x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിന്‍റെ കളത്തിലേക്ക് ജോയലിന്‍റെ സ്മാഷ്!

വെബ് ഡെസ്ക്
Published: February 3, 2026 03:14 PM IST | Updated: February 3, 2026 08:46 PM IST

ജോയൽ ജോർജ്

കോഴിക്കോട്: മലയാളികൾക്ക് അഭിമാനമായി കാലിക്കറ്റ് സർവകലാശാല താരം ജോയൽ ജോർജ് ഇന്ത്യൻ യൂണിവേഴ്സിറ്റി വോളിബോൾ ടീമിലേക്ക്. കോഴിക്കോട് സായി സെന്‍റർ താരമായ ജോയൽ മനോജ് ദേവഗിരി സെന്‍റ് ജോസഫ്സ് കോളജിലെ മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർഥിയാണ്.

ഛത്തീസ്ഗഡിലെ റായ്പുരിൽ നടക്കുന്ന ഫെഡറേഷൻ കപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ സ്വർണം നേടിയ കാലിക്കറ്റ് സർവകലാശാല ടീമംഗമായിരുന്ന ജോയൽ, 2022ൽ ജമ്മു കാഷ്മീരിൽ നടന്ന ദേശീയ ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലും പട്നയിൽ നടന്ന യൂത്ത് ദേശീയ ചാമ്പ്യൻഷിപ്പിലും കേരള ജേഴ്സി അണിഞ്ഞിരുന്നു.

കോഴിക്കോട് സായി സെന്‍ററിലെ ലിജോ ഇ. ജോൺ ആണ് പരിശീലകൻ. കോഴിക്കോട് കോടഞ്ചേരി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ ടി.ടി. ജോസഫിന്‍റെ കീഴിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്. കോടഞ്ചേരി ചെമ്പുകടവ് വട്ടപ്പലത്ത് മനോജിന്‍റെയും ജോസിയുടെയും മകനാണ്.

Tags : Joel george volley ball national university team devagiri st joseph college

Recent News

Up