x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ് ഗോ​ഹി​ലി​ന് അ​ർ​ധ സെ​ഞ്ചു​റി; എം.​ഡി. നി​ധീ​ഷി​ന് മൂ​ന്ന് വി​ക്ക​റ്റ്


Published: November 8, 2025 11:50 AM IST | Updated: November 8, 2025 01:41 PM IST

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ സൗ​രാ​ഷ്ട്ര​യു​ടെ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ എ​റി​ഞ്ഞി​ട്ട് കേ​ര​ളം. എം.​ഡി. നി​ധീ​ഷാ​ണ് കേ​ര​ത്തി​നാ​യി മൂ​ന്ന് വി​ക്ക​റ്റു​ക​ളും പി​ഴു​ത​ത്. എ​ച്ച് ദേ​ശാ​യി (0) ചി​രാ​ഗ് ജാ​നി (5), എ.​വി. വാ​സ​വ​ദ (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് സൗ​രാ​ഷ്ട്ര​യ്ക്കു ന​ഷ്ട​മാ​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സൗ​രാ​ഷ്ട്ര​യ്ക്കാ​യി ജ​യ് ഗോ​ഹി​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. ജ​യ് ഗോ​ഹി​ൽ 71 പ​ന്തി​ൽ 55 റ​ണ്‍​സു​മാ​യി ബാ​റ്റിം​ഗ് തു​ട​രു​ക​യാ​ണ്. ഒ​ൻ​പ​ത് റ​ണ്‍​സു​മാ​യി പ്രേ​ര​ക് മ​ങ്കാ​ടാ​ണ് ജ​യ് ഗോ​ഹി​ലി​നൊ​പ്പം ക്രീ​സി​ൽ.

നി​ല​വി​ൽ 23 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 70 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് സൗ​രാ​ഷ്ട്ര.

Tags : RANJI TROPHY ELITE  Kerala  Kerala vs Saurashtra  KCA Cricket

Recent News

Up