ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലും പേസര്‍ കഗിസൊ റബാഡ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനത്തില്‍ പേസര്‍ റബാദ കരയ്ക്കിരുന്നു.
റബാഡ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ പരിശീലനം നടത്താതിരുന്നത്. റിബ് ഇഞ്ചുറിയെത്തുടര്‍ന്ന് കോല്‍ക്കത്തന്‍ ടെസ്റ്റിലും റബാഡ കളിച്ചിരുന്നില്ല.
നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ റബാഡ കളിക്കുമോ എന്നതു സംബന്ധിച്ച് തീരുമാനമായില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് കോച്ച് പീറ്റ് ബോത പറഞ്ഞു. കോല്‍ക്കത്ത ടെസ്റ്റില്‍ 30 റണ്‍സ് ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക രണ്ടു മത്സര പരമ്പരയില്‍ 1-0നു മുന്നിലാണ്. ഗോഹട്ടി ടെസ്റ്റില്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യക്കു പരമ്പര നഷ്ടമാകും.
Tags : Kagiso Rabada pace bowler South African pace bowler