x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ണി​യ​ര്‍ പു​രു​ഷ ലോ​ക​ക​പ്പ് ഹോ​ക്കിയിൽ ഇന്ത്യക്ക് ജയം


Published: November 29, 2025 02:43 AM IST | Updated: November 29, 2025 02:43 AM IST

ചെ​ന്നൈ: ജൂ​ണി​യ​ര്‍ പു​രു​ഷ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വ​മ്പ​ന്‍ ജ​യ​വു​മാ​യി പി.​ആ​ര്‍. ശ്രീ​ജേ​ഷ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ടീം ​ഇ​ന്ത്യ.

പൂ​ള്‍ ബി​യി​ല്‍ ചി​ലി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഏ​ഴ് ഗോ​ളി​ന് ഇ​ന്ത്യ​ന്‍ ജൂ​ണി​യ​ര്‍ സം​ഘം നി​ലം​പ​രി​ശാ​ക്കി. ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ലെ വ​മ്പ​ന്‍ ജ​യ​മാ​ണ് ആ​തി​ഥേ​യ​ര്‍ കു​റി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഇ​ന്ത്യ​ക്കാ​യി റോ​ഷ​ന്‍ കു​ജു​ര്‍ (16, 21), ദി​ല്‍​രാ​ജ് സിം​ഗ് (25, 34) എ​ന്നി​വ​ര്‍ ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. അ​ജീ​ത് യാ​ദ​വ് (35), അ​ന്‍​മോ​ൽ‍ (48), ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് (60) എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍.

പൂ​ള്‍ ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് 4-0ന് ​ഒ​മാ​നെ കീ​ഴ​ട​ക്കി​യി​രു​ന്നു. പൂ​ള്‍ എ​യി​ലെ മ​ത്സ​ര​ങ്ങളിൽ ജ​ര്‍​മ​നി 4-0ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും അ​യ​ര്‍​ല​ന്‍​ഡ് 4-3ന് ​കാ​ന​ഡ​യെ​യും തോ​ല്‍​പ്പി​ച്ചു.

പൂ​ള്‍ ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്ന് ഒ​മാ​നെ നേ​രി​ടും. ഡി​സം​ബ​ര്‍ ര​ണ്ടി​ന് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ് പൂ​ളി​ല്‍ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന മ​ത്സ​രം. പൂ​ളി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ ക്വാ​ര്‍​ട്ട​റി​ലേ​ക്ക് മു​ന്നേ​റും. ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് റാ​ങ്കിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ക്കാ​ം.

Tags : Junior Men's World Cup Hockey Team india

Recent News

Up