x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാടിള​​ക്കി റെ​​ക്‌​​സം


Published: January 11, 2026 01:26 AM IST | Updated: January 11, 2026 01:26 AM IST

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് എ​​ഫ്എ ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ക്ല​​ബ്ബാ​​യ നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റി​​നെ അ​​ട്ടി​​മ​​റി​​ച്ച് ര​​ണ്ടാം ഡി​​വി​​ഷ​​ന്‍ ടീം ​​റെ​​ക്‌​​സം.

മൂ​​ന്നാം റൗ​​ണ്ടി​​ല്‍ 3-3 സ​​മ​​നി​​ല​​യ്ക്കു​​ശേ​​ഷം അ​​ര​​ങ്ങേ​​റി​​യ പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ടി​​ല്‍ റെ​​ക്‌​​സം 4-3ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. 26 വ​​ര്‍​ഷ​​ത്തി​​നി​​ടെ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ക്ല​​ബ്ബി​​നെ​​തി​​രേ റെ​​ക്‌​​സം ജ​​യം നേ​​ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ സെ​​മി ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യി​​രു​​ന്നു നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റ്.

ലി​​ബെ​​ര്‍​ട്ടോ ക​​കാ​​സെ (37), ഒ​​ലി​​വ​​ര്‍ റാ​​ത്ത്‌​​ബോ​​ണ്‍ (40) എ​​ന്നി​​വ​​രി​​ലൂ​​ടെ റെ​​ക്‌​​സം ആ​​ദ്യപ​​കു​​തി​​യി​​ല്‍ 2-0ന്‍റെ ​​ലീ​​ഡ് നേ​​ടി. എ​​ന്നാ​​ല്‍, ഇ​​ഗോ​​ര്‍ ജീ​​സ​​സി​​ലൂ​​ടെ (64) നോ​​ട്ടിം​​ഗ്ഹാം ഒ​​രു ഗോ​​ള്‍ തി​​രി​​ച്ച​​ടി​​ച്ചു. 74-ാം മി​​നി​​റ്റി​​ല്‍ ഡൊ​​മി​​നി​​ക് ഹാം ​​റെ​​ക്‌​​സ​​മി​​ന്‍റെ ലീ​​ഡ് 3-1 ആ​​ക്കി.

തു​​ട​​ര്‍​ന്ന് ക​​ല്ലം ഹ​​ഡ്‌​​സ​​ണ്‍ ഒ​​ഡോ​​യി​​യൂ​​ടെ (76, 89) ഇ​​ര​​ട്ട​​ഗോ​​ളി​​ല്‍ നോ​​ട്ടിം​​ഗ്ഹാം 3-3ന്‍റെ ​​സ​​മ​​നി​​ല നേ​​ടി. മ​​ത്സ​​രം ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് നീ​​ണ്ട​​പ്പോ​​ള്‍ നോ​​ട്ടിം​​ഗ്ഹാ​​മി​​ന്‍റെ അ​​ഞ്ചാം പെ​​നാ​​ല്‍​റ്റി ത​​ട​​ഞ്ഞ് ഗോ​​ള്‍ കീ​​പ്പ​​ര്‍ ആ​​ര്‍​ത​​ര്‍ ഒ​​കോ​​ങ്കോ റെ​​ക്‌​​സ​​മി​​നു ച​​രി​​ത്ര ജ​​യം സ​​മ്മാ​​നി​​ച്ചു.

ഹോ​​ളി​​വു​​ഡ് സ്റ്റൈ​​ല്‍

ഹോ​​ളി​​വു​​ഡ് ന​​ട​​ന്‍ റ​​യാ​​ന്‍ റൈ​​നോ​​ള്‍​ഡ്‌​​സും തി​​ര​​ക്ക​​ഥാ​​കൃ​​ത്തും ന​​ട​​നു​​മാ​​യ റോ​​ബ് മാ​​ക്കു​​മാ​​ണ് വെ​​യ്‌ൽസ് ക്ല​​ബ്ബാ​​യ റെ​​ക്‌​​സം എ​​എ​​ഫ്‌​​സി​​യു​​ടെ ഉ​​ട​​മ​​ക​​ള്‍.

റ​​യാ​​ന്‍ റൈ​​നോ​​ള്‍​ഡ്‌​​സ് മ​​ത്സ​​രം കാ​​ണാ​​ന്‍ ഗാ​​ല​​റി​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. റെ​​ക്‌​​സ​​മി​​ന്‍റെ ജ​​യ​​ത്തെ പി​​രി​​മു​​റു​​ക്കം നി​​റ​​ഞ്ഞ ഹോ​​ളി​​വു​​ഡ് ത്രി​​ല്ല​​ര്‍ സ്റ്റൈ​​ല്‍ ജ​​യ​​മെ​​ന്നാ​​ണ് പ്രാ​​ദേ​​ശി​​ക മാ​​ധ്യ​​മ​​ങ്ങ​​ള്‍ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. അ​​തി​​വേ​​ഗ പ്ര​​മോ​​ഷ​​നി​​ലൂ​​ടെ​​യാ​​ണ് റെ​​ക്‌​​സം ഇം​​ഗ്ലീ​​ഷ് ര​​ണ്ടാം ഡി​​വി​​ഷ​​നി​​ലേ​​ക്കെ​​ത്തി​​യ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

1999ല്‍ ​​ആ​​ണ് റെ​​ക്‌​​സം ഇ​​തി​​നുമു​​മ്പ് ഒ​​രു പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ക്ല​​ബ്ബി​​നെ അ​​ട്ടി​​മ​​റി​​ച്ച​​ത്. അ​​ന്ന് എ​​ഫ്എ ക​​പ്പി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ടി​​ല്‍ മി​​ഡി​​ല്‍​സ്‌​​ബ്രൊ വെ​​യ്‌ൽസ് ക്ല​​ബ്ബി​​നു മു​​ന്നി​​ല്‍ മു​​ട്ടു​​കു​​ത്തി.

Tags : English FA Cup foodball Nottingham Forest Wrexham

Recent News

Up