ട്ടെ ഒ​​മ്പ​​ത് എ​​ണ്ണ​​ത്തി​​ല്‍. സ​​മീ​​പ​​കാ​​ല ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​ത്ര​​യും മോ​​ശം ട്രാ​​ക്ക് റി​​ക്കാ​​ര്‍​ഡു​​ള്ള മ​​റ്റൊ​​രു കോ​​ച്ച് ഇ​​ന്ത്യ​​ക്കു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ഗം​​ഭീ​​റി​​നെ പു​​റ​​ത്താ​​ക്കാ​​ന്‍ കെ​​ല്‍​പ്പു​​ള്ള​​വ​​ര്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലോ ബി​​സി​​സി​​ഐ​​യി​​ലോ ഉ​​ണ്ടോ എ​​ന്ന​​താ​​ണ് സു​​പ്ര​​ധാ​​ന ചോ​​ദ്യം.

പു​​റ​​ത്താ​​ക്കാ​​ന്‍ കെ​​ല്‍​പ്പു​​ണ്ടോ

രാ​​ഷ്‌ട്രീ​​യ പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ ഇ​​ന്ത്യ​​ന്‍ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​നം തെ​​റി​​ക്കി​​ല്ലെ​​ന്നാ​​ണ് പൊ​​തു​​വാ​​യ നി​​രീ​​ക്ഷ​​ണം. ബി​​ജെ​​പി എം​​പി​​യാ​​യി​​രു​​ന്ന ഗം​​ഭീ​​ര്‍, കോ​​ച്ച് എ​​ന്ന നിലയിൽ ഇ​​തു​​വ​​രെ മികവ് കാ​​ണി​​ച്ചി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം, ടീം ​​സെ​​ല​​ക‌്ഷ​​ന്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ല്‍ സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​തം ന​​ട​​ത്തു​​ന്നു​​ണ്ട്. ഹ​​ര്‍​ഷി​​ത് റാ​​ണ​​യെ തു​​ട​​ര്‍​ച്ച​​യാ​​യി ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ന്ന​​ത് ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാണെന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.

ഗം​​ഭീ​​റി​​നെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് കോ​​ച്ചിം​​ഗ് സ്ഥാ​​ന​​ത്തു​​നി​​ന്നു നീ​​ക്കി, പ​​ക​​രം വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണി​​നെ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്ന ആ​​വ​​ശ്യം പ​​ല​​കോ​​ണു​​ക​​ളി​​ലുംനി​​ന്നു​​യ​​രു​​ന്നു​​ണ്ട്. രാ​​ഹു​​ല്‍ ദ്രാ​​വി​​ഡി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ ഇ​​ന്ത്യ​​യെ വി​​വി​​ധ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ല്‍ പ​​രി​​ശീ​​ലി​​പ്പി​​ച്ച ല​​ക്ഷ്മ​​ണി​​നെ വെ​​ട്ടി​​യാ​​യി​​രു​​ന്നു ഗം​​ഭീ​​ര്‍ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക ചു​​മ​​ത​​ല​​യി​​ലെ​​ത്തി​​യ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ഗാം​​ഗു​​ലി, കോ​​ഹ്‌​ലി

​കോ​​ച്ചു​​മാ​​രു​​മാ​​യി വ​​ഴ​​ക്ക​​ടി​​ക്കു​​ന്ന ക്യാ​​പ്റ്റ​​ന്മാ​​ര്‍ ടീം ​​ഇ​​ന്ത്യ​​ക്ക് അ​​ടു​​ത്ത നാ​​ളി​​ല്‍ ഇ​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഇ​​ത്ത​​ര​​ത്തി​​ല്‍ വ​​ഴ​​ക്ക​​ടി​​ച്ച അ​​വ​​സാ​​ന ക്യാ​​പ്റ്റ​​ന്‍ വി​​രാ​​ട് കോ​​ഹ്‌​ലി ​ആ​​യി​​രു​​ന്നു. 2016-17ല്‍ ​​അ​​നി​​ല്‍ കും​​ബ്ലെ ഇ​​ന്ത്യ​​ന്‍ ടീം ​​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന​​പ്പോ​​ള്‍ വി​​രാ​​ട് കോ​​ഹ്‌​ലി ​പ​​ര​​സ്യ​​മാ​​യി രം​​ഗ​​ത്തെ​​ത്തി. ഫ​​ല​​മോ, കും​​ബ്ലെ​​യ്ക്ക് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ടു. അ​​തി​​നു മു​​മ്പ് സൗ​​ര​​വ് ഗാം​​ഗു​​ലി​​യാ​​യി​​രു​​ന്നു കോ​​ച്ചി​​നെ​​തി​​രേ രം​​ഗ​​ത്തെ​​ത്തി​​യ​​ത്. 2005-2007ല്‍ ​​ഗാം​​ഗു​​ലി ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ല്‍ ഗ്രെ​​ഗ് ചാ​​പ്പ​​ലി​​ന് ഇ​​ന്ത്യ​​ന്‍ ടീം ​​കോ​​ച്ചിം​​ഗ് സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ടു.

ഗാം​​ഗു​​ലി, കോ​​ഹ്‌ലി ​​എ​​ന്നി​​വ​​രു​​ടെ ച​​ങ്കു​​റ​​പ്പ് നി​​ല​​വി​​ലെ ക്യാ​​പ്റ്റ​​നാ​​യ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന് ഇ​​ല്ല. കാ​​ര​​ണം, ഗി​​ല്‍ ത​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യു​​ടെ ബ​​ഡ്ഡിം​​ഗ് പീ​​രി​​യ​​ഡി​​ലാ​​ണ്. അ​​നു​​സ​​ര​​ണ​​ ശീ​​ല​​ത്തി​​ലൂ​​ടെ പ​​ര​​മാ​​വ​​ധി നേ​​ട്ട​​ങ്ങ​​ള്‍ എ​​ന്ന​​താ​​ണ് ഗി​​ല്ലി​​ന്‍റെ രീ​​തി...

“ഇ​​ന്ത്യ ക​​ളി​​ക്കു​​ന്ന​​ത് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ​​ല്ല’’

ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീം ​​നി​​ല​​വി​​ല്‍ ക​​ളി​​ക്കു​​ന്ന​​ത് ടെ​​സ്റ്റ് അ​​ല്ലെ​​ന്ന ആ​​ക്ഷേ​​പ​​വു​​മാ​​യി മു​​ന്‍​താ​​രം സു​​നി​​ല്‍ ഗാ​​വ​​സ്‌​​ക​​ര്‍. വൈ​​റ്റ് ബോ​​ള്‍ (ഏ​​ക​​ദി​​നം, ട്വ​​ന്‍റി-20) ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്ന് റെ​​ഡ് ബോ​​ള്‍ ക്രി​​ക്ക​​റ്റ് എ​​ങ്ങ​​നെ വ്യ​​ത്യ​​സ്ത​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു എ​​ന്ന​​ത് മ​​ന​​സി​​ലാ​​ക്കി​​യ​​ല്ല ഇ​​ന്ത്യ ക​​ളി​​ക്കു​​ന്ന​​ത്. ശ​​രി​​ക്കു​​ള്ള ക്രി​​ക്ക​​റ്റ് ഷോ​​ട്ടു​​ക​​ള്‍ ക​​ളി​​ക്കു​​ക​​യാ​​ണ് ടെ​​സ്റ്റി​​ല്‍ ആ​​വ​​ശ്യം. എ​​ന്നാ​​ല്‍, വ​​മ്പ​​ന്‍ ഷോ​​ട്ടു​​ക​​ള്‍ ക​​ളി​​ച്ച് റ​​ണ്‍​സ് നേ​​ടാം എ​​ന്നാ​​ണ് ചി​​ല​​രു​​ടെ തീ​​രു​​മാ​​നം. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ എ​​ല്ലാ പ​​ന്തി​​ലും റ​​ണ്‍​സ് നേ​​ടേ​​ണ്ടെ​​ന്ന​​ത് ബാ​​റ്റ​​ര്‍​മാ​​ര്‍ മ​​റ​​ക്കു​​ന്നു.

കോ​​ല്‍​ക്ക​​ത്ത ടെ​​സ്റ്റി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ബാ​​റ്റ​​ര്‍ തെം​​ബ ബൗ​​മ ക​​ളി​​ച്ച​​താ​​ണ് യ​​ഥാ​​ര്‍​ഥ റെ​​ഡ് ബോ​​ള്‍ ക്രി​​ക്ക​​റ്റ്. ബാ​​റ്റ് ചെ​​യ്യു​​ക വി​​ഷ​​മ​​ക​​ര​​മാ​​യ പി​​ച്ചി​​ല്‍, ബൗ​​മ​​യു​​ടെ ശൈ​​ലി ശ​​രി​​ക്കും ടെ​​സ്റ്റി​​ന്‍റേ​​താ​​യി​​രു​​ന്നു. സോ​​ഫ്റ്റ് ഹാ​​ന്‍​ഡ് ഷോ​​ര്‍​ട്ട് ബാ​​ക്ക് ലി​​ഫ്റ്റ് സ്റ്റൈ​​ലി​​ലാ​​യി​​രു​​ന്നു ബൗ​​മ ബാ​​റ്റ് ചെ​​യ്ത​​ത്. പി​​ച്ചി​​ന്‍റെ സ്വ​​ഭാ​​വം മ​​ന​​സി​​ലാ​​ക്കി​​യു​​ള്ള ബാ​​റ്റിം​​ഗ് ശൈ​​ലി. കാ​​ര​​ണം, പ​​ന്ത് എ​​ഡ്ജ് ആ​​യാ​​ലും ക്ലോ​​സ് ഇ​​ന്‍ ഫീ​​ല്‍​ഡ​​ര്‍​മാ​​രു​​ടെ കൈ​​ക്കു​​ള്ളി​​ലേ​​ക്ക് നേ​​രെ എ​​ത്താ​​ത്ത​​താ​​യി​​രു​​ന്നു ബൗ​​മ​​യു​​ടെ സോ​​ഫ്റ്റ് ട​​ച്ചിം​​ഗ് ബാ​​റ്റിം​​ഗ്- സു​​നി​​ല്‍ ഗാ​​വ​​സ്‌​​ക​​ര്‍ ത​​ന്‍റെ കോ​​ള​​ത്തി​​ല്‍ എ​​ഴു​​തി.

K-Rail Survey

Tags : Indian cricket team home Test Indian test cricket team

Recent News

Up